Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും കുറഞ്ഞു; ഒരു പവന്‍ ആഭരണം 75000 രൂപയ്ക്ക് കിട്ടാന്‍ ഇതാണ് വഴി, ഇന്നത്തെ ഗ്രാം വില

കൊച്ചി: കേരളത്തിലെ സ്വര്‍ണ പ്രേമികളെ ഞെട്ടിച്ച് ചൊവ്വാഴ്ച വലിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. 1800 രൂപയാണ് ഇന്നലെ രാവിലെ ഉയര്‍ന്നന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 320 രൂപ കുറഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില വീണ്ടും താഴ്ന്നു. അമേരിക്കയും ഇന്ത്യയും തമ്മില്‍ വ്യാപാര രംഗത്തെ അകല്‍ച്ച കുറച്ചേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയത് വിപണിക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം കുറവ് വന്നിട്ടുണ്ട്. ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റം നടത്തുന്നില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഉയരുന്നില്ല. ക്രൂഡ് ഓയില്‍ വില ഉയരാതെ നില്‍ക്കുകയാണ്. അതേസമയം, ഓഹരി വിപണി മുന്നേറ്റം നടത്തുന്നുണ്ട് എന്നതാണ് ഇന്നത്തെ പ്രധാന വിവരം. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം.

gold price kerala november 12-

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11505 രൂപയായി. ഒരു പവന് 92040 രൂപയുമായി. 92000 കടന്ന് നില്‍ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. മുന്നേറുന്ന വേളയിലെ വലിയ കുതിപ്പ് വില കുറയുമ്പോള്‍ കാണുന്നില്ല. നാമമാത്രമായ ഇടിവാണ് സംഭവിക്കുന്നത്. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്നും വര്‍ധനയുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 165 രൂപയായി.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 9465 രൂപയായി. ഒരു പവന് 75720 രൂപയാണ് വില. ആഭരണം മാത്രമാണ് ഈ കാരറ്റില്‍ ലഭിക്കുക. ബാറുകളോ കോയിനുകളോ കിട്ടില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്വര്‍ണം മികച്ചതാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇതില്‍ ലഭിക്കുക. നികുതി, പണിക്കൂലി അധികമായി ചെലവ് വരും.

14, 9 കാരറ്റ് സ്വര്‍ണവില

14 കാരറ്റ് സ്വര്‍ണത്തിന് ഇതിനേക്കാള്‍ വില കുറയും. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 58960 രൂപയും. 18 കാരറ്റില്‍ 75 ശതമാനം സ്വര്‍ണം ഉണ്ടാകുമ്പോള്‍ 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണമുണ്ടാകുക. ബാക്കി ചെമ്പ്, വെള്ളി എന്നിവയായിരിക്കും. ആഭരണങ്ങള്‍ക്ക് കരുത്തും ഈടും നല്‍കാന്‍ ഇത് സഹായിക്കും.

വളരെ കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം ഒമ്പത് കാരറ്റിന്റേതാണ്. ഒരു ഗ്രാമിന് 4755 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഒരു പവന് 38040 രൂപയുമാണ്. ഇതില്‍ 37.5 ശതമാനമാണ് സ്വര്‍ണമുണ്ടാകുക. ബാക്കി മറ്റു ലോഹങ്ങളായിരിക്കും. 22 കാരറ്റില്‍ കുറവുള്ള ആഭരണങ്ങള്‍ വേഗത്തില്‍ മങ്ങലേല്‍ക്കുമെന്ന് പറയാറുണ്ട്. മാത്രമല്ല, പണിക്കൂലി കൂടുതലാണ് എന്നതും എടുത്തു പറയണം.

സാധാരണ മലയാളികള്‍ സ്വര്‍ണം വാങ്ങുന്നത് അലങ്കാരത്തിന് മാത്രമല്ല, ആവശ്യം വരുമ്പോള്‍ ബാങ്കില്‍ പണയം വെക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. എന്നാല്‍ 22 കാരറ്റില്‍ താഴെയുള്ള ആഭരണങ്ങള്‍ ബാങ്കില്‍ പണയത്തിന് ഈടായി സ്വീകരിക്കില്ല. 22 കാരറ്റിലെ ആഭരണങ്ങളും കോയിനുകളും മാത്രമാണ് ഗോള്‍ഡ് ലോണിന് ഈടായി സ്വീകരിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+