സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു; രണ്ടു തവണ താഴ്ന്നത് നേട്ടമായി, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ്. രാവിലെ വില കുറഞ്ഞ പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷവും വില താഴ്്ന്നത്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് ഇത് ആശ്വാസമാണ്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ഉചിതം. ഭാവിയിലെ വില കയറ്റത്തെ കുറിച്ച് പിന്നീട് ആശങ്ക വേണ്ടതില്ല.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ ഡോളര്‍ നിരക്കില്‍ അല്‍പ്പം മുന്നേറ്റം വന്നിട്ടുണ്ട്. കൂടാതെ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ വിറ്റഴിച്ച് ലാഭമെടുക്കാനും ശ്രമിക്കുന്നുണ്ട്. ഇതാണ് ഉച്ചയ്ക്ക് ശേഷമുള്ള വില ഇടിവിന് കാരണം. ഇനി ഇന്ന് സ്വര്‍ണവിലയിലുണ്ടായ രണ്ട് വില മാറ്റവും അറിയാം...

സ്വര്‍ണവില ഇന്ന് രാവിലെ രേഖപ്പെടുത്തിയത്
22 കാരറ്റ് ഗ്രാം വില 14820, പവന്‍ വില 118560
18 കാരറ്റ് ഗ്രാം വില 12175, പവന്‍ വില 97400
14 കാരറ്റ് ഗ്രാം വില 9480, പവന്‍ വില 75840
9 കാരറ്റ് ഗ്രാം വില 6115, പവന്‍ വില 48920.
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് ഗ്രാം വില 14760, പവന്‍ വില 118080
18 കാരറ്റ് ഗ്രാം വില 12125, പവന്‍ വില 97000
14 കാരറ്റ് ഗ്രാം വില 9445, പവന്‍ വില 75560
9 കാരറ്റ് ഗ്രാം വില 6090, പവന്‍ വില 48720.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് രാവിലെ 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. അതായത്, ഇന്ന് മാത്രം ഒരു പവന് 640 രൂപ കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. ആനുപാതികമയി പണിക്കൂലിയിലും മറ്റും കുറവ് വരും.
ഇപ്പോഴത്തെ വിലക്കുറവില്‍ അമിത പ്രതീക്ഷ വേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അമേരിക്ക ചുമത്തിയ ചുങ്കം കോടതി റദ്ദാക്കിയത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കയറ്റുമതിക്കാര്‍ക്ക് നേട്ടമായിട്ടുണ്ട്. എന്നാല്‍ കോടതി വിധി മറികടന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുങ്കം ചുമത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് സമയവും വിപണിയില്‍ ആശങ്ക തിരിച്ചെത്തും. അപ്പോള്‍ സ്വര്‍ണവില ഉയരുകയും ചെയ്യും.












Click it and Unblock the Notifications