സ്വർണ വില ഉച്ചക്ക് കുറഞ്ഞില്ല, പകരം കുതിച്ച് കയറി..ഇനിയൊരു തിരിച്ചുവരവില്ലേ? നെഞ്ച് പൊള്ളി ആഭരണപ്രേമികൾ
ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലെ രൂക്ഷതയാണ് വിലയെ സ്വാധീനിച്ചത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലെ സ്വർണ വിലയിൽ വലിയ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ രാവിലെ സംസ്ഥാനത്ത് അപ്രതീക്ഷിതമായി വിലയിടിഞ്ഞു. ആഭരണപ്രേമികൾ ഈ വിലക്കുറവ് ആഘോഷമാക്കുന്നതിനിടെ ഇതാ ഇടിത്തീ പോലെ ഉച്ചയ്ക്ക് സ്വർണ വില ഉയർന്നിരിക്കുകയാണ്. പവൻ വില എത്രയെന്ന് വിശദമായി നോക്കാം
ഞായാറാഴ്ച വില കുതിച്ചു
സാധാരണഗതിയിൽ ശനി, ഞായർ ദിവസങ്ങളിൽ ആഗോള വിപണി അവധിയാണ്. അതിനാൽ ഈ ദിവസങ്ങളിൽ സ്വർണ വിലയിൽ ആഗോള തലത്തിൽ മാറ്റങ്ങൾ ഉണ്ടാകാറില്ല. സ്വാഭാവികമായും കേരളത്തിലെ വിലയിലും വ്യാത്യാസം ഉണ്ടാകാറില്ല. എന്നാൽ ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലം മുൻകൂട്ടി കണ്ട് ഞായറാഴ്ച കേരളത്തിലെ സ്വർണ വില സംഘടനകൾ വലിയ തോതിൽ ഉയർത്തി. ഒറ്റയടിക്ക് 3200 ഓളം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 1.26 ലക്ഷം തൊട്ടിരുന്നു.

ആഗോള വിപണിയിൽ കുതിച്ചു, പക്ഷെ...
ഇന്ന് ആഗോള വിപണിയിൽ വില കത്തിക്കയറി. ഔൺസിന് 125 ഡോളർ ഉയർന്ന് 5,356 ഡോളറിലെത്തി. ഒരുവേള വില 5,389 ഡോളർ വരെ വില ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ റെക്കോഡ് വില വർധനവ് കേരളത്തിലും പ്രതീക്ഷിച്ചെങ്കിലും ഇന്നലെ വില വർധിപ്പിച്ചതിനാൽ ഇന്ന് രാവിലെ കാര്യമായി വില ഉയർത്തിയിരുന്നില്ല. അതിനാൽ രാവിലെ രാജ്യാന്തര വിപണി വിലയിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്ത് വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപയായിരുന്നു കുറഞ്ഞത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 1556 രൂപയിലുമെത്തി. ഇതോടെ പവൻ വില 124520 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
എന്നാൽ ഉച്ചയോടെ സ്വർണം തിരിച്ചുകയറി. ഗ്രാമിന് 65 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാം വില 15630 രൂപയായി. പവൻ വില 125040 രൂപയും. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12905 രൂപയാണ് ഇപ്പോൾ വില.
ഇനിയും വില ഉയരും
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇനിയും സ്വർണ വില ഉയരുമെന്ന് തന്നെയാണ് വിദഗ്ധരുടെ പ്രവചനം. ഒരുപക്ഷെ വില പവന് 1.50 ലക്ഷം വരെ എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സ്വർണം വാങ്ങാൻ കാത്ത് നിൽക്കുന്നവരെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കനത്ത തിരിച്ചടിയായിരിക്കും. പവൻ വില മാത്രമല്ല നികുതിയും പണിക്കൂലിയുമെല്ലാം പോക്കറ്റ് കാലിയാക്കും. എന്നാൽ വിൽക്കാൻ കാത്തിരിക്കുന്നവർക്ക് വരും ദിവസങ്ങൾ ലോട്ടറിയാകും എന്ന കാര്യത്തിൽ തർക്കമില്ല. ഒരു പവൻ ആഭരണം വിറ്റാൽ തന്നെ മികച്ച വില സ്വന്തമാക്കാൻ സാധിക്കും. എന്നിരുന്നാലും വിപണി സാഹചര്യങ്ങൾ വിലയിരുത്തി മറ്റ് തട്ടിപ്പുകൾക്ക് വിധേയരാകാതെ സ്വർണം വിൽക്കാൻ ആളുകൾ ശ്രമിക്കണമെന്ന ഉപദേശമാണ് വിദഗ്ധർ നൽകുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ? -
സ്വര്‍ണ പണയ വായ്പയ്ക്ക് ഇന്ത്യയില്‍ ആളുണ്ട്; കണ്ണുവെച്ച് ആഗോള കമ്പനികള്‍, ഓഹരികള്‍ വാങ്ങുന്നു -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന് 2.60 ലക്ഷം!! -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ് -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വർണ വില കൂപ്പുകുത്തും..43000 രൂപ വരെ പവന് ഇടിയും..സ്വർണം ഇപ്പോൾ വാങ്ങി മണ്ടത്തരം കാട്ടരുതെന്ന് വിദഗ്ധ -
സ്വർണ വില എത്രത്തോളം ഉയരും? ഈ കണക്ക് കേട്ടാൽ ആഭരണപ്രേമികളുടെ നെഞ്ച് തകരും












Click it and Unblock the Notifications