സ്വര്‍ണം വാങ്ങുന്നെങ്കില്‍ വേഗം വേണം; വില ഇന്ന് രണ്ട് തവണ കുറഞ്ഞു, പുതിയ സ്വര്‍ണവില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് രാവിലെ വില താഴ്ന്നതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വില വീണ്ടും കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് പ്രതീക്ഷയാണ്. മാത്രമല്ല, ഏത് സമയവും വില തിരിച്ചുകയറാന്‍ സാധ്യതയുള്ളതിനാല്‍ വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്.
അഡ്വാന്‍സ് ബുക്കിങ് ചെയ്യുമ്പോള്‍ രണ്ട് ഗുണങ്ങളാണുള്ളത്. വില കുറഞ്ഞാല്‍ ആ വിലയ്ക്ക് വാങ്ങാം. വില കൂടിയാല്‍ ബുക്ക് ചെയ്ത സമയത്തെ വിലയ്ക്ക് സ്വര്‍ണം കിട്ടുകയും ചെയ്യും. പണിക്കൂലിയില്‍ ഇളവ് നല്‍കിയും ചില ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്കിങ് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. അതേസമയം, ആഭരണം വില്‍പ്പനയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മറ്റു രീതിയിലുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 4208 ഡോളര്‍ ആയി കുറഞ്ഞു. നേരത്തെ 4240 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. മാത്രമല്ല, ഡോളര്‍ സൂചിക അല്‍പ്പം ഉയരുന്നുണ്ട്. അതും സ്വര്‍ണവിലയിലെ ഇടിവിന് കാരണമാണ്. നിലവില്‍ സൂചിക 99.44 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപ അല്‍പ്പം കൂടി മെച്ചപ്പെട്ടാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. നിലവില്‍ രൂപയുടെ മൂല്യം 89.85 എന്ന നിരക്കിലേക്ക് ഇടിഞ്ഞിരിക്കുകയാണ്.
സ്വര്‍ണത്തിന് ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില
22 കാരറ്റ് ഗ്രാമിന് 11935, പവന് 95480 രൂപ
18 കാരറ്റ് ഗ്രമിന് 9815, പവന് 78520 രൂപ
14 കാരറ്റ് ഗ്രാമിന് 7645, പവന് 61160 രൂപ
9 കാരറ്റ് ഗ്രാമിന് 4935, പവന് 39480 രൂപ.
സ്വര്‍ണത്തിന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ വില
22 കാരറ്റ് ഗ്രാമിന് 11905, പവന് 95240 രൂപ
18 കാരറ്റ് ഗ്രമിന് 9790, പവന് 78320 രൂപ
14 കാരറ്റ് ഗ്രാമിന് 7625, പവന് 61000 രൂപ
9 കാരറ്റ് ഗ്രാമിന് 4920, പവന് 39360 രൂപ.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില കുറയുന്ന വേളയില്‍ തന്നെ അവസരം ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.
അമേരിക്കയിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടണം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ നിലവില്‍ വരണം, ഡോളര്‍-രൂപ മൂല്യം ഉയരണം, അമേരിക്ക പലിശ നിരക്ക് കുറയ്ക്കരുത്... തുടങ്ങി ഒരുപിടി കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ സ്വര്‍ണവില വലിയ തോതില്‍ കുറയുകയുള്ളൂ. ഇതെല്ലാം ഒരുമിച്ച് സംഭവിക്കാന്‍ സാധ്യത കുറവായതിനാല്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത.












Click it and Unblock the Notifications