Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; ഉച്ചയ്ക്ക് വന്‍തോതില്‍ ഇടിഞ്ഞു, ആഭരണം വാങ്ങുന്നവര്‍ക്ക് സന്തോഷം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം. രാവിലെ വലിയ മുന്നേറ്റം കാഴ്ചവച്ച സ്വര്‍ണം ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. ഒരു ദിവസം രണ്ട് തവണ സ്വര്‍ണവില മാറുന്നത് അപൂര്‍വമാണ്. അന്തര്‍ദേശീയ വിപണിയില്‍ സംഭവിക്കുന്ന പുതിയ മാറ്റമാണ് വില കുറയാന്‍ കാരണം. മാത്രമല്ല, വന്‍തോതില്‍ വില കൂടിയത് കാരണം സ്വര്‍ണാഭരണ വിപണി കടുത്ത വെല്ലുവിളി നേരിടുകയും ചെയ്തിരുന്നു.

അതിനിടെയാണ് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. ഇതോടെ ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് നല്ല അവസരമാണ് വന്നിരിക്കുന്നത്. നേരിട്ട് വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ആവാം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞാല്‍ നാളെ രാവിലെ വീണ്ടും കേരളത്തില്‍ വില താഴും. അറിയാം വിശദമായ വില വിവരങ്ങള്‍...

gold price kerala may8 afternoon-1

എല്ലാ ദിവസവും രാവിലെ പത്ത് മണിക്ക് മുമ്പായി ജ്വല്ലറികള്‍ സ്വര്‍ണവില സംബന്ധിച്ച വിവരം പരസ്യമാക്കാറുണ്ട്. അന്തര്‍ദേശീയ വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് സ്വര്‍ണവില ഓരോ ദിവസവും ജ്വല്ലറി വ്യാപാരികള്‍ നിര്‍ണയിക്കുക. ഇതു പ്രകാരം ഇന്ന് രാവിലെ വില കൂടുകയാണ് ചെയ്തിരുന്നത്.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് ഇന്ന് രാവിലെ 9130 രൂപയായിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 73040 രൂപയുമായി. അതായത്, മൂന്ന് ദിവസത്തിനിടെ 3000 രൂപയാണ് കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 7495 രൂപയായി ഉയര്‍ന്നിരുന്നു. വെള്ളിയുടെ വില 108 രൂപയില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

ഉച്ചയ്ക്ക് സംഭവിച്ച മാറ്റം

എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 145 രൂപ കുറഞ്ഞു. അതായത്, ഒരു ഗ്രാമിന്റെ പുതിയ വില 8985 രൂപയായി താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 71880 രൂപയായും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പുതിയ വില 7375 രൂപയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കൂടി വരുന്നതായിരുന്നു ഇന്നലെയുള്ള ട്രെന്‍ഡ്. ഇന്ന് രാവിലെയും വില കൂടി വന്നിരുന്നു. എന്നാല്‍ പിന്നീട് കുറയാന്‍ തുടങ്ങി. 3414 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണവില 3330 ഡോളറിലെത്തി. ഇതോടെയാണ് കേരളത്തില്‍ വില കുറയ്ക്കാന്‍ ജ്വല്ലറി വ്യാപാരികള്‍ തീരുമാനിച്ചത്. എന്തുകൊണ്ടാണ് പൊടുന്നനെ വിപണിയില്‍ വില മാറ്റമുണ്ടാകാന്‍ കാരണം എന്ന് അറിയുമോ.

വില കുറയാന്‍ ഇതാണ് കാരണം

സ്വര്‍ണത്തിന്റെ ഇറക്കുമതി സംബന്ധിച്ച നിരക്കില്‍ മാറ്റം വരുത്തുന്ന പ്രഖ്യാപനം അമേരിക്കയും ബ്രിട്ടനും വൈകാതെ നടത്തുമെന്നാണ് വിവരം. ഇക്കാര്യം പ്രചരിച്ചതോടെയാണ് വില ഇടിയാന്‍ തുടങ്ങിയത്. അതായത്, വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ഇറക്കുമതി തീരുവയാണ്. ഇതില്‍ കുറവ് വരുത്തിയാല്‍ മൊത്തം വിലയിലും താഴ്ച്ച വരും. അതാണ് സംഭവിക്കാന്‍ പോകുന്നത്. കരാര്‍ പ്രഖ്യാപിക്കുന്നതോടെ ഇനിയും സ്വര്‍ണവില ഇടിഞ്ഞേക്കും.

ഡോളര്‍ മൂല്യം ശക്തിപ്പെട്ടുവരുന്നതും സ്വര്‍ണവില കുറയുന്നതിന് കാരണമാകുന്നത്. ഡോളര്‍ സൂചിക 100 കടന്ന് കുതിച്ചു. അതേസമയം, രൂപയുടെ വിനിമയ നിരക്ക് കൂടുതല്‍ ഇടിഞ്ഞ് 85.05ലെത്തി. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വേഗത്തില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വില കുറയുന്ന വേളിയില്‍ ബുക്ക് ചെയ്താല്‍ ആ വിലയ്ക്ക് ഏത് സമയവും സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഭാവിയില്‍ വില കൂടിയാലും ആശങ്ക വേണ്ട. മാത്രമല്ല, ഭാവിയില്‍ വില കുറയുകയാണ് ചെയ്യുന്നതെങ്കില്‍ ആ വിലയ്ക്കും സ്വര്‍ണം കിട്ടും. പ്രധാനപ്പെട്ട എല്ലാ ജ്വല്ലറികളിലും സ്വര്‍ണം അഡ്വാന്‍സ് ബുക്കിങ് ഓഫറുകള്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+