Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ

അമേരിക്ക-ഇറാൻ സംഘർഷം അഞ്ചാം ആഴ്‌ചയിലേക്ക് കടന്നതോടെ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാമ്. നിലവിൽ സർവ്വകാല റെക്കോർഡ് നിലവാരത്തിൽ നിന്ന് ഏകദേശം 31,000 രൂപഅഥവാ 17% താഴെയാണ് സ്വർണ വില. ഡൊണാൾഡ് ട്രംപിന്റെ രാജ്യത്തോടുള്ള അഭിസംബോധനക്ക് ശേഷം യുഎസ്-ഇറാൻ യുദ്ധത്തിൽ വെടിനിർത്തലിനുള്ള പ്രതീക്ഷകൾ അസ്തമിച്ചതാണ് സ്വർണത്തിന് വീണ്ടും തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കാൻ തുടങ്ങിയതോടെ യുഎസ് ഡോളർ വീണ്ടും ശക്തിപ്രാപിച്ചു. ഇത് പണപ്പെരുപ്പ ആശങ്ക ഇരട്ടിയാക്കി.അതേസമയം പ്രതീക്ഷിച്ചതിലും മികച്ച യുഎസ് തൊഴിൽ ഡാറ്റ പണപ്പെരുപ്പ ഭയത്തെ ലഘൂകരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ഇത് യുഎസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ യു.എസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കില്ലെന്ന് മാത്രമല്ല കർശനമായ പണനയം സ്വീകരിക്കാൻ നിർബന്ധിതരാകുകയും ചെയ്തിരിക്കുകയാണ്. ഇത് ഡോളറിന് പിന്തുണ നൽകുകയും സ്വർണ വില കുത്തനെ ഇടിയാൻ കാരണമാകുകയും ചെയ്യും. മാർച്ച് ആദ്യം സ്വർണ വില റെക്കോഡ് നിലവാരത്തിലായിരുന്നു. എന്നാൽ അമേരിക്ക-ഇറാൻ സംഘർഷം വിലക്കയറ്റം മന്ദഗതിയിലാക്കി. തുടക്കത്തിൽ വില ഏകദേശം 2.2% ഉയർന്നുവെങ്കിലും ക്രൂഡ് ഓയിൽ 10 ശതമാനത്തിലധികം വർധിച്ചത് പണപ്പെരുപ്പ ഭയങ്ങൾ രൂക്ഷമാക്കി. സ്വർണത്തിന്റെ പരമ്പരാഗത സുരക്ഷിത നിക്ഷേപ സ്വഭാവത്തെ ഇത് മാറ്റി മറിച്ചു.

goldornaments2-

യു.എസ്-ഇറാൻ സംഘർഷം അധികമാൾ നീണ്ടുനിൽക്കില്ലെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ട്രംപ് പിന്നീട് നടത്തിയ പ്രസ്താവനകളിൽ സൈനിക നടപടികൾ ദീർഘകാലം നിലനിൽക്കുമെന്ന ഭീഷണികൾ വർദ്ധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ എണ്ണ വില ഇനിയും ഉയരും. ഇത് ഉൽപ്പന്നങ്ങളിലെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും യുഎസിൽ കർശനമായ പണനയം തുടരുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യുഎസിലെ മാർച്ചിലെ തൊഴിൽ വിപണി ഡാറ്റ പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു. 65,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് കാർഷികേതര മേഖലയിൽ 178,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടായി. തൊഴിലില്ലായ്മാ നിരക്ക് 4.4% പ്രവചിച്ചപ്പോൾ 4.3% ആയി കുറഞ്ഞു. ഇത് ഡോളറിന് കരുത്തേകും, സ്വാഭാവികമായും സ്വർണത്തെ ഇതോടെ നിക്ഷേപകർ കൈവിടും. മാർച്ചിലുടനീളം കണ്ട ഇടിഎഫ് ഫണ്ടുകളിൽ നിന്നുള്ള തുടർച്ചയായ പണമൊഴുക്ക് സ്വർണ്ണത്തിനായുള്ള നിക്ഷേപ ആവശ്യം കുറയുന്നു എന്നതിന്റെ പ്രതിഫലനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

4,800 ഡോളറിന് മുകളിൽ ഒരു നിർണ്ണായക മുന്നേറ്റം സംഭവിച്ചാൽ, വില 4,850 ഡോളറിലേക്കും തുടർന്ന് 4,900 ഡോളറിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ശക്തമായ വിൽപ്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. താഴോട്ട്, 4,600 ഡോളറിന് താഴെ നിലനിൽക്കുന്ന ഒരു തകർച്ച, 4,550-4,500 ഡോളറിലേക്ക് വിൽപ്പന സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം. തുടർന്നും ബലഹീനത ഉണ്ടായാൽ വില 4,400 ഡോളറിലേക്ക് താഴാനും സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+