സ്വർണവില ഇനിയും താഴേക്ക് തന്നെ? യുഎസ് തൊഴിൽ കണക്കുകൾ പുറത്ത്..പവൻ വില 91,000 ആകുമോ?

സ്വർണ നിക്ഷേപകർക്ക് നിരാശ നൽകി യുഎസ് തൊഴിൽ കണക്കുകൾ പുറത്ത്. കഴിഞ്ഞ മാസം 29,000 തൊഴിലുകൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ് യു.എസ് ലേബർ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. അതായത് തൊഴിലില്ലായ്മ നിരക്ക് ഏകദേശം 4.2 ശതമാനം ഉയർന്നു. എന്നാൽ തൊഴിൽ കണക്കുകൾ കുറഞ്ഞത് കൊണ്ട് മാത്രം സ്വർണ വില കുറയണമെന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. അതായത് തൊഴിൽ കണക്കുകൾ കുറഞ്ഞ സാഹചര്യം യുഎസ് ട്രഷറി യീൽഡുകൾ കുതിക്കാൻ വഴിയൊരുക്കുമോയെന്നതാണ് ഒന്നാമത്തെ കാര്യം. അല്ലെങ്കിൽ ട്രഷറി യീൽഡുകൾ കുതിക്കാൻ കാരണമാകുന്ന തരത്തിൽ പണപ്പെരുപ്പം ശക്തമാണോയെന്നത്.

goldraty2-

തൊഴിൽ കണക്കുകൾ കുറഞ്ഞത് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത കുറച്ചു. എന്നിരുന്നാലും പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് ഫെഡ് എന്ത് നിലപാട് എടുക്കും എന്നതാണ് പ്രധാന ചോദ്യം. അതേസമയം ഒക്ടോബറിൽ നിരക്ക് ഉയർത്തിയില്ലെങ്കിലും ഡിസംബറിൽ വീണ്ടും നിരക്ക് ഉയർത്താനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

നിലവിൽ യു.എസ് ട്രഷറി യീൽഡുകൾ ഉയർന്ന നിലയിലാണ്. ഡോളറിൻ്റെ മൂല്യവും വർധിച്ചു. സ്വർണത്തിന് ഇപ്പോൾ തിരിച്ചുകയറാൻ സാധിക്കുന്നില്ലെങ്കിൽ സ്വർണവില വീണ്ടും ഔണ്‍സിന് 4000 ഡോളർ നിലയിൽ തുടർന്നേക്കും. കുറച്ച് ഏറെനാൾ അങ്ങനെ തുടർന്നാലും വൈകാതെ തന്നെ സ്വർണം തിരിച്ചുകയറുമെന്നും സാമ്പത്തിക വിദഗ്ധർ പറഞ്ഞു. 4200 ഡോളറിൽ നിന്ന് നേരിയ തോതിൽ ഉയർന്നാൽ 4280 ഡോളർ വരെ എത്തിയേക്കുാം. എന്നാൽ താഴ്ന്നാൽ 4100 ഡോളറായിരിക്കും അടുത്ത പ്രതിരോധ നില എന്നാണ് വിദഗ്ധർ പറയുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കും. രാജ്യാന്തര വില ഔൺസിന് 4182 ഡോളറിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ കേരളത്തിൽ പവൻ വില 1,10,200 രൂപയായി.

ഈ വർഷം തുടക്കത്തിലാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് ഒരു ഘട്ടത്തിൽ പോലം സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോയിട്ടില്ല. 4000 ഡോളറിന് താഴേക്ക് സ്വർണവില കുറഞ്ഞാൽ കേരളത്തിൽ പവൻ വില താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. വൻ ഇടിവ് ആഗോള വിപണിയിൽ സംഭവിച്ചാൽ കേരളത്തിൽ പവൻ വില 91,000 വരെ എത്തിയേക്കും. എന്നാൽ അതിന് താഴേക്ക് സ്വർണം ഇടിയാനുള്ള സാധ്യത ഇല്ല.

വില 80,000 വരെ പോയേക്കുമെന്നൊക്കെയുള്ള പ്രവചനങ്ങൾ യാഥാർത്ഥ്യ ബോധം ഇല്ലാത്തതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. മാത്രമല്ല വില കുറയുമ്പോൾ ഡിപ് ബൈയ്യിങ്ങിനുള്ള സാധ്യതയും ഉണ്ട്. ഡിമാൻ്റ് ഉയരുമ്പോൾ സ്വർണ വില സ്വാഭാവികമായും ഉയരും. അടുത്ത വർഷത്തിനുള്ളിൽ വില ഔണ്‍സിന് 5000 ഡോളറിന് മുകളിൽ എത്തുക തന്നെ ചെയ്യുമെന്നും ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma