Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഒടുവില്‍ താഴ്ന്നു; 3 തവണ ഉയര്‍ന്ന ശേഷം ഇടിവ്, സ്വര്‍ണ വിപണിയില്‍ സംഭവിക്കുന്നത്

കൊച്ചി: സ്വര്‍ണ വിപണി ഇന്ന് നാടകീയതകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ വലിയ കുതിപ്പ് നടത്തിയ ശേഷം വൈകീട്ട് വില കുറഞ്ഞു. രാജ്യാന്തര വിപണിയിലും വിലയില്‍ ചാഞ്ചാട്ടമുണ്ടായി. രൂപയുടെ മൂല്യത്തില്‍ വന്ന വലിയ ഇടിവ് വിപണിയെ കുലുക്കി. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണവിപണിയില്‍.

അമേരിക്ക ലോക രാഷ്ട്രീയ രംഗത്ത് നടത്തുന്ന വിവേക ശൂന്യമായ ഇടപെടലാണ് അസ്ഥിരതയ്ക്ക് കാരണം. വെനസ്വേലന്‍ പ്രസിഡന്റിനെ തട്ടിക്കൊണ്ടു പോയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്റ് നിയന്ത്രണത്തിലാക്കുമെന്ന് പ്രഖ്യാപിച്ചതുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ഓഹരി വിപണിയിലും കറന്‍സി വിപണിയിലും മാറ്റമുണ്ടായി. സ്വര്‍ണ വിപണിയിലും അസ്ഥിരത പ്രതിഫലിച്ചു.

goldpricefallinkeralatodayafterthricerise

കേരളത്തില്‍ മൂന്ന് തവണയാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. വലിയ മുന്നേറ്റമായിരുന്നു മൂന്ന് തവണയും. രാവിലെ 760 രൂപയാണ് ആദ്യം ഉയര്‍ന്നത്. ഉച്ചയ്ക്ക് 800 രൂപ കൂടി. ഉച്ചയ്ക്ക് ശേഷം 1600 രൂപയും വര്‍ധിച്ചു. മൂന്ന് തവണയായി 3160 രൂപയാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. എന്നാല്‍ വൈകീട്ട് ചിത്രം മാറി. വിലയില്‍ അല്‍പ്പം കുറവ് വന്നു.

പവന് 560 രൂപയാണ് വൈകീട്ട് കുറഞ്ഞത്. 3160 രൂപ വര്‍ധിച്ച ശേഷമുള്ള 560 രൂപയുടെ കുറവ് വലിയ പ്രതീക്ഷ നല്‍കുന്നില്ല. 18 കാരറ്റ് സ്വര്‍ണം എട്ട് ഗ്രാമിന് 90280 രൂപ, 14 കാരറ്റ് സ്വര്‍ണം എട്ട് ഗ്രാമിന് 70280 രൂപ, 9 കാരറ്റ് സ്വര്‍ണം എട്ട് ഗ്രാമിന് 45320 രൂപ എന്നിങ്ങനെയാണ് ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തുന്ന വില. ഒരു ദിവസം നാല് തവണ വിലയില്‍ മാറ്റമുണ്ടായി എന്നതും എടുത്തു പറയണം.

ഇന്ത്യന്‍ രൂപ ഇടിഞ്ഞത് വെല്ലുവിളി

ഇന്ത്യന്‍ രൂപ വലിയ താഴ്ച്ചയിലേക്ക് വീഴുന്നു എന്നതാണ് പുതിയ പ്രതിസന്ധി. രൂപ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില ഉയരും. കാരണം, രാജ്യാന്തര വിപണിയിലെ വിലയുമായി താരതമ്യം ചെയ്താണ് കേരളത്തില്‍ വില നിശ്ചയിക്കുക. രാജ്യാന്തര വിപണിയില്‍ ഡോളറിലാണ് സ്വര്‍ണ വില്‍പ്പന. അത് രൂപയിലേക്ക് മാറ്റുമ്പോള്‍ വലിയ അന്തരമുണ്ടാകും.

രൂപയുടെ മൂല്യം ഇന്ന് 91 കടന്ന് താഴ്ചയിലേക്ക് പോയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് രൂപ മൂല്യം ഇടിയാന്‍ കാരണമായത്. കഴിഞ്ഞ നാല് ദിവസമായി രൂപ താഴ്ച്ചയിലായിരുന്നു. എന്നാല്‍ വൈകീട്ട് രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടു. 90.97 എന്ന നിരക്കിലേക്ക് മുന്നേറി.

എങ്കിലും വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് പ്രവചനങ്ങള്‍. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നത് തന്നെയാണ് കാരണം. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4732 ഡോളറാണ് വില. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണം എങ്കില്‍ 1.20 ലക്ഷം രൂപ ചെലവ് വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+