Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണുടഞ്ഞു; ഇന്ന് വന്‍ വിലക്കുറവ്, മഞ്ഞലോഹം വാങ്ങാന്‍ പറ്റിയ സമയം, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. കഴിഞ്ഞ കുറച്ച് ദിവസമായി വില താഴ്ന്നു വരികയാണ്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. യുദ്ധം വീണ്ടും കനക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ആഗോള തലത്തില്‍ പണപ്പെരുപ്പം കൂടിയേക്കും.

നടി സുകന്യ ഒടുവില്‍ ജയിച്ചു; വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം, വീരപ്പന്റെ വാക്കുകള്‍ ഒഴിവാക്കാത്തത് തെറ്റ്‌
നടി സുകന്യ ഒടുവില്‍ ജയിച്ചു; വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം, വീരപ്പന്റെ വാക്കുകള്‍ ഒഴിവാക്കാത്തത് തെറ്റ്‌

ലബ്‌നാനില്‍ ശക്തമായ ആക്രമണം നടത്തുന്ന ഇസ്രായേലിനെ ഇറാന്‍ ആക്രമിച്ചു. ഇസ്രായേല്‍ തിരിച്ചും ആക്രമിച്ചു. ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകള്‍ നടക്കവെയാണ് ആശങ്ക പരത്തുന്ന ഈ നീക്കങ്ങള്‍. ഇതോടെ യുദ്ധം കനക്കുമെന്ന് മനസിലാക്കിയ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായി. ഓഹരി വിപണി വീണു, സ്വര്‍ണവില താഴ്ന്നു. ക്രൂഡ് ഓയില്‍ വില കൂടി. ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു.

gold price kerala june8

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ കുറഞ്ഞ് 111240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ താഴ്ന്ന് 13905 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11425 രൂപയും പവന് 91400 രൂപയുമാണ് പുതിയ വില. 14 കാരറ്റ് ഗ്രാമിന് 8900 രൂപയും പവന് 71200 രൂപയുമാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5740 രൂപയും പവന് 45920 രൂപയും ഇന്ന് നല്‍കണം.

സീറോ ട്രാഫിക് ഒഴിവാക്കി മുഖ്യമന്ത്രി; ബെംഗളൂരുവില്‍ ഡികെ ശിവകുമാര്‍ മെട്രോയില്‍, വന്‍ പ്രഖ്യാപനവും
സീറോ ട്രാഫിക് ഒഴിവാക്കി മുഖ്യമന്ത്രി; ബെംഗളൂരുവില്‍ ഡികെ ശിവകുമാര്‍ മെട്രോയില്‍, വന്‍ പ്രഖ്യാപനവും

യുദ്ധ സാഹചര്യം കനക്കുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് തുടര്‍ന്നാല്‍ സ്വര്‍ണവില വരുംദിവസങ്ങളിലും കുറയും. യുദ്ധം കനക്കുമ്പോള്‍ പണപ്പെരുക്കം കൂടുമെന്നും ഇത് നിയന്ത്രിക്കാന്‍ പലിശ നിരക്ക് ബാങ്കുകള്‍ വര്‍ധിപ്പിക്കുമെന്നും നിക്ഷേപകര്‍ കരുതുന്നു. സ്വര്‍ണം വിട്ട് നിക്ഷേപത്തിലേക്ക് കടക്കാന്‍ വന്‍കിട നിക്ഷേപകരെ ഈ സാഹചര്യം പ്രേരിപ്പിക്കും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നതോടെ സ്വര്‍ണവില കുറയും.

പഴയ സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും?

ഇറാനും ഇസ്രായേലും തമ്മില്‍ ശക്തമായ ആക്രമണവും തിരിച്ചടിയുമാണ് നടന്നത്. ഇനിയും ആക്രമണം തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വ്യോമപാത അടയ്ക്കുന്ന സാഹചര്യം വരും. പ്രവാസികളെ നേരിട്ട് ബാധിക്കുകയും ചെയ്യും. ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക രംഗത്തെ ബാധിക്കും. പലര്‍ക്കും ജോലി ഇല്ലാത്ത അവസ്ഥയിലേക്ക് എത്തും.

ക്രൂഡ് ഓയില്‍ വില ബാരലിന് 96 ഡോളര്‍ കടന്ന് കുതിക്കാന്‍ തുടങ്ങി. ക്രൂഡ് വില കൂടിയതോടെ ഡോളര്‍ മൂല്യം 100 കടന്ന് കുതിച്ചു. ഇതോടെ രൂപ മൂക്കു കുത്തി. രൂപയുടെ മൂല്യം 95.21 ആയി കുറഞ്ഞു. അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യമാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നത്. കേരള വിപണിയില്‍ പഴം, പച്ചക്കറി എന്നിവയുടെ എല്ലാം വില കൂടി. പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വിലയും വര്‍ധിപ്പിച്ചു.

സൗദി അറേബ്യ പിന്നില്‍ നില്‍ക്കും; ഏറ്റവും വലിയ എണ്ണ രാജ്യം ഇതാണ്, വെനസ്വേല കുടുങ്ങാന്‍ കാരണം?
സൗദി അറേബ്യ പിന്നില്‍ നില്‍ക്കും; ഏറ്റവും വലിയ എണ്ണ രാജ്യം ഇതാണ്, വെനസ്വേല കുടുങ്ങാന്‍ കാരണം?

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പവന്‍ വിലയാണ് ഇന്ന്. ഈ മാസം ഒന്നിന് പവന് 114560 രൂപയായിരുന്നു വില. ഇന്ന് 111240 രൂപയിലെത്തി. യുദ്ധം തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കുറയും. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഇന്ന് ഒരു പവന്‍ ആഭരണത്തിന് 1.20 ലക്ഷം രൂപ വരുമെന്നാണ് പ്രതീക്ഷ. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.10 ലക്ഷം രൂപ കിട്ടിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+