സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം
കേരളത്തിൽ സ്വർണ വില കുതിച്ചപ്പോൾ ഇന്ന് ദുബായിൽ സ്വർണ വില ഇടിഞ്ഞു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 627.25 ദിർഹമാണ് ഇന്ന് വില. ഇന്നലെ 628 ദിർഹമായിരുന്നു വില. 22 കാരറ്റ് സ്വർണത്തിന് 581.50 ദിർഹമായിരുന്നത് 580.75 ദിർഹമായും വില ഇടിഞ്ഞു.
സ്വർണ വിലയുടെ വൻ കുതിപ്പായിരുന്നു മാർച്ച് മാസത്തിൻ്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് ഏകദേശം 636 ദിർഹമായിരുന്നത് വില. മാർച്ച് രണ്ടിന് ഏകദേശം 641 ദിർഹമായി കുതിച്ചുയർന്നു; ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. എന്നാൽ ഈ വില അടുത്ത ദിവസങ്ങളിൽ തന്നെ കുത്തനെ ഇടിഞ്ഞ് ഏകദേശം 614 ദിർഹത്തിലേക്ക് താഴ്ന്നു. പിന്നീട് വലിയ ചാഞ്ചാട്ടമാണ് വിലയിൽ രേഖപ്പെടുത്തിയത്. തുടർന്ന് മാർച്ച് ആറിന് 620 ദിർഹമിന് മുകളിലെത്തി.

മാർച്ച് ഏഴും എട്ടും തീയതികളിൽ ഏകദേശം 623 ദിർഹമത്തിന് അടുത്തായിരുന്നു വില. മാർച്ച് ഒമ്പതിന് ഏകദേശം 615 ദിർഹമായി വീണ്ടും വിലയിടിഞ്ഞെങ്കിലും, പിറ്റേന്ന് തന്നെ തിരികെ കയറി. അതേസമയം ഇന്ന് വില ഇടിഞ്ഞെങ്കിലും സ്വർണം ഗ്രാമിന് ഉയർന്ന നിലയിൽ തന്നെയാണ് വ്യാപാരം തുടരുന്നത്.
കേരളത്തിൽ നിന്നാണോ അതോ ദുബായിൽ നിന്നാണോ ലാഭം?
ഇന്നത്തെ കണക്കുകൾ പ്രകാരം, കേരളത്തേക്കാൾ ലാഭകരമായി യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങുന്നതാണ് ഉചിതം. യു.എ.ഇയിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 580.75 ദിർഹമാണ് വില. അതായത്, ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 4,646 ദിർഹം നൽകണം. ഒരു ദിർഹമിന് ഏകദേശം 25.02 രൂപ ഇന്ത്യൻ കറൻസി നിരക്കിൽ, ഒരു പവന് യു.എ.ഇയിൽ ഏകദേശം 1,16,238.88 ആണ് വില.
അതേസമയം, കേരളത്തിൽ സ്വർണവില ഗ്രാമിന് 85 വർധിച്ച് 14,970 ആയി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 680 വർധനവോടെ 1,19,760 രൂപയും. കേരളത്തിൽ പണിക്കൂലിയും ജി എസ് ടിയിമെല്ലാം ചേർത്ത് 1.30 ലക്ഷം രൂപയ്ക്ക് മുകളിൽ വരും. അതേസമയം യുഎഇയിൽ ജി എസ് ടി ബാധ്യത വരുന്നില്ല. മാത്രമല്ല പണിക്കൂലിയും താരതമ്യേന കുറവാണ്. ശുദ്ധ സ്വർണം വാങ്ങാൻ കഴിയുമെന്നതുകൂടി കൊണ്ട് തന്നെ എന്തുകൊണ്ടും ദുബായിൽ നിന്ന് വാങ്ങുന്നതായിരിക്കും ഉചിതം.
സ്വർണം ഡിസ്കൌണ്ടിൽ
ഇസ്രായേൽ-ഇറാൻ സംഘർഷം മിഡിൽ ഈസ്റ്റിലെ വ്യോമഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് യുഎഇയിൽ സ്വർണം വലിയ ഡിസ്കൌണ്ടോട് കൂടിയാണ് വ്യാപരികൾ നൽകുന്നത്. നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനാൽ വൻതോതിൽ സ്വർണം അവിടെ കെട്ടിക്കിടന്നുണ്ട്. അധിക സ്റ്റോക്ക് ഒഴിവാക്കാനാണ് കുറഞ്ഞ നിരക്കിൽ വ്യാപാരികൾ സ്വർണം വിൽക്കുന്നത്രേ. അതായത് ആഗോള വിപണിയേക്കാൾ 30 ഡോളർ വരെ കുറച്ചാണ് വിൽപ്പനയെന്നാണ് റിപ്പോർട്ട്. ഇതുകേട്ട് മലയാളികൾ ഒരുപാട് സ്വർണം വാങ്ങിക്കൂട്ടേണ്ട. കാരണം നാട്ടിലേക്ക് കൊണ്ടുവരുന്ന സ്വർണത്തിന് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മനസിലാക്കിയതിന് ശേഷം മാത്രം ആഭരണങ്ങളൊക്കെ വാങ്ങുന്നതാണ് നല്ലത്.
-
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications