Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെയാണ് ഉച്ചയ്ക്കും വില കുറഞ്ഞത്. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന് പറയാം. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടുന്നതാകും ഉചിതം. കുറഞ്ഞ നിരക്കില്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും.

ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം

അഡ്വാന്‍സ് ബുക്കിങിന് അടുത്തിടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്വര്‍ണ വ്യാപാരികള്‍. 30 ദിവസത്തേക്ക് മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നത്. അടിക്കടി വില മാറുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ 30 ശതമാനം തുക നല്‍കുകയും വേണം. അതേസമയം, ഹാള്‍മാര്‍ക്കിങില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

gold price changed today afternoon

കേരളത്തില്‍ ഇന്ന് രാവിലെ സ്വര്‍ണവില (Gold Price Today In Kerala) കുറഞ്ഞിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13655 രൂപയായി. ഒരു പവന് 109240 രൂപയുമായി. ആഗോള വിപണിയിലെ സാഹചര്യം സ്വര്‍ണവില തുടര്‍ച്ചയായി കുറയാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കുന്നു.

സ്വര്‍ണവില രാവിലെ

22 കാരറ്റ് പവന്‍ വില 111040
18 കാരറ്റ് പവന്‍ വില 91240
14 കാരറ്റ് പവന്‍ വില 71080
9 കാരറ്റ് പവന്‍ വില 45840

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം

22 കാരറ്റ് പവന്‍ വില 109240
18 കാരറ്റ് പവന്‍ വില 89760
14 കാരറ്റ് പവന്‍ വില 69920
9 കാരറ്റ് പവന്‍ വില 45080

ഇറാനെതിരായ ആക്രമണം അമേരിക്ക ശക്തമാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതോടെ സ്വര്‍ണവില ഇടിയുകയാണ്. ക്രൂഡ് ഓയില്‍ വില കുതിക്കുകയും ചെയ്തു. യുദ്ധം തുടര്‍ന്നാല്‍ എണ്ണ കിട്ടാതാകും എന്ന ആശങ്കയുണ്ട്. ഇതോടെ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനും ഡോളര്‍ ശേഖരിക്കുന്നതിനുമാണ് മിക്ക രാജ്യങ്ങളുടെയും ശ്രദ്ധ. ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

Election 2026

സ്വര്‍ണവില കുറയാനുള്ള മറ്റൊരു പ്രധാന കാരണം രൂപയുടെ മൂല്യം കൂടുന്നതാണ്. 95 വരെ ഇടിഞ്ഞിരുന്ന രൂപ ഇപ്പോള്‍ 92.69 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 108 ഡോളറായി ഉയര്‍ന്നു. ഡോളര്‍ സൂചിക 100.13 ആയി. ആഗോള വിപണിയിലെ സ്വര്‍ണവില ഔണ്‍സിന് 4627 ഡോളര്‍ ആയി കുറഞ്ഞു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഇടിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+