സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ വില കുറഞ്ഞ പിന്നാലെ ഉച്ചയ്ക്കും വില താഴ്ന്നു. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് ആശ്വാസം നല്‍കും. അതേസമയം, ആഭരണ വിപണി ഇപ്പോഴും സജീവമായിട്ടില്ല. വില വന്‍തോതില്‍ കുറഞ്ഞാലേ സ്വര്‍ണ വിപണി സജീവമാകൂ എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ നിന്നുള്ള പ്രധാന വിവരം. അതിനിടെയാണ് സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത്. ക്രൂഡ് ഓയില്‍ വില മുന്നേറുകയാണ് എന്നതും എടുത്തു പറയണം. ഓഹരി വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. യുദ്ധം വേഗം തീരില്ല എന്ന വിവരം വന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം.

കേരളത്തില്‍ ഇന്നലെ രേഖപ്പെടുത്തിയ സ്വര്‍ണവില 108200 രൂപയായിരുന്നു. ഇന്ന് രാവിലെ 480 രൂപ കുറഞ്ഞ് 107720 രൂപയായി. ഉച്ചയോടെ 1720 രൂപ വീണ്ടും കുറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഇതുപോലെ തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4425 ഡോളറായി കുറഞ്ഞിട്ടുണ്ട്.
സ്വര്‍ണവില ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്ക്
22 കാരറ്റ് സ്വര്‍ണം പവന്‍ വില 107720
18 കാരറ്റ് സ്വര്‍ണം പവന്‍വില 88520
14 കാരറ്റ് സ്വര്‍ണം പവന്‍വില 68960
9 കാരറ്റ് സ്വര്‍ണം പവന്‍ വില 44480.
സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് സംഭവിച്ച മാറ്റം
22 കാരറ്റ് സ്വര്‍ണം പവന്‍ വില 106000
18 കാരറ്റ് സ്വര്‍ണം പവന്‍വില 87120
14 കാരറ്റ് സ്വര്‍ണം പവന്‍വില 67840
9 കാരറ്റ് സ്വര്‍ണം പവന്‍ വില 43760 രൂപ.
സ്വര്‍ണവിലയില്‍ ഇന്നു മാത്രം 2200 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിനും ഡോളറിനുമാണ് കൂടുതല്‍ ആവശ്യക്കാര്‍. അവശ്യ വസ്തുക്കളുടെ വില കൂടുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. നയാര എണ്ണ കമ്പനി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. സമാനമായ നീക്കം മറ്റു എണ്ണ കമ്പനികളും നടത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്.
പല രാജ്യങ്ങളും സ്വര്‍ണം വിറ്റ് ഡോളറും യൂറോയും സ്വന്തമാക്കുന്നുണ്ട്. തുര്‍ക്കി ഇക്കാര്യം ആലോചിക്കുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഈ നിലപാട് സ്വീകരിച്ചാല്‍ സ്വര്‍ണവില ഇനിയും ഇടിയും. അതേസമയം, യുദ്ധം അവസാനിച്ചാല്‍ ഓഹരി വിപണി മുന്നേറുകയും ക്രൂഡ് വില കുറയുകയും ചെയ്യും. ഇതോടെ സ്വര്‍ണവില ഉയരാന്‍ തുടങ്ങും.












Click it and Unblock the Notifications