സ്വർണവില ഇന്ന് തകർന്നടിഞ്ഞു, ഇതുവരെ കുറഞ്ഞത് 6500 രൂപയോളം..ഇനി 1 ലക്ഷത്തിന് താഴേക്ക്?

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്. രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിക്കുന്നതും സ്വർണവില കുറയുന്നതുമാണ് കേരളത്തിലെ വിപണിയിൽ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതാണ് എണ്ണ വില കുതിക്കാൻ കാരണമാകുന്നത്.

ഇറാൻ-യു.എസ് സംഘർഷവും സൌദിയിലെ ഹൂതി ആക്രമണവുമെല്ലാം എണ്ണവിലയെ തീപിടിപ്പുകയാണ്. ബ്രൻ്റ് ക്രൂഡ് ഓയിൽ നിലവിൽ ബാരലിന് 114.5 ഡോളറിലേക്ക് കുതിച്ചു. യു.എസ് ഡബ്ല്യുടിഎ ക്രൂഡ് ഓയിലും 100 ഡോളറിന് മുകളിലെത്തി. ഇതോടെ രാജ്യാന്തര സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലത്തെ അപേക്ഷിച്ച് 4 ശതമാനം വിലയിടിഞ്ഞ് ഔണ്‍സിന് 3994 ഡോളറിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.കേരളത്തിലും ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി സ്വർണം.

goldornaments2-

ഇന്ന് ഒറ്റയടിക്ക് 22 കാരറ്റ് ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 13060 രൂരയായി. ഇന്നലെ 13235 രൂപയായിരുന്നു ഗ്രാം വില. പവൻ വില 1,05,880 രൂപയിൽ നിന്ന് 1400 രൂപ ഇടിഞ്ഞ് 1,04,480രൂപയായി. 18 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 10690 രൂപയാണ്. വെള്ളിക്ക് 220 രൂപയും.

22 കാരറ്റ് പവന് 1.11 ലക്ഷമായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അതായത് അതായത് 7000ത്തോളം രൂപയുടെ ഇടിവാണ് ഇതുവരെ സംഭവിച്ചത്. ഇനിയും സ്വർണം താഴേക്ക് പോകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

1 ലക്ഷത്തിന് താഴേക്ക് പോകുമോ?

യുഎസ്-ഇറാൻ സമാധാന ചർച്ച നീക്കങ്ങൾ പാളുകയാണ്. മധ്യസ്ഥ ചർച്ചയുടെ ഭാഗമായി പാക് സൈനിക മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം ഇറാനിലെത്തിയിരുന്നു. എന്നാൽ ഇറാൻ അദ്ദേഹത്തെ മടക്കി അയച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ യാതൊരു സമവായത്തിനും തയ്യാറല്ലെന്നാണ് ഇറാൻ്റെ നിലപാട്.

അതിനിടെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ കൂടുതൽ ആക്രമണത്തിന് പദ്ധതിയൊരുക്കുകയാണ് യുഎസും ഇസ്രായേലും. സംയുക്ത ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ഒട്ടും മടിക്കില്ലെന്നും കനത്ത പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. പശ്ചിമേഷയിലെ യുഎസ് ബാങ്കുകളും ഡാറ്റാ സെൻ്ററുകളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് ഇറാൻ നൽകുന്ന മുന്നറിയിപ്പ്.

ആക്രമണം കടുത്താൽ ക്രൂഡ് ഓയിൽ വില ഇനിയും കുതിച്ച് കയറും. എണ്ണ വില ഉയരുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. ക്രൂഡ് വില ഉയരുന്നത് പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കുകയാണ്. പണപ്പെരുപ്പം ഉയർന്ന നിലയിലാണെന്ന് ഇതിനോടകം തന്നെ യുഎസ് കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പ കണക്കുകൾ ഉയർന്നാൽ യുഎസ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാകും.

സപ്റ്റംബറിൽ യുഎസ് ഫെഡ് പലിശ നിരക്ക് 0.25 ബേസിസ് പോയിൻ്റ് വർധിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഡിസംബറിലും നിരക്ക് ഉയർത്താനുള്ള സാധ്യത ഉണ്ടെന്നാണ് നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടുന്നത്. നിരക്ക് ഉയർത്തിയാൽ കൂടുതൽ പലിശ വരുമാനം ലഭിക്കുന്ന സർക്കാർ നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ തിരിയും. പലിശ വരുമാനം നൽകാത്ത സ്വർണത്തെ ഉപേക്ഷിക്കും. ഡിമാൻ്റ് കുറയുന്നത് സ്വർണവിലയെ താഴേക്ക് നയിക്കും.

രാജ്യാന്തര വിപണിയിൽ സ്വർണം ഇടിഞ്ഞാൽ സ്വാഭാവികമായും കേരളത്തിലും വില കുറയും. 3900 ഡോളറാണ് അടുത്ത പ്രതിരോധം. ഇതിന് താഴേക്ക് വില പതിച്ചാൽ 3500 ഡോളറിലേക്ക് വരെ വിലയിടിവ് ഉണ്ടായേക്കാം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴേക്ക് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma