സ്വര്‍ണവില കുത്തനെ താഴേക്ക്; ഉച്ചയ്ക്ക് കേരളത്തില്‍ വില കുറഞ്ഞു, പുതിയ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം. രാവിലെ കുതിച്ചുയര്‍ന്ന വില ഉച്ചയ്ക്ക് താഴ്ന്നു. ആഭരണം വാങ്ങുന്നവര്‍ക്ക് ഇത് നേരിയ ആശ്വാസമാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ കാണുന്നത്. എന്നാല്‍ ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. വില ഉയരാനും കുറയാനുമുള്ള സാധ്യതകള്‍ വിപണിയിലുണ്ടെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
അമേരിക്കന്‍ ഭരണകൂടം ചുമത്തിയ ചുങ്കം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് വിപണിക്ക് വലിയ ഉത്തേജനം നല്‍കി. ഇന്ന് ഓഹരി വിപണികളെല്ലാം സജീവമായിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം താരിഫ് ചുമത്തി വീണ്ടും ഉത്തരവിട്ടു. ഇക്കാര്യത്തില്‍ യുഎസ് സുപ്രീംകോടതി എന്തു തീരുമാനം എടുക്കുമെന്നതാണ് വിപണി ഉറ്റുനോക്കുന്നത്.

അമേരിക്കന്‍ വിപണിയിലെ ആശങ്കയാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം. ഇത് രാവിലെ വലിയ വില മുന്നേറ്റത്തിന് ഇടയാക്കി. എന്നാല്‍ യുഎസ് വിപണി സുസ്ഥിരമാകുന്നു എന്ന വിവരം വന്നതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. 5190ല്‍ നിന്ന് 5139ലേക്ക് താഴ്ന്നു. ഇതോടെയാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം 14790, പവന്‍ 118320 രൂപ
18 കാരറ്റ് ഗ്രാം 12150, പവന്‍ 97200 രൂപ
14 കാരറ്റ് ഗ്രാം 9460, പവന്‍ 75680 രൂപ
9 കാരറ്റ് ഗ്രാം 6100, പവന്‍ 48800 രൂപ.
ഉച്ചയ്ക്ക് രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം 14690, പവന്‍ 117520 രൂപ
18 കാരറ്റ് ഗ്രാം 12070, പവന്‍ 96560 രൂപ
14 കാരറ്റ് ഗ്രാം 9400, പവന്‍ 75200 രൂപ
9 കാരറ്റ് ഗ്രാം 6060, പവന്‍ 48480 രൂപ.
ഇന്ന് രാവിലെ 22 കാരറ്റ് ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്നാണ് സൂചന. എല്ലാ ഇന്ത്യക്കാരോടും ഇറാന്‍ വിട്ടുപോരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications