Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കഴിഞ്ഞ ഒരാഴ്ചക്കിടെ കുറഞ്ഞത് 1,760 രൂപ;പവൻ വില 90,000ത്തിന് താഴേക്ക് പോകുമോ?

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത് 1760 രൂപയുടെ ഇടിവ്. ബുധനാഴ്ചയാണ് ഏറ്റവും വലിയ ഇടിവ് സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം വില കുതിച്ചു.

തിങ്കളാഴ്ച 1,07,600 രൂപയായിരുന്നു പവന് വില. തൊട്ടടുത്ത ദിവസം വില കുറഞ്ഞ് 1,06,520 രൂപയായി. അന്ന് വൈകീട്ടോടെ വീണ്ടും വില കുറഞ്ഞ് 1,04,960 രൂപയിലെത്തി. എന്നാൽ തൊട്ടടുത്ത ദിവസം വില വീണ്ടും കൂടി, 1,05,040 രൂപയിലെത്തി. വൈകീട്ടോടെ കൂടുതൽ ഉയർന്ന് 1,05,920 രൂപയായി. 10 ന് സ്വർണം വീണ്ടും 1.06 ലക്ഷം തൊട്ടു. 1,06,200 രൂപയാണ് രേഖപ്പെടുത്തിയത്. 11 ന് 1,05,840 രൂപയും ആയി വില.

golddr-

സ്വർണ വില ഇനി എങ്ങോട്ട്?

പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുള്ള അന്താരാഷ്ട്ര സാഹചര്യവുമാണ് സ്വർണ വിലയുടെ കുതിപ്പിന് കൂച്ചുവിലങ്ങിട്ടത്. സാധാരണഗതിയിൽ യുദ്ധ സമയത്ത് സ്വർണം സുരക്ഷിത നിക്ഷേപമായി മാറാറുണ്ട്. എന്നാൽ ഇത്തവണ എണ്ണ വില കുതിച്ചത് ഡോളറിൻ്റെ വിനിമയ നിരക്ക് കൂട്ടിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.

അതേസമയം ഊർജവില ഉയർന്നത് ആഗോള വിപണിയിൽ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. പണപ്പെരുപ്പ ആശങ്ക ശക്തമായതോടെ ഇനി സ്വർണ വില ഇടിയാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പണപ്പെരുപ്പ ഭീതി ഉയർന്നാൽ യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഏറെയാണ്. പലിശ നിരക്ക് കൂടുന്നത് ഡോളർ മൂല്യം ഉയർത്തും. ഇത് നിക്ഷേപകരെ സർക്കാർ കടപ്രത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും ആകർഷിക്കും. സ്വാഭാവികമായും അവർ സ്വർണത്തെ കൈവിടും, വില കൂപ്പുകുത്താൻ കാരണമാകും.

ഫെഡ് റിസർവ് പലിശ നിരക്ക് കൂട്ടാൻ 60 ശതമാനത്തോളം സാധ്യത ഉണ്ടെന്നായിരുന്നു നേരത്തേ നിക്ഷേപകരുടെ കണക്കുകബട്ടൽ എന്നാൽ കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസ് തൊഴിൽകണക്കുകൾ ഈ സാധ്യത ഇല്ലാതാക്കി. വലിയ ഇടിവാണ് തൊഴിൽ കണക്കിൽ ഉണ്ടായത്. ഇതോടെ നിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞു. ഇനി നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത് യു.എസ് ഉപഭോക്തൃ സൂചികയാണ്. ഈ കണക്കുകൾ നിരാശ നൽകിയാൽ വീണ്ടും പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഉയരും. അതേസമയം തൊഴിൽകണക്കുകൾ പോലൊരു അപ്രതീക്ഷിത കണക്കുകൾ ഉപഭോക്തൃ സൂചികയിലും ഉണ്ടായേക്കുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. എന്തായാലും പലിശ നിരക്ക് ഉയർത്തുമോ എന്ന കാര്യത്തിൽ ഇതുവരേയും യുഎസ് ഫെഡും മൌനം വെടിഞ്ഞിട്ടില്ല.

കേരളത്തിൽ സ്വർണ വില ഇടിയുമോ?

നിലവിൽ 1,06 ലക്ഷം രൂപയ്ക്കാണ് 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വ്യാപാരം പുരോഗമിക്കുന്നത്. പലിശ നിരക്ക് ഉയർത്തിയാൽ ആഗോള സ്വർണ വിപണിയിൽ വില ഇടിയും. തത്ഫലമായി കേരളത്തിലും വില കുത്തനെ കുറയും. ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് വന്നാൽ കേരളത്തിൽ വില 1 ലക്ഷത്തിന് താഴേക്ക് വന്നേക്കും. വില 90,000 വരെയെങ്കിലും കുറയുമോയെന്നാണ് കേരളത്തിലെ ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+