സ്വർണ വില പവന് 50000 രൂപയാകും?സ്വർണം 'പൊന്നും വില' കൊടുത്ത് ഇപ്പോൾ വാങ്ങല്ലേ..വിദഗ്ധർ പറയുന്നു
സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾ ഉപഭോക്താക്കളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കാരണം ഒരു ദിവസം തന്നെ കുറഞ്ഞത് മൂന്ന് തവണയൊക്കെയാണ് സ്വർണ വില മാറിമറിയുന്നത്. രാവിലെ കുറഞ്ഞാൽ ചിലപ്പോൾ ഉച്ചയ്ക്കും വൈകീട്ടുമെല്ലാമായി കുത്തനെ കൂടും, തിരിച്ചും സംഭവിക്കുന്നുണ്ട്. വിലയിലെ ഈ മലക്കംമറിച്ചിൽ കാരണം ഇപ്പോൾ സ്വർണം വാങ്ങണോ അതോ വിൽക്കണോയെന്നതാണ് പലരുടേയും ആശങ്ക. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമോ അതോ കുത്തനെ കൂടുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.
സ്വർണവില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ചില വിപണി വിദഗ്ദ്ധർ പറയുനത്, ഇതിനുള്ള വിശദീകരണം ഇങ്ങനെയാണ്- അമേരിക്കയിലെ നിലവിലെ സാമ്പത്തിക സംഭവവികാസങ്ങൾ തന്നെയാണ് സ്വർണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ സ്വാധീനം യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഭവിക്കുന്നത്. അടുത്തിടെ കേന്ദ്രബാങ്കായ ഫെഡിൻ്റെ ചെയർമാനായി കെവിൻ വാർഷിനെ ട്രംപ് നാമനിർദേശം ചെയ്തിരുന്നു. പലിശനിരക്ക് കുറക്കാതെ പണപ്പെരുപ്പത്തെ പിടിച്ചുനിർത്തുന്നതിൽ തന്ത്രജ്ഞനാണ് വാർഷ്. ഇത് നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതിന്റെ ഫലമായി ആഗോള വിപണിയിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഡോളർ ശക്തിപ്പെടുമ്പോൾ, നിക്ഷേപകർ സാധാരണയായി സ്വർണത്തിൽ നിന്ന് മാറി മറ്റ് നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. ഇത് സ്വർണവിലയെ താഴോട്ട് വലിക്കും.

ആഗോളതലത്തിൽ യുദ്ധഭയം കുറയുന്നതാണ് മറ്റൊരു പ്രധാന കാരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യ-യുക്രൈൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിക്ഷേപകരെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് ആകർഷിച്ചിരുന്നു. അനിശ്ചിതത്വത്തിന്റെ കാലഘട്ടങ്ങളിൽ സ്വർണവില കൂടുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ വില കുതിച്ചു. എന്നാൽ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ സംഘർഷങ്ങൾ കെട്ടടങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി നിക്ഷേപകർ സ്വർണ്ണത്തിൽ നിന്ന് പണം പിൻവലിച്ച് ഓഹരി വിപണിയിലേക്ക് തിരിയുകയാണ്.
ഇനി എത്രത്തോളം വില കുറയും എന്നതാണ് നിലവിലെ നിർണായക ചോദ്യം. സ്വർണവില ഒന്നേമുക്കാൽ പവന് 70,000 രൂപയിലേക്ക് (ഒരു പവന് 50,000ത്തിൽ താഴെ) മടങ്ങിയെത്തുമോ? നിലവിലെ വിപണി സാഹചര്യങ്ങൾ കണക്കിലെടുത്താൽ, അത്തരം ഒരു ഇടിവ് പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുത്. ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടാൽ ഇറക്കുമതി ചെലവ് കുറയും. ഈ ഘടകങ്ങൾ ഒരുമിച്ച് സ്വർണ വില താഴേക്ക് കൊണ്ടുവരുമെന്ന് ഇവർ വിശ്വസിക്കുന്നു.
വില കുറയുമെങ്കിലും ഒറ്റരാത്രി കൊണ്ട് സ്വർണവില ഇടിയാനുള്ള സാധ്യതയൊന്നും നിലനിൽക്കുന്നേ ഇല്ലെന്നാണ് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത്. പെട്ടെന്നുള്ള തകർച്ചയേക്കാൾ ഘട്ടംഘട്ടമായുള്ള ഇടിവിനായിരിക്കും സാധ്യത കൂടുതൽ. വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടർന്നേക്കാം. ഹ്രസ്വകാലത്തേക്ക് വിലയിൽ വർദ്ധനവുണ്ടായാലും ദീർഘകാലാടിസ്ഥാനത്തിൽ താഴേക്കാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, സ്വർണം വാങ്ങാൻ തിടുക്കം കാണിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. വില വർധിക്കുമെന്ന ഭയം കാരണം ഒറ്റയടിക്ക് വലിയ അളവിൽ സ്വർണം വാങ്ങുന്നതിനു പകരം വില കുറയുമ്പോൾ ചെറിയ അളവിൽ വാങ്ങിവെയ്ക്കുന്നതാണ് നല്ലത്. വിലയിൽ വലിയ ഇടിവുണ്ടാകുമ്പോൾ മാത്രം വാങ്ങുന്ന അളവ് വർദ്ധിപ്പിക്കണമെന്നും ഇവർ പറയുന്നു.
-
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications