Gold Rate;സ്വർണം കൈയ്യിലുണ്ടോ?ഈ ആഴ്ച വിറ്റ് കാശാക്കിക്കൊള്ളൂ..ലക്ഷങ്ങൾ ലാഭം നേടാം, ഇതുപോലൊരു ലോട്ടറി വരാനില്ല
ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഫെബ്രുവരി രണ്ടാം തീയതി ഒരു പവൻ സ്വർണത്തിന് വില 1.07 ലക്ഷം രൂപയായിരുന്നു. അതായത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. എന്നാഷ എന്നാൽ അതിനുശേഷം വിപണിയിൽ സ്വർണവില കുതിച്ചുയരുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച പവന് 1.16 ലക്ഷം രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.14 ലക്ഷത്തിൽ ആയിരുന്നു ഒരാഴ്ച മുൻപ് വില. അവിടെ നിന്നാണ് ഒരാഴ്ച കൊണ്ട് രണ്ടായിരത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തിയത്.
അതേസമയം പുതിയ വ്യാപാര സംഘർഷങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും അടുത്ത ആഴ്ടയും സ്വർണത്തിൻ്റെ വില ഉയർത്തുമെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്സ് (പിപിഐ), ഉപഭോക്തൃ വിശ്വാസ ഡാറ്റ, പ്രതിവാര തൊഴിലില്ലായ്മ ക്ലെയിമുകൾ, ചൈനീസ് സെൻട്രൽ ബാങ്കിന്റെ വായ്പാ നിരക്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന സാമ്പത്തിക സൂചകങ്ങളെയാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവയെല്ലാം സ്വർണ വില ഉയർത്താൻ പര്യാപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.

വർദ്ധിച്ച ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുഎസ് സുപ്രീം കോടതിയുടെ വിധിയെത്തുടർന്നുള്ള ട്രംപിന്റെ താരിഫ് വർദ്ധന തീരുമാനവുമെല്ലാം വീണ്ടും അനിശ്ചിതത്വങ്ങൾക്കാണ് വഴിവെച്ചത്. ഇത് സ്വർണ പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള ആവശ്യം ശക്തമാക്കി.
യുഎസ് സാമ്പത്തിക വിവരങ്ങളിലെ മന്ദതയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വിലയെ പിന്തുണച്ചുവെന്ന് ആഞ്ചൽ വണ്ണിലെ പ്രഥമേഷ് മല്ല്യ പറഞ്ഞു .അമൂല്യ ലോഹ വിപണിയിൽ റിസ്കുകൾ ഒഴിവാക്കാനുള്ള പ്രവണത തുടരുകയാണെന്നും, സ്വർണ്ണവില 10 ഗ്രാമിന് 1.61 ലക്ഷം രൂപയിലേക്ക് ഉയരുമെന്നും മല്ല്യ കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ ഭൗമരാഷ്ട്രീയ അപകടസാധ്യതകൾക്ക് കരുത്ത് പകരുകയാണ് . ഇറാനു സമീപം അമേരിക്ക വലിയ രീതിയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ശക്തമായ മുന്നറിയിപ്പാണ് യുഎസ് നടത്തിയിരിക്കുന്നത്. 10-15 ദിവസത്തിനുള്ളിൽ യുഎസുമായി ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് യുഎസ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണിക്ക് ഇറങ്ങാൻ വഴങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ട്രംപിൻ്റെ ഭീഷണികൾക്കെതിരെ യുകെയെ പോലുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ട്രംപ് തൻ്റെ നിലപാട് മയപ്പെടുത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.
യുദ്ധസമാനമായൊരു സാഹചര്യത്തിലേക്കാണ് പോകുന്നതെങ്കിൽ തീർച്ചയായും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിൻ്റെ പെരുമ ഉയരും. മറിച്ചാണെങ്കിലും സ്വർണത്തിന് അൽപം ഇടിവിനുള്ള സാധ്യത കാണുന്നുണ്ട്. എന്നാൽ അതൊരിക്കലും ദീർഘകാലത്തേക്കാകില്ല. സ്വർണം ദീർഘകാലത്തിൽ വില ഉയർന്നുകൊണ്ടേയിരിക്കും. ഊ വർഷം ഔണ്സിന് 6500 ഡോളർ വരെ എത്താനുള്ള സാധ്യത ഉണ്ടെന്നും വിദഗ്ധർ പറഞ്ഞു.
-
അടുത്ത ആഴ്ച സ്വര്‍ണത്തിന് വില കൂടും? സാധ്യതകള്‍ ഇങ്ങനെ, ഇന്ന് തന്നെ വാങ്ങണോ? -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം











Click it and Unblock the Notifications