Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞുവീണു; ആഭരണം വാങ്ങാന്‍ നല്ല ദിനം... ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന്‍ വില

കൊച്ചി: വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി കുതിച്ച സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. അതേസമയം, ഈ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. എണ്ണവിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അവസരമാണ്.

ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനാല്‍ സ്വര്‍ണവിലയ്ക്ക് വലിയ ഇടിവ് വന്നിരുന്നു. പവന് 50400 രൂപ വരെ താഴുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലും വില കൂടി. 51840 രൂപ വരെ പവന്‍വില എത്തി. അതിനിടെയാണ് ഇന്ന് വലിയ ഇടിവ് വന്നിട്ടുള്ളത്. അറിയാം ഇന്നത്തെ പവന്‍ വില സംബന്ധിച്ച്...

goldprice-august6

22 കാരറ്റ് സ്വര്‍ണം ഒരു പവന് 51120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5285 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മൂന്ന് രൂപ കുറഞ്ഞ് ഗ്രാമിന് 87 ആണ് ഇന്നത്തെ വില. അന്തര്‍ദേശീയ വിപണിയില്‍ ഇന്നലെ ഔണ്‍സ് സ്വര്‍ണത്തിന് 2458 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2360 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 2410 ഡോളറിലാണ് വില നില്‍ക്കുന്നത്.

ഡോളര്‍ സൂചിക കഴിഞ്ഞ ദിവസം വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇന്ന് നേരിയ മുന്നേറ്റം മാത്രമാണുള്ളത്. 102.83 എന്ന നിരക്കിലാണ് സൂചിക. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം വരുന്നു എന്ന പ്രചാരണമുണ്ടായതോടെ ഡോളര്‍ നിക്ഷേപം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതാണ് തകര്‍ച്ചയ്ക്ക് കാരണം. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.85 എന്ന സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയിലാണ്.

എണ്ണ വില കഴിഞ്ഞ ദിവസം വലിയ ഇടിവ് നേരിട്ടിരുന്നു എങ്കിലും ഇന്ന് നേരിയ മുന്നേറ്റം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.22 ഡോളര്‍ ആണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 75.86 ഡോളര്‍ ആണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ബാരലിന് 74.05 ഡോളര്‍ ആണ് വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്. വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.

സ്വര്‍ണം ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ത്തുള്ള സഖ്യയാണ് ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരിക. 55000 രൂപയ്ക്ക് ഒരു പവന്‍ ആഭരണം വാങ്ങാന്‍ സാധിക്കും. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് അര ലക്ഷത്തില്‍ താഴെ മാത്രമേ കിട്ടൂ. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം സ്വീകരിക്കുക.

അമേരിക്കയില്‍ പലിശ നിരക്ക് അടുത്ത മാസം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ഇതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണ വില ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്ന് ചുരുക്കം. ഡോളര്‍ സൂചിക 106ല്‍ നിന്ന് 103ന് താഴേക്ക് എത്തിയതും സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞതും സ്വര്‍ണത്തിന് വില കൂട്ടുന്ന ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+