സ്വർണവില ഭയന്ന് 18 കാരറ്റ്, 9 കാരറ്റ് ആഭരണങ്ങൾ വാങ്ങിയോ? മണ്ടത്തരമായിപ്പോയോ? വ്യാപാരി പറയുന്നു

സ്വർണവില കുതിച്ചുയർന്നപ്പോൾ സ്വർണവിപണിയിൽ ഉണ്ടായ ഏറ്റവും വലിയ ട്രെൻ്റ് ഉപഭോക്താക്കൾ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നതാണ്. മുൻപ് 22 കാരറ്റ് സ്വർണം മാത്രം വാങ്ങിയിരുന്നവർ 18,14, 9 കാരറ്റ് ആഭരണങ്ങളാണ് ഇപ്പോൾ കൂടുതലായി ആവശ്യപ്പെടുന്നത്. യുവാക്കളാണ് ഇക്കൂട്ടത്തിൽ അധികവും. ദിവസേന ഉപയോഗിക്കാൻ കഴിയുന്ന മാലയും വളയും മോതിരവുമെല്ലാമാണ് യുവാക്കൾ തിരഞ്ഞെടുക്കുന്നത്.

എന്നാൽ ഈ കുറഞ്ഞ കാരറ്റ് സ്വർണം വാങ്ങുന്നത് യഥാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് ഗുണകരമാണോ? ഇവ ശുദ്ധമായ സ്വർണം തന്നെയാണോ? ഇതേ കുറിച്ച് സീ ന്യൂസ് എന്ന ചാനലിനോട് സ്വർണവ്യാപാരി പങ്കുവെച്ചത് ഇങ്ങനെ, വായിക്കാം.

goldnews2-

'സ്വർണത്തിന്റെ വില വളരെ ഉയർന്നതിന് ശേഷം പല പ്യൂരിറ്റിയിലുള്ള ആഭരണങ്ങൾ ലഭ്യമാണ്. 9 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് ഈ മൂന്ന് കാറ്റഗറിയിൽ ഉള്ള ആഭരണങ്ങളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. ഓരോ കാരറ്റ് ആഭരണങ്ങളെ കുറിച്ചും നമ്മുക്ക് വ്യക്ത ഉണ്ടാകണം. 9 കാരറ്റ് ആഭരണങ്ങളെ കുറിച്ച് പറഞ്ഞാൽ ഇത് വളരെ ലൈറ്റ് വെയിറ്റ് ആഭരണമാണ്. ഒരു ഗ്രാം തൂക്കമേ കാണുകയുള്ളൂ. ഇതിൽ വെറും 37 ശതമാനം മാത്രമേ ശുദ്ധമായ സ്വർണം ഉള്ളൂ എന്നതാണ്. 18 കാരറ്റ് സ്വർണത്തിൽ 75% മാത്രമേ ശുദ്ധമായ സ്വർണം ഉള്ളൂ.

22 കാരറ്റ് ആഭരണങ്ങളാണ് നിക്ഷേപ താത്പര്യത്തോടെ വാങ്ങേണ്ടത്. കാരണം 9 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങൾക്ക് എപ്പോഴും പണിക്കൂലി വളരെ കൂടുതലായിരിക്കും. ഇഷ്ടമുള്ള സ്വർണാഭരണം ധരിക്കാനാണെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ നല്ലതാണ്. എന്നാൽ സമ്പാദ്യം എന്നുള്ള നിലയിൽ എപ്പോഴും 22 കാരറ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കണം.

22 കാരറ്റ് ആഭരണത്തിൽ 91.6 ശതമാനം സ്വർണം ഉണ്ട്. 10 ഗ്രാമിന്റെ ഒരു 91.6 ആഭരണം വാങ്ങുമ്പോൾ 9 ഗ്രാമും 160 മില്ലിയും അതിൽ പ്യുവർ ഗോൾഡ് ഉണ്ട് .ബാക്കി മാത്രമാണ് മറ്റു ലോഹങ്ങൾ. മറ്റു ലോഹങ്ങൾ എന്ന് പറഞ്ഞാൽ അത് ചെമ്പ് , സിങ്ക് പോലുള്ള ഓരോന്നും മിശ്രിതം ചേർക്കും. എന്നാൽ 9 കാരറ്റ് സ്വർണത്തിൽ 3 ഗ്രാം ചില്ലറ മാത്രമേ പ്യുവർ ഗോൾഡ് ഉള്ളൂ. ബാക്കി മറ്റുള്ള ലോഹങ്ങളാണ് .18 ക്യാരറ്റിന്റെ ഒരു 10 ഗ്രാമിന്റെ ഒരു ആഭരണം വാങ്ങിയാൽ അതിൽ ഏഴരഗ്രാം മാത്രമേ പ്യുവർ ഗോൾഡ് ഉള്ളൂ .മറ്റ് ബാക്കിയുള്ള രണ്ടരഗ്രാം മറ്റു ലോഹങ്ങൾ ആയിരിക്കും.

ഇതിലുള്ള പ്യുവർ ഗോൾഡിന് മാത്രമേ വിൽക്കുമ്പോൾ വില ലഭിക്കുകയുള്ളൂ . ബാക്കിയുള്ള തൂക്കം നമുക്ക് വിൽക്കുമ്പോൾ യാതൊരുവിധ തുകയും ലഭിക്കുകയില്ല. ഇത് മനസ്സിലാക്കി ആഭരണങ്ങൾ പർച്ചേസ് ചെയ്യണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma