Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വീണാലും 80000ത്തിൽ താഴെയൊന്നും പ്രതീക്ഷിക്കല്ലേ..2026 ൽ സ്വർണത്തിന് സംഭവിക്കുക ഇത്

സ്വർണവും വെള്ളിയും വലിയ കുതിപ്പ് നടത്തിയ വർഷമാണ് 2025. വർഷാരംഭത്തിൽ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 71,500 രൂപയായിരുന്നെങ്കിൽ, അവസാന തിങ്കളാഴ്ചയോടെ അത് 1.39 ലക്ഷം രൂപയായി കുതിച്ചുയർന്നു, അതായത് എകദേശം 80 ശതമാനം വർധനവ്. വെള്ളിയാവട്ടെ ഇതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഏകദേശം 150 ശതമാനത്തിലധികം വർധനവ്. വർഷത്തിന്റെ തുടക്കത്തിൽ ഒരു കിലോഗ്രാം വെള്ളിയുടെ വില 90,500 രൂപയായിരുന്നു. 2025 അവസാനിപ്പിച്ചപ്പോഴേക്കും അത് 2.32 ലക്ഷം രൂപയായി വർധിച്ചു. ഈ പ്രവണത തുടർന്നാൽ, സ്വർണ്ണത്തിനും വെള്ളിക്കും 2026-ലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ,സെൻട്രൽ ബാങ്കുകൾ കൂടുതലായി വാങ്ങുന്നത്, ഡോളറിൻ്റെ മൂല്യം ഇടിയുന്നത് പണപ്പെരുപ്പ ആശങ്ക എന്നിവയെല്ലാമാണ് സ്വർണത്തിൻ്റേയും വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നത്. ആഗോള അനിശ്ചിതത്വം നിലനിന്നാൽ ഈ വർഷവും സ്വർണം കുതിക്കും എന്നാണ് പ്രവചനങ്ങൾ ഏറേയും. മിക്ക പ്രമുഖ ബാങ്കുകളും സ്വർണവില ഒരു ഔൺസിന് 4,500 ഡോളറിനും 4,700 ഡോളറിനും ഇടയിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. , ചില പ്രത്യേക സാഹചര്യങ്ങളിൽ 5,000 ഡോളറോ അതിൽ കൂടുതലോ ആകുമെന്നുള്ള പ്രവചനങ്ങളും ഉണ്ട്.

goldratepavantoday1-

അമേരിക്കയിൽ മാന്ദ്യഭീതി ശക്തമാണ്. മാത്രമല്ല കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പലിശ നിരക്ക് കുറക്കുന്നത് സ്വർണത്തിന് കരുത്തേകും. നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിയും. സ്വാഭാവികമായും ഇത് വില വർധനവിന് കാരണമാകും. ആഗോള വിപണിയിൽ വില ഉയരുന്നത് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിക്കും. നിലവിൽ 1 ലക്ഷത്തിനടുത്താണ് സ്വർണ വില. ഈ വർഷം ഇത് 1.16 ലക്ഷം വരെ ആയേക്കുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ആഗോള സാഹചര്യങ്ങൾ അനുകൂലമായാൽ വില കുറയാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.

താരിഫ് ഭീഷണി ഉൾപ്പെടെയുള്ള നടപടികൾ യുഎസിൽ ട്രംപിനെതിരെ കടുത്ത അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിവെച്ച പല നടപടികളിൽ നിന്നും ട്രംപിന് പിന്നോട്ട് പോകേണ്ടി വരും. ഇത് ഡോളറിൻ്റെ മൂല്യം ഉയർത്തിയേക്കുമെന്നും വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വം ഇല്ലാതാക്കുമെന്നും കരുതപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ വിലയിൽ കുറവുണ്ടായേക്കുമെന്നാണ് ചിലർ പങ്കുവെയ്ക്കുന്ന സാധ്യതകൾ. എന്നിരുന്നാലും സ്വർണം ഇനി 80,000ത്തിൽ താഴേക്ക് പോകുമെന്ന പ്രതീക്ഷ വേണ്ടെന്ന് തന്നെയാണ് ഇവർ വ്യക്തമാക്കുന്നത്.

വെള്ളി കുതിച്ച് എങ്ങോട്ട്

ശതമാനക്കണക്കിൽ സ്വർണ്ണത്തെക്കാൾ മികച്ച പ്രകടനം 2026-ൽ വെള്ളി കാഴ്ചവെക്കുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. അമൂല്യലോഹമെന്നതിലുപരി, വ്യാവസായികാടിസ്ഥാനത്തിലുള്ള നിർണായക ലോഹം കൂടിയെന്ന ഇരട്ട സ്വഭാവവും ഘടനാപരമായ വിതരണക്കുറവുമാണ് ഈ മുന്നേറ്റത്തിന് കാരണം.

ഹരിത സാങ്കേതിക വിദ്യകളിൽ (സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്) നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യം വെള്ളിക്ക് ഗുണം ചെയ്യും. ശുദ്ധ ഊർജ്ജ മാറ്റത്തിനായി സർക്കാരുകൾ ഊന്നൽ നൽകുന്ന സാഹചര്യത്തിൽ ഇത് വലിയ പ്രോത്സാഹനമാകും. സ്വർണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളിക്ക് ഇപ്പോഴും വില കുറവാണ്.ഉയർന്ന ലാഭ സാധ്യതയുള്ള നിക്ഷേപം തേടുന്നവർക്ക് ഇത് ആകർഷകമാക്കുന്നു. ETF-കളിൽ നിന്നും ചെറുകിട നിക്ഷേപകരിൽ നിന്നുമുള്ള താൽപ്പര്യം വെള്ളിയുടെ വില ഉയർത്താൻ സാധ്യതയുണ്ട്. 2026-ൽ ഒരു ഔൺസ് വെള്ളിക്ക് 35 ഡോളറിനും 45 ഡോളറിനും ഇടയിൽ വ്യാപാരം നടക്കാമെന്നും, ശുഭകരമായ സാഹചര്യങ്ങളിൽ ഇത് ഇനിയും ഉയരാമെന്നും പ്രവചനങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+