സ്വർണവിലയിൽ വൻ തകർച്ച, വിലയിൽ 26 ശതമാനം കുറവ്; പവന് 80,000 രൂപയാകുമോ ? ഇനിയുള്ള സാധ്യത ഇങ്ങനെയെന്ന് വിദഗ്ധർ

2026ൻ്റെ തുടക്കത്തിൽ റെക്കോഡ് വർധനവ് രേഖപ്പെടുത്തിയ സ്വർണം ഇപ്പോൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഫെബ്രുവരിയിൽ അന്താരാഷ്ട്ര വിപണിയിൽ 5595 ഡോളറായിരുന്ന വില നിലവിൽ 26 ശതമാനത്തോളം ഇടിഞ്ഞ് 4200 ഡോളറിന് താഴെയാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയിലും വില താഴ്ന്നു. 23 ശതമാനത്തിൻ്റെ ഇടിവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ മാത്രം വില 10 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ ഇനിയും സ്വർണം താഴേക്ക് പോകുമോയെന്നതാണ് ഉയരുന്ന ചോദ്യം.

നിലവിലെ സാഹചര്യത്തിൽ വില താഴേക്ക് പോകാനാണ് സാധ്യതയെന്നാണ് മിറേ ആസറ്റ് ഷെയർഖാനിലെ കൊമോഡിറ്റീസ് വിഭാഗം മേധാവിയായ പ്രവീൺ സിംഗ് പറയുന്നത്. രാജ്യാന്തര വിപണിയിൽ വില 3930-4000 ഡോളറിന് ഇടയിൽ തുടരുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം. 'സ്വർണവിലയിൽ ഏകദേശം 25 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകണ്ട് തന്നെ 3930-4000 എന്ന പ്രതിരോധ നില തകരാനുള്ള സാധ്യത കൂടുതലാണ്. ആ പ്രതിരോധവും സ്വർണം ഭേദിച്ചാൽ 3600-3750 ഡോളറിലേക്ക് വില താഴ്ന്നേക്കാം',അദ്ദേഹം പറഞ്ഞു.

goldratey2

ഇത്രയും വലിയൊരു ഇടിവിന് 25 ശതമാനത്തോളം സാധ്യതയുണ്ട്. ഇന്ത്യൻ വിലയിൽ പറഞ്ഞാൽ 10 ഗ്രാം സ്വർണവില 1,34,000 രൂപയാകും. എന്നാൽ ഇപ്പോഴത്തെ നിലയിൽ 10 ഗ്രാം സ്വർണവില 1.25 ലക്ഷമാകുമോ അതോ 1 ലക്ഷത്തിലേക്ക് പോകുമോയെന്നതും ചോദ്യമാണ്. 10 ഗ്രാം സ്വർണവില 1,00,000 ലക്ഷം ആകണമെങ്കിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔണ്‍സിന് 2800 ഡോളറാകണം. ഇത്തരമൊരു സാധ്യത വളരെ കുറവാണ്.

കാരണം അടിസ്ഥാനപരമായി സ്വർണത്തിന് ഒരു വലിയ പിന്തുണയുണ്ട്. സാഹചര്യങ്ങളും അനുകൂലമാണ്. കറൻസി മൂല്യം ഇടിയുമെന്ന ആശങ്കളും ഡി ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്ര ബാങ്കുകൾ സ്വർണ വാങ്ങുന്നതും ഭൌമ രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം സ്വർണവിലയെ പിന്തുണയ്ക്കും', പ്രവീണ്‍ സിംഗ് പറഞ്ഞു.

'പശ്ചിമേഷ്യയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുത്തനെ കുറയുന്ന സാഹചര്യം ഉണ്ടായാൽ ഇറക്കുമതി തീരുവയിൽ വലിയ കുറവ് വരുത്തിയേക്കും. അങ്ങനെ സംഭവിച്ചാൽ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവുണ്ടായേക്കാം. 10 ഗ്രാം വില 1,25,000 ലക്ഷമായേക്കും. എന്നാൽ ഇതിന് അത്ര ആയുസ് ഉണ്ടാകണമെന്നില്ല. കാരണം വില കുറയുന്നത് സ്വാഭാവികമായും സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തും . ഇത് വീണ്ടും വില വർധിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ സ്വർണ വില കുറഞ്ഞാലും പല ഘടകങ്ങളും വിലയെ വീണ്ടും മുകളിലേക്ക് നയിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞാലും ആഭ്യന്തര സ്വർണവിലയിൽ വലിയ കുറവ് ഉണ്ടായേക്കില്ലെന്നാണ് കമ്മോഡിറ്റി വിദഗ്ധൻ മനീഷ് ശർമ ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യത്തിലെ ഇടിവാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഡോളറിനെതിരെ രൂപയുടെ മൂല്യം 96.30 ലെത്തിയിരുന്നു. ഇതിനും റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. അതിനാൽ രാജ്യാന്തര വിപണിയിൽ സ്വർണവില 4000 ഡോളർ വരെ താഴ്ന്നാലും ഇന്ത്യയിൽ സ്വർണവില 10 ഗ്രാമിന് ഏകദേശം 1,45,000 വിലയാകും.

ഇന്ത്യയിലെ വില

രാജ്യാന്തര വിപണിയിൽ സ്വർണം കുത്തനെ താഴ്ന്നാലും ഇന്ത്യയിൽ അതിൻ്റെ ചലനങ്ങൾ കുറവായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണത്. ഒന്ന് സ്വർണത്തിൻ്റെ ഇറക്കുമതി നികുതി 15 ശതമാനമാണ്. രണ്ടാമത്തെ കാര്യം ഇന്ത്യയിൽ ഇനി ഉത്സവ സീസണാണ്. ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തും, ഇത് വില ഉയരാൻ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma