സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ വഴിയുണ്ട്, പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്കുന്ന വിവരമാണിത്. ഇന്ന് ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതും ഇന്ത്യന്‍ രൂപ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നതുമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയാന്‍ കാരണം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് താഴ്ത്തുമെന്ന പ്രചാരണം സ്വര്‍ണവില കൂടുമെന്ന സൂചന നല്‍കുന്നുണ്ട്. അടുത്ത മാസം പത്തിനാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനിക്കുക. വലിയ തോതില്‍ പലിശ കുറച്ചാല്‍ സ്വര്‍ണവില കുതിക്കും. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഡിജിറ്റല്‍ മാര്‍ഗത്തില്‍ സ്വര്‍ണ ഇടപാട് നടക്കുന്നതും വില കൂടാനുള്ള കാരണങ്ങളാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11470 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 9435 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7350 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 4740 രൂപയായി. വെള്ളിയുടെ ഗ്രാം വില 163 രൂപയാണ്.
ഇന്നത്തെ പവന് വില
22 കാരറ്റ് സ്വര്‍ണം ഒരു പവന് 91760 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 18 കാരറ്റ് പവന് 75480 രൂപയായി കുറഞ്ഞു. 14 കാരറ്റ് പവന് 58800 രൂപയായി. 9 കാരറ്റ് പവന് 37920 രൂപ നല്‍കണം. ഇവയെല്ലാം സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. ഈ വിലയ്ക്ക് ആഭരണം വാങ്ങാന്‍ പറ്റില്ല. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ആഭരണത്തില്‍ കല്ല് ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വില എന്നിവയെല്ലാം അധികമായി ചെലവ് വരും.
ഡോളര്‍ സൂചിക അല്‍പ്പം താഴ്ന്നതാണ് ഇന്ന് ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കയറാന്‍ കാരണം. ഇതാണ് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവിന് ഇടയാക്കിയത്. 100.19 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 89.18 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ വെള്ളിയാഴ്ച 89.60 വരെ വീണിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4050 ഡോളറായി കുറഞ്ഞു.
ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്
ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ എന്താണ് ആവശ്യം എന്ന് ആദ്യം തീരുമാനിക്കണം. ഭാവിയില്‍ ആസ്തിയായി സൂക്ഷിച്ചുവയ്ക്കുകയാണ് ഉദ്ദേശം എങ്കില്‍ ആഭരണം വാങ്ങാതിരിക്കലാണ് നല്ലത്. ആഭരണം വാങ്ങുമ്പോള്‍ ഒരു പവന് ഏറ്റവും ചുരുങ്ങിയത് 8000 രൂപയോളം അധിക ചെലവ് വരും. അടിയന്തര സാഹചര്യത്തില്‍ ഇവ വില്‍ക്കേണ്ടി വന്നാല്‍ വാങ്ങുമ്പോള്‍ ചെലവാക്കിയ മൂല്യം കിട്ടുകയുമില്ല.
നിക്ഷേപമായി കരുതുന്നവര്‍ക്ക് കോയിന്, ബാര്‍, ഗോള്‍ഡ് ബോണ്ട് എന്നിവ വാങ്ങുന്നതാണ് നല്ലത്. ഗോള്‍ഡ് ഇടിഎഫ് ഇടപാടും വലിയ തോതില്‍ വര്‍ധിച്ചു. എന്നാല്‍ ഇടിഎഫ് ഇടപാട് നടത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം. ആഭരണം വാങ്ങുന്ന വ്യക്തി പണിക്കൂലി കുറയ്ക്കാന്‍ ജ്വല്ലറി ഉടമകളുമായി സംസാരിക്കുന്നത് ഉചിതമാകും. മാത്രമല്ല, ഉടന്‍ ആവശ്യമില്ലെങ്കില്‍ ആഭരണം അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാകും നന്നാകുക. ഭാവിയില്‍ വില കുറഞ്ഞാല്‍ ആ വിലയ്ക്ക് വാങ്ങാന്‍ അതു സഹായിക്കും. 22 കാരറ്റ് ആഭരണം വാങ്ങുന്നവര്‍ക്ക് ബാങ്ക് വായ്പയ്ക്കും ഈ സ്വര്‍ണം ഉപയോഗിക്കാം. മറ്റു ആഭരണങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കില്ല.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications