Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; അപ്രതീക്ഷിത മാറ്റങ്ങള്‍, ഇന്ന് വില കുറഞ്ഞു, പവന്‍ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണവില കുതിച്ചുയരും എന്നാണ് വിപണി പൊതുവേ കരുതിയത്. ഇറാനും ഇസ്രായേലും തമ്മിലുള്ള പോരില്‍ അമേരിക്ക കൂടി പങ്കാളിയായതോടെ ആഗോള വിപണി ആശങ്കയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമെന്നും വില കുതിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഇന്ന് സ്വര്‍ണവില കുറഞ്ഞു.

അമേരിക്ക ഇറാനിലെ അതീവ പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതോടെ ഇറാന്‍ പശ്ചിമേഷ്യയിലെ അമേരിക്കയുടെ സേനാ ആസ്ഥാനങ്ങള്‍ ആക്രമിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ജിസിസി രാജ്യങ്ങളും ചൈനയും റഷ്യയുമെല്ലാം നടത്തിയ ഇടപെടല്‍ ഇറാനെ പിന്തിരിപ്പിച്ചു. ഇറാന്‍ അമേരിക്കയെ വിട്ട് ഇസ്രായേലിനെ മാത്രം ലക്ഷ്യമിടുന്നുവെന്നാണ് പുതിയ വിവരം.

gold price kerala june23-

യുദ്ധം വ്യാപിക്കില്ല എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വീണ്ടും പ്രതീക്ഷ വര്‍ധിച്ചത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില കൂടി. ഇത് ഇന്ത്യയ്ക്കും തിരിച്ചടിയാണ്. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറയുകയും ചെയ്തു. ഇതും ഇന്ത്യന്‍ വിപണിക്ക് കനത്ത തിരിച്ചടി നല്‍കും.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 73840 രൂപയാണ് വില. ഗ്രാമിന് 9230 രൂപയും. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. നാമമാത്രമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും വിപണിയിലെ മാറ്റത്തിന്റെ സൂചനയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ പുതിയ വില 7570 രൂപയാണ്. വെള്ളിയുടെ വില ഗ്രാമിന് 118 രൂപയും.

രൂപയുടെ മൂല്യം കുറഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു. പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണിത്. ഡോളറിനെതിരെ 86.75 എന്ന നിരക്കിലേക്കാണ് കൂപ്പു കുത്തിയത്. വൈകാതെ 87 വരെ ഇടിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വേളയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ജിസിസി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോളര്‍ കരുത്ത് കൂടിയിട്ടുണ്ട്. 99 കടന്ന് മുന്നേറുകയാണ് ഡോളര്‍ സൂചിക.

ഡോളര്‍ കരുത്ത് കൂടിയാല്‍ രൂപയുടെ കരുത്ത് കുറയും. രൂപ മൂല്യം കുറയുന്നത് സ്വര്‍ണം ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വില കൂടാന്‍ കാരണമാകും. അതുകൊണ്ടുതന്നെ സ്വര്‍ണവില കൂടാനുള്ള സാഹചര്യം വിപണിയിലുണ്ട്. രൂപ മൂല്യം ഇടിഞ്ഞാല്ലായിരുന്നു എങ്കില്‍ സ്വര്‍ണവില വലിയ തോതില്‍ ഇന്ന് കുറയുമായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 3363 ഡോളറിലേക്ക് വില കുറഞ്ഞു. നേരത്തെ 3400ലേക്ക് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. അതേസമയം, ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 78 ഡോളര്‍ കടന്ന് ഉയരുകയാണ്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 80000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് 72000 രൂപ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+