Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണു; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, എങ്കിലും കയറിയ പോലെ അല്ല, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വലിയ തോതില്‍ കയറുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. 6000 രൂപയില്‍ അധികം ഈ മാസം ഉയര്‍ന്നു. എന്നാല്‍ ഇന്ന് വില കുറയുകയാണ് ചെയ്തത്. സ്വര്‍ണവും ആഭരണവും വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസമാകുമെന്ന് പറയാം. അതേസമയം, വലിയ തോതില്‍ ഉയര്‍ന്ന പോലെ ഇടിവുണ്ടായിട്ടില്ല.

സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയില്‍ എത്തുന്ന വേളയില്‍ വിറ്റഴിച്ച് ലാഭമെടുക്കല്‍ സ്വാഭാവികമാണ്. നിക്ഷേപകര്‍ കൂടുതലായി വിറ്റഴിക്കല്‍ നടത്തുമ്പോഴാണ് വില താഴുന്നത്. വലിയ ഇടിവ് ഉണ്ടാകില്ലെങ്കിലും വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കാമെന്ന് കരുതുന്നവര്‍ക്ക് അവസരമാകുമെന്ന് മാത്രം. ഇനി കേരളത്തില്‍ വിവിധ കാരറ്റ് സ്വര്‍ണങ്ങള്‍ക്ക് രേഖപ്പെടുത്തിയ ഇന്നത്തെ വില അറിയാം...

gold price kerala january 15 2026-

കേരളത്തില്‍ ഇന്നലെ രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. 1000 രൂപയ്ക്ക് മുകളിലായിരുന്നു വര്‍ധനവ്. എന്നാല്‍ ഇന്ന് 600 രൂപ കുറയുകയാണ് ചെയ്തത്. 22 കാരറ്റ് ഗ്രാമിന് 75 രൂപ കുറഞ്ഞ് 13125 രൂപയും പവന് 105000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10790 രൂപയും പവന് 86320 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8400 രൂപയും പവന് 67200 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5420 രൂപയും പവന് 43360 രൂപയുമായി.

വെള്ളിയുടെ വില കേരളത്തില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. ഇന്ന് ഗ്രാമിന് 280 രൂപയായി ഉയര്‍ന്നു. 10 ഗ്രാമിന് 2800 രൂപയുമായി. ഓരോ ദിവസവും ചുരുങ്ങിയത് അഞ്ച് രൂപ ഗ്രാമിന് ഉയരുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് വെള്ളിയുടെ വിലയില്‍ വലിയ മുന്നേറ്റം പ്രകടമാകുന്നത്. സ്വര്‍ണത്തിന് പുറമെ വെള്ളിയും ഈ വര്‍ഷം വലിയ തോതില്‍ ഉയരുമെന്നാണ് പ്രവചനങ്ങള്‍.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് എത്രയാകും?

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഇന്നലെ 4600 ഡോളര്‍ കടന്ന കുതിച്ചിരുന്നു. ഇന്ന് 4590ലേക്ക് വീണു. ഇതാണ് കേരളത്തിലും വില കുറയാന്‍ കാരണം. ഡോളര്‍ സൂചിക അല്‍പ്പം കരുത്ത് കൂടിയതും സ്വര്‍ണവില കുറയാന്‍ കാരണമായി. 99.14 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപയുടെ മൂല്യം 90.28 എന്ന നിരക്കിലേക്ക് വീണു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.13 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് ഇനിയും വില കൂടും. സ്വര്‍ത്തിന് മൂന്ന് ശതമാനമാണ് ജിഎസ്ടി. കൂടാതെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവില്‍ നിന്ന് ഈടാക്കും. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 99040 രൂപയായിരുന്നു. കൂടിയത് 105600 രൂപയും.

ക്രൂഡ് ഓയില്‍ വില ഇന്ന് അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതാണ് ക്രൂഡ് ഓയില്‍ വിലയില്‍ വരുന്ന മാറ്റം. കാരണം ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വസ്തുവാണ് ക്രൂഡ് ഓയില്‍. കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ധിച്ചാല്‍ രൂപയുടെ മൂല്യം ഇടിയും. വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്തു. സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+