സ്വര്‍ണവില അഞ്ചാംതവണയും ഇടിഞ്ഞു; 10000 രൂപയുടെ നേട്ടം, ഈ മാസത്തെ കുറഞ്ഞ നിരക്ക്, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് ഒരു പവന് 760 രൂപ താഴ്ന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സ്വര്‍ണവിലയില്‍ കുറവ് വരുന്നത്. ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവില. ഇനിയും വില കുറയുമെന്നാണ് നിഗമനം.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡോളറിന് ഡിമാന്റ് കൂടിയിട്ടുണ്ട്. പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപ മൂക്കു കുത്തി വീഴുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില ഇനിയും ഇടിയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു വരികയാണ്...

കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാമിന് 14635 രൂപയും പവന് 117080 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വിലയും ഇടിയുകയാണ്. ഗ്രാമിന് 275 രൂപ എന്ന നിരക്കിലാണ് കേരളത്തില്‍ വെള്ളിയുടെ വ്യാപാരം. പത്ത് ഗ്രാമിന് 2750 രൂപയാണ് നല്‍കേണ്ടത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. അന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞു. വ്യാഴാഴ്ച 45 രൂപ കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ 90 രൂപ കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം 50 രൂപ താഴ്ന്നു. ഇന്ന് രാവിലെ 95 രൂപ കുറഞ്ഞു. 22 കാരറ്റിന് സമാനമായ രീതിയില്‍ മറ്റു കാരറ്റുകളിലെ വിലയിലും ഇടിവ് വന്നിട്ടുണ്ട്.
ഡോളര്‍ കുതിച്ചു, രൂപ ഇടിവില്‍
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12025 രൂപയാണ് ഇന്നത്തെ വില. പവന് 96200 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9365 രൂപയും പവന് 74920 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6035 രൂപയും എട്ട് ഗ്രാമിന് 48280 രൂപയും ഇന്ന് നല്‍കണം. അതേസമയം, ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5020 രൂപയാണ് ഇന്നത്തെ വില.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 126920 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. 9840 രൂപയുടെ കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയും വില കുറയുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ സൂചിക 100.50 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 92.60 ആയി ഇടിഞ്ഞു.
ക്രൂഡ് ഓയില്‍ വില വീണ്ടും കുതിക്കാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ബാരലിന് 103 ഡോളറായി ഉയര്‍ന്നു. ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയത് ഇറാനുമായുള്ള പോര് ശക്തമാകുമെന്ന സൂചനയാണ്. ഇതോടെ ക്രൂഡ് ഓയില്‍ വീണ്ടും കുതിക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തിലെ അടുക്കളയില്‍ വരെ എത്തിയ അവസ്ഥയാണിപ്പോള്‍.












Click it and Unblock the Notifications