സ്വർണ വില കുറഞ്ഞാലും പവന് 1 ലക്ഷത്തിന് മുകളില്‍ തന്നെ, വിൽക്കുമ്പോൾ സ്വർണത്തിന് വെയ്റ്റ് കുറച്ചേക്കാം, ജാഗ്രത
വലിയ ഏറ്റക്കുറച്ചിലുകൾക്ക് ഒടുവിൽ സ്വർണ വില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് 4840 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ വില 1,17,120 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർത്ഥ്യമായത് സ്വർണവിപണിയെ സ്വാധീനിക്കുമെന്നും വില കുറയുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം വില കയറുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ഇനി വില കുറഞ്ഞാൽ തന്നെയും 1 ലക്ഷത്തിന് താഴേക്ക് പോകാൻ സാധ്യത ഇല്ലെന്നാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത്. മാത്രമല്ല സ്വർണം വിൽക്കാൻ പോകുമ്പോൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും സീ ന്യൂസ് മലയാളത്തോട് സംസാരിക്കവേ അരുൺ മുന്നറിയിപ്പ് നൽകുന്നു.
അരുൺ മാർക്കോസ് പറയുന്നത്: '' ട്രംപ് ഇന്ത്യയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടുകയും തീരുവ 18 ശതമാനമാക്കി പ്രഖ്യാപിക്കുകയും ഇങ്ങോട്ടുളള ഇറക്കുമതിക്ക് തീരുവ ഇല്ലാതാക്കിയതുമെല്ലാം സംബന്ധിച്ചുളള മാറ്റങ്ങള്‍ വിപണിയിലുണ്ടാക്കിയിട്ടുണ്ട്. ആ മാറ്റങ്ങള്‍ കണ്ടപ്പോള്‍ വിപണി വലിയ തരത്തില്‍ താഴേക്ക് കൂപ്പ് കുത്തും എന്നാണ് വ്യാപാരികള്‍ കരുതിയിരുന്നത്. സ്വര്‍ണവിലയില്‍ ഉണ്ടായ കുറവ് അതിനുളള ആരംഭമാകും എന്ന് കരുതി.

അപ്പോഴാണ് വില വീണ്ടും കൂടിയത്. ഇത് സൂചിപ്പിക്കുന്നത് സ്വര്‍ണവില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ്. വലിയൊരു കുറവ് ഇനി ഉണ്ടാകാന്‍ സാധ്യതയില്ല. വില കുറഞ്ഞാലും പവന്‍ വില 1 ലക്ഷത്തിന് മുകളില്‍ തന്നെയേ നില്‍ക്കാന്‍ സാധ്യതയുളളൂ. 1,05000ത്തിലേക്കൊക്കെ എത്തിയ ശേഷം സ്വര്‍ണം വീണ്ടും തിരിച്ച് കയറുകയായിരുന്നു.
ഇതൊക്കെ വ്യാപാരത്തെ വീണ്ടും മന്ദഗതിയിലാക്കുകയാണ്. വാങ്ങാനുളള ആളുകളും വില്‍ക്കാനുളള ആളുകളുമെല്ലാം മടിച്ച് നില്‍ക്കുകയാണ്. വാങ്ങാനുളള ആളുകള്‍ വില വീണ്ടും താഴേക്ക് കൂപ്പുകുത്തുമെന്ന് കരുതിയും വില്‍ക്കാനുളള ആളുകള്‍ വീണ്ടും വില ഉയരുമെന്നും അപ്പോള്‍ വില്‍ക്കാമെന്ന് കരുതിയും ഇരിക്കുകയാണ്. ഒന്നും രണ്ടും തവണയൊക്കെ വില ദിവസവും മാറുന്നത് ആളുകള്‍ക്ക് ഇപ്പോള്‍ പരിചിതമായി. അതുകൊണ്ട് ആളുകള്‍ വിലയൊക്കെ കൃത്യമായി നിരീക്ഷിച്ച് കാത്തിരിക്കുകയാണ്.
ഒരു ദിവസം ഒന്നിലധികം തവണ വില മാറുന്ന ഒരു സാഹചര്യത്തിലൂടെയാണ് സ്വര്‍ണ വിപണി ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് ഇങ്ങനെയുളള പ്രതിഭാസങ്ങള്‍ കൂടുതലായി കണ്ടത്. ആളുകള്‍ക്ക് അത് അറിയാം. വ്യാപാരികള്‍ മാത്രമായി വില കൂട്ടുന്നതല്ല. അത് മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് കൂടുന്നതാണ്.. മാര്‍ക്കറ്റിലെ വ്യതിയാനങ്ങള്‍ വിലയിലും പ്രതിഫലിക്കുന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യജനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏകദേശം ഒന്നേ കാല്‍ ലക്ഷം രൂപയോട് അടുത്ത് പണം മുടക്കണം. അത്തരത്തിലേക്ക് വില ഉയരങ്ങളിലേക്ക് എത്തുകയാണ്. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുകളിലേക്ക് പോകാം. ഇത് തുടര്‍ന്ന് പോകുമോ എന്നത് ആര്‍ക്കും പറയാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് വില കൂടിയും കുറഞ്ഞും ഇരിക്കുന്നത്. രാത്രി സമയത്ത് വിദേശ മാര്‍ക്കറ്റുകള്‍ തുറക്കുമ്പോള്‍ വില വലിയ ഉയരങ്ങളിലേക്ക് പോകാം, അല്ലെങ്കില്‍ താഴേക്ക് കൂപ്പുകുത്താം..
കഴിഞ്ഞ ദിവസം സ്വര്‍ണവില ഒരു ദിവസം നാല് തവണ മാറിയത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. സാധാരണ ഗതിയില്‍ ഒരു ദിവസം ഒരു തവണയോ കൂടിപ്പോയാല്‍ രണ്ട് തവണയുമേ സ്വര്‍ണവിലയില്‍ മാറ്റം സംഭവിക്കാറുളളൂ. 3 തവണ മാറ്റം വന്ന ഒരു ദിവസം രണ്ട് തവണ വില കുറയുകയും ഉച്ചയ്ക്ക് ശേഷം വില കൂടുകയുമാണ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രണ്ട് തവണ വില കുറയുകയും രണ്ട് തവണ കൂടുകയും ചെയ്തത്. ഇത് കച്ചവടക്കാര്‍ക്കും പുതുമയാണ്.
സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ ഇപ്പോഴും ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്. അതിനെക്കുറിച്ചുളള അന്വേഷണങ്ങളും വരുന്നുണ്ട്. പക്ഷേ വളരെ വലിയൊരു ചൂഷണം ഈ രംഗത്ത് നടക്കുന്നുണ്ട്. വളരെ സൂക്ഷിച്ച് മാത്രമേ ആളുകള്‍ സ്വര്‍ണം വില്‍ക്കാനായി ജ്വല്ലറികളെ സമീപിക്കാവൂ. പ്രത്യേകിച്ച് സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രമായി ഇരിക്കുന്ന ആളുകള്‍ ഒരുപാട് ഉണ്ട്. അവര്‍ സ്വര്‍ണം വില്‍ക്കുന്നില്ല. വാങ്ങുന്നത് മാത്രമേ ഉളളൂ.
ഇതില്‍ പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ട്. പ്രധാന വില്ലനായി വരുന്നത് ആളുകളുടെ അശ്രദ്ധയാണ്. എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചിട്ട് പോകണം. ജ്വല്ലറിയില്‍ കൊണ്ട് പോകുന്നതിന് മുന്‍പ് വേറെ എവിടെയെങ്കിലും വെയിറ്റ് പരിശോധിക്കണം. അവര്‍ പറയുന്ന വിലയും തരുന്ന വിലയും തമ്മില്‍ വ്യത്യാസമുണ്ടോ എന്നും വെയിറ്റില്‍ വ്യത്യാസം വരുത്തുന്നുണ്ടോ എന്നൊക്കെ ഉറപ്പ് വരുത്തി വേണം വില്‍ക്കാന്‍. കൊടുക്കുന്ന സാധനത്തിനും കിട്ടുന്ന പണത്തിനും വില കൊടുക്കണം''.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications