Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഗ്രാം വില 18000ത്തിലേക്ക്, പവൻ വില 1.50 ലക്ഷം വരെ..സാധ്യത പറഞ്ഞ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടുമെന്ന സൂചനകൾ സ്വർണ വില കുറയുമെന്ന പ്രതീതി വർധിപ്പിച്ചിരുന്നു. എന്നാൽ ഇറാൻ-യുഎസ് സംഘർഷം കടുത്തതോടെ സ്വർണ വില വീണ്ടും കുതിക്കാൻ സാഹചര്യം ഒരുങ്ങിയെന്നും അവർ പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം

'യുഎസ് ഇറാൻ യുദ്ധം തുടങ്ങിയതിനുശേഷം 1.30 ലക്ഷം രൂപയുടെ മുകളിൽ എത്തിയിരുന്നു സ്വർണത്തിന്റെ വില. ഒരുപക്ഷെ സമാധാന അന്തരീക്ഷം ഉടലെടുത്തേക്കാം എന്ന ഒരു അവസ്ഥ ഉണ്ടായപ്പോഴാണ് പതുക്കെ സ്വർണത്തിന്റെ വില കുറയാൻ തുടങ്ങിയത്. ഈ അടുത്ത നാളിൽ അതായത് യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ എടുത്ത ചില തീരുമാനങ്ങളും സ്വർണ വിലയെ താഴോട്ട് അടിച്ചു. കെവിൻ വാർഷിനെ ട്രംപ് ഫെഡ് ഗവർണർ ആക്കിയത് തന്നെ പലിശ നിരക്ക് കുറച്ചുകൊണ്ടുവന്ന് ട്രംപിൻ്റെ താല്പര്യപ്രകാരം പ്രവർത്തിക്കാനായിരുന്നു.

goldmain2-25

പക്ഷേ ഇന്നലെ അദ്ദേഹം പറഞ്ഞ പ്രസ്താവന ഒരുപക്ഷേ അടുത്ത ഫെഡറൽ റിസർവിന്റെ യോഗത്തിൽ പലിശ നിരക്ക് വർദ്ധനവ് ഉണ്ടായേക്കാം എന്ന സൂചന നൽകുന്നതാണ്. പലിശ നിരക്ക് കൂട്ടിയാൽ യുഎസ് ട്രഷറി ഡിപ്പോസിറ്റ്സും അതുപോലെ യുഎസ് ഡോളറും കൂടുതൽ ശക്തി പ്രാപിക്കും. അതിൻറെ മൂല്യം വലിയ തോതിൽ ഉയരും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഷെയർ മാർക്കറ്റിലേക്ക് പോകുന്ന പണവും സ്വർണത്തിലേക്ക് പോകുന്ന പണവും യുഎസ് ഡോളറിലേക്കും യുഎസ് ട്രഷറി ബോണ്ടുകളിലേക്കും പോകും. ഇത്തരമൊരു സാധ്യതയാണ് പ്രതീക്ഷിച്ചത്.

അപ്പോഴാണ് ട്രംപിൻ്റെ നിർദ്ദേശപ്രകാരം വളരെ ശക്തമായ രീതിയിൽ ഇറാന്റെ എണ്ണ ഉൽപാദന മേഖലയുള്ള ദ്വീപുകളിലേക്ക് വലിയ തോതിൽ ആക്രമണം ഉണ്ടാകുന്നത്. ആക്രമണം ഉണ്ടായ സ്ഥിതിക്ക് സംഘർഷം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. അങ്ങനെ മാറുകയാണെങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന 1 ലക്ഷത്തിന് മുകളിലുള്ള വില വീണ്ടും വർദ്ധിക്കാം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിവിധ റേറ്റിംഗ് ഏജൻസികൾ പറഞ്ഞത് സ്വർണ വില പവന് 50,000 രൂപ ആയേക്കാം എന്നാണ്. ആ തരത്തിലേക്ക് തന്നെ സ്വർണത്തിന്റെ വില കുതിച്ചേക്കാനുള്ള സാധ്യതയാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

അതുകൊണ്ട് സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അതായത് ആഭരണമായിട്ട് ഉപയോഗിക്കാൻ അല്ല ഇങ്ങനെ വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ വലിയ അപകടം കാണില്ല . വില കൂടി വരുമ്പോൾ അവർക്ക് വിൽക്കാം ,അങ്ങനെ ലാഭം എടുക്കാം .അതേസമയത്ത് വില ഇത്രയും കൂടി ഇരിക്കുമ്പോൾ ഒരു കാരണവശാലും സ്വർണം വാങ്ങരുത്.ആഭരണമാണ് ലക്ഷ്യമെങ്കിൽ അൽപം കൂടി കാത്തിരിക്കണം.

യുദ്ധത്തിന് ഒരു പരിസമാപ്തി ഉണ്ടാകുന്നതുവരെ വില വർദ്ധിച്ചുകൊണ്ടേയിരിക്കും. .1.50 ലക്ഷം വരെ പവൻ വില പോയേക്കാം. യുദ്ധത്തിന് ഒരു പരിസമാപ്തി ഉണ്ടായാൽ സ്വർണത്തിന്റെ വില ഘട്ടം ഘട്ടമായി താഴ്ന്ന് ഇപ്പോഴുള്ള നിലയിലും താഴേക്ക് പോയേക്കാനും സാധ്യതയുണ്ട് .അത് മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നവർക്ക് ലാഭം ഉണ്ടാക്കാൻ നല്ല ഒരു സാഹചര്യം ആയിരിക്കും ഇത്.

ഇറാനും ട്രംപും വിട്ടുകൊടുക്കില്ല. അതുകൊണ്ട് യുദ്ധം രൂക്ഷമാകും, അങ്ങമെയൊരു സാഹചര്യത്തിൽ യുഎസ് ഡോളർ ശക്തമാകാനാണ് സാധ്യത. യുഎസ് ഡോളർ ശക്തമാകുമെങ്കിലും യുദ്ധ സാഹചര്യത്തിൽ യുഎസ് ഡോളറിലേക്ക് അധികം ഇൻവെസ്റ്റ്മെന്റ് പോകില്ല. കാരണം അവിടെ ഒരു അനിശ്ചിതത്വം ഉണ്ട്. ആ അനിശ്ചിതത്വം ഉള്ള കാലത്ത് മുഴുവനും സ്വർണം തന്നെയായിരിക്കും സുരക്ഷിത നിക്ഷേപം എന്നതായിരിക്കും നിക്ഷേപകരുടെ ചിന്ത', അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+