സ്വര്‍ണവില കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം ആശ്വാസം, 6440 രൂപയുടെ മുന്നേറ്റ ശേഷം ഇടിവ്, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. രാവിലെയും ഇന്നലെയുമായി വലിയ മുന്നേറ്റം നടത്തിയ ശേഷമാണ് വില കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ ഇടിവില്‍ ആശ്വാസമര്‍പ്പിക്കാന്‍ കഴിയില്ല. കാരണം, വില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്. വലിയ മുന്നേറ്റവും കുത്തനെയുള്ള ഇറക്കവും വീണ്ടും കുതിച്ചതുമെല്ലാം കഴിഞ്ഞ ദിവസത്തെ വിപണിയിലെ കാഴ്ചകലായിരുന്നു.
ഡോളര്‍ സൂചികയില്‍ വന്ന മുന്നേറ്റമാണ് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിപണയില്‍ പ്രതിഫലിച്ചത്. ഡോളര്‍ മൂല്യം ഉയരാന്‍ തുടങ്ങിയാല്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. ഇത് ആഗോള വിപണിയില്‍ നേരിയ വിലക്കുറവിന് കാരണമായി. കേരളത്തിലും ആനുപാതമാകമായ വില ഇടിവുണ്ടാകുകയാണ് ചെയ്തിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണത്തിന് 1600 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ 4840 രൂപയും ഉയര്‍ന്നു. ഇനിയും മുന്നേറ്റത്തിന് സാധ്യതയുണ്ട് എന്ന വിലയിരുത്തലിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 800 രൂപ പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 100 രൂപയും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ ഇത് വലിയ മാറ്റമല്ല.
ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്ന മാറ്റം
22 കാരറ്റ് ഗ്രാം 14615, പവന്‍ 116920 രൂപ
18 കാരറ്റ് ഗ്രാം 12010, പവന്‍ 96080 രൂപ
14 കാരറ്റ് ഗ്രാം 9350, പവന്‍ 74800 രൂപ
9 കാരറ്റ് ഗ്രാം 6030, പവന്‍ 48240 രൂപ.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5050 ഡോളര്‍ ആണ് പുതിയ വില. ഇതിനേക്കാള്‍ വില ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസത്തേക്കാള്‍ വില കൂടുതല്‍ തന്നെയാണ്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 320 രൂപയില്‍ തുടരുകയാണ്.
ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നു വരുന്നുണ്ട്. 97.53 എന്ന നിരക്കിലാണ് സൂചിക ഇപ്പോഴുള്ളത്. ഡോളര്‍ കരുത്ത് കൂടിയാല്‍ ഇനിയും സ്വര്‍ണവില താഴും. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. 90.47 എന്ന നിരക്കിലാണ് രൂപ ഇപ്പോഴുള്ളത്. രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും താഴും. അമേരിക്കയുമായി വ്യാപാര കരാറിലെത്തിയ വിവരം പുറത്തുവന്നത് രൂപയുടെ നില അല്‍പ്പം മെച്ചപ്പെട്ടിരുന്നു.












Click it and Unblock the Notifications