Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, ഉപഭോക്താക്കള്‍ ചെയ്യേണ്ടത്

കൊച്ചി: സ്വര്‍ണവില രാവിലെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. ആഭരണം ഉള്‍പ്പെടെയുള്ള സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ശേഷം അല്‍പ്പം ആശ്വാസം ലഭിക്കും. സ്വര്‍ണവിലയില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ട.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ലാഭമെടുക്കാന്‍ വേണ്ടി വിറ്റഴിക്കല്‍ ശക്തമായതാണ് കാരണം. അതേസമയം, ഡോളര്‍ മൂല്യം കുറഞ്ഞു നില്‍ക്കുകയാണ്. രൂപയുടെ മൂല്യവും അല്‍പ്പം കുറഞ്ഞു. ഇത് സംഭവിച്ചില്ലായിരുന്നു എങ്കില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തുമായിരുന്നു. ഇനി സ്വര്‍ണവിലയില്‍ ഇന്ന് സംഭവിച്ച മാറ്റം അറിയാം...

gold price today changed

സ്വര്‍ണവില രാവിലെ

22 കാരറ്റ് പവന്‍ വില 116480
18 കാരറ്റ് പവന്‍ വില 95965
14 കാരറ്റ് പവന്‍ വില 74520
9 കാരറ്റ് പവന്‍ വില 48040

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം

22 കാരറ്റ് പവന്‍ വില 115800
18 കാരറ്റ് പവന്‍ വില 95160
14 കാരറ്റ് പവന്‍ വില 74080
9 കാരറ്റ് പവന്‍ വില 47760

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞിരിക്കുന്നത്. എന്നാല്‍ വെള്ളിയുടെ വിലയില്‍ മാറ്റം വന്നിട്ടില്ല. ഗ്രാമിന് 300 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ 5060 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം വില ഇപ്പോള്‍ 5000 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. ഇനിയും വില കുറഞ്ഞാല്‍ നാളെ കേരള വിപണിയില്‍ ഇതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

അതേസമയം, ഏത് സമയവും വില തിരിച്ചുകയറാനുള്ള സാധ്യത വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. 680 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലി, നികുതി എന്നിവ ചേരുമ്പോള്‍ വലിയ മാറ്റമുണ്ടാകും. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് മറ്റു നിരക്കുകള്‍ എല്ലാം നിശ്ചയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+