സ്വർണവിലയിൽ വൻ തകർച്ച, 55,700 രൂപയുടെ ഇടിവ്; ഇനിയും വില കുത്തനെ താഴേക്ക്?

തുടർച്ചയായ രണ്ടാം ദിവസവും ആഭ്യന്തര സ്വർണവിലയിൽ കനത്ത ഇടിവ്. 24 കാരറ്റ് സ്വർണം 100 ഗ്രാമിന് ഇന്ന് 34,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 10 ഗ്രാമിന് ഇന്ന് 1,38,880 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിന് 31,000 രൂപയും കുറഞ്ഞു. 10 ഗ്രാമിന് 1,27,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 100 ഗ്രാം സ്വർണത്തിന് 55,700 രൂപയുടെ ഇടിവാണ് ഉണ്ടായത്. 10 ഗ്രാമിന് 5570 രൂപയുടെ കുറവും. ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 12,730 രൂപയാണ് വില. 10 ഗ്രാമിന് 1,27,300 രൂപയും 100 ഗ്രാമിന് 12,73,000 രൂപയും നൽകണം. അതേസമയം ഡൽഹിയിൽ 22 കാരറ്റ് സ്വർണത്തിന് 12,745 രൂപയും 10 ഗ്രാമിന് 1,27,450 രൂപയും 100 ഗ്രാമിന് 12,74,500 രൂപയുമാണ് വില.

gold

കേരളത്തിലും ഇന്ന് 22 കാരറ്റിന് 12,730 രൂപയാണ് നൽകേണ്ടത്. പവന് 1,01,840 രൂപ നൽകണം. രാജ്യാന്തര വിലയിൽ ഉണ്ടായ ഇടിവാണ് ഇന്ന് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നതാണ് സ്വർണവില ഇടിയാൻ കാരണമാകുന്നത്.ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഇനിയും മുറുകുമെന്നാണ് സൂചനകൾ. ട്രംപ് ദീർഘകാല യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ലക്ഷ്യത്തിലെത്തുന്നത് വരെ പിന്നോട്ടില്ലെന്നുമാണ് യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് വ്യക്തമാക്കിയത്. അതേസമയം ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് നീക്കത്തേയും പ്രതിരോധിക്കാൻ തയ്യാറായിരിക്കണമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയും സൈന്യത്തിന് നിർദേശം നൽകി കഴിഞ്ഞു.

സംഘർഷം ഇനിയും രൂക്ഷമായാൽ രാജ്യാന്തര തലത്തിൽ എണ്ണ വില കുതിച്ചുയരാൻ കാരണമാകും. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ശക്തമാക്കും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. ഡിസംബറിൽ വീണ്ടും 0.25 ബേസിസ് പോയിൻ്റ് കൂടി നിരക്ക് ഉയർത്തിയേക്കും. നിരക്ക് ഉയർത്തുന്നത് സർക്കാർ ബോണ്ടുകളുടെ വരുമാനം ഉയർത്തും. ഇത് നിക്ഷേപകരെ സ്വർണത്തിൽ നിന്നും സർക്കാർ നിക്ഷേപങ്ങളിലേക്ക് തിരിക്കും. സ്വാഭാവികമായും ഡിമാൻ്റ് കുറയുന്നതോടെ സ്വർണത്തിൻ്റെ വില കുറയാൻ കാരണമാകും.

രാജ്യാന്തര വിപണിയിൽ മാസങ്ങൾക്ക് ശേഷം ഔണ്‍സ് സ്വർണം ഇന്ന് 4000 ഡോളറിന് താഴെയെത്തി. 3875 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 3900 എന്ന പ്രതിരോധനില സ്വർണം ഭേദിച്ചതോടെ ഇനിയും കുത്തനെ താഴ്ന്ന് 3500 ഡോളറിലേക്ക് വില പോകാനുള്ള സാധ്യത വിലയിരുത്തുന്നുണ്ട്. വില കുത്തനെ കുറഞ്ഞാൽ കേരളത്തിലും ഒരു പവൻ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തും. പവൻ വില 1 ലക്ഷത്തിന് താഴേക്ക് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma