സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ
സ്വർണ വിലയിൽ ഇന്ന് അപ്രതീക്ഷിത ഇടിവാണ് ഉണ്ടായത്. ഒറ്റയടിക്ക് 4000 രൂപയോളമാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1.11 ലക്ഷമാണ് നിലവിൽ വില. വില തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ഇനിയും കുറയാനുള്ള സാധ്യതയുണ്ടോയെന്നാണ് ആളുകൾക്ക് അറിയേണ്ടത്. വിലയിടിവിൻ്റെ തോത് കൂടുന്നതിനാൽ ഒരു ലക്ഷത്തിന് താഴേക്ക് സ്വർണം വീഴുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട് എന്നാൽ ഇപ്പോഴത്തെ ഇടിവ് താത്കാലികം മാത്രമാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്രയുടെ വാക്കുകൾ ഇങ്ങനെ
'സ്വർണ വിലയിൽ വലിയ വർധനവാണ് ഈ മാസത്തിൻ്റെ തുടക്കത്തിൽ രേഖപ്പെടുത്തിയത്. ഇപ്പോഴാണ് വില കുറയുന്നത്. താത്കാലികമായൊരു കുറവ് മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ സ്വർണ വില കുറയാൻ കാരണം ഡോളറിൻ്റെ മൂല്യം വർധിച്ചതോടെ സ്വർണം വിറ്റിട്ട് ആളുകൾ ഡോളർ ബോണ്ടുകളിലേക്ക് പോയതോടെയാണ്. പക്ഷേ ഈ കുറവ് അധികം ദിവസം മുന്നോട്ടു പോവില്ല. അനുമാനങ്ങൾ പറയുന്നത് വില ഇനിയും കൂടും എന്ന് തന്നെയാണ് .2026 അവസാനത്തോടുകൂടി വില രണ്ട് രൂപ വരെ വരുമെന്നുള്ളതാണ് ഇപ്പോഴും നിഗമനം നിൽക്കുന്നത്.

വില കുതിച്ചതോടെ സ്വർണകച്ചവടത്തിന് വലിയ ക്ഷീണമാണ് നേരിടുന്നത്. കച്ചവടക്കാർ പലരും ജ്വല്ലറി ബിസിനസ് അവസാനിപ്പിച്ച് മറ്റെന്തെങ്കിലും മേഖലകളിലേക്ക് പോകണോയെന്ന് ചിന്തിച്ചിരിക്കുകയാണ്. കാരണം ഇങ്ങനെ വില കൂടി നിന്നാൽ ക്രയവിക്രയങ്ങൾ നടക്കില്ല. സാധാരണക്കാരെ സംബന്ധിച്ചോളം സ്വർണം ഈ വിലയിൽ വാങ്ങുകയെന്നത് സാധ്യമായ കാര്യമല്ല. സ്വാഭാവികമായും കച്ചവടം കുറയും.
ലോണെടുത്ത് കച്ചവടം നടത്തുന്നവരെ സംബന്ധിച്ച് എത്രകാലം വരുമാനം ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കും. സ്വർണ പണിക്കാരെ സംബന്ധിച്ചെടുത്തോളം അവർക്കും പണിയില്ലാതെ ആവുകയാണ്.പെയിന്റിങ്ങിലും ചുമട്ടു പണിക്കും അങ്ങനെയുള്ള മറ്റുള്ള സാധാരണ പണികളിലേക്കൊക്കെ സ്വർണ പണിക്കാരൊക്കെ നീങ്ങി തുടങ്ങി', അദ്ദേഹം പറഞ്ഞു.
അതേസമയം വില കുറഞ്ഞ് തുടങ്ങിയതോടെ വലിയ ആശ്വാസത്തിലാണ് ആഭരണപ്രേമികൾ. സ്വർണം വാങ്ങാനുള്ള മികച്ച അവസരമായാണ് പലരും ഇതിനെ കാണുന്നത്. കാരണം ഈ മാസത്തെ ഏറ്റവും ഉയർന്ന വില 1.31 ലക്ഷമായിരുന്നു.അവിടെ നിന്നാണ് ഇപ്പോൾ പവൻ വില 1.13 ലക്ഷത്തിലെത്തി നിൽക്കുന്നത്. 18 കാരറ്റ് സ്വർണമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇന്ന് ഗ്രാമിന് 11500 രൂപ നൽകിയാൽ മതിയാകും. അതേസമയം വില ഇടിഞ്ഞതോടെ കനത്ത നിരാശയിലായിരിക്കുകയാണ് സ്വർണം വിൽക്കാനിരുന്നവർ. വിലയിടുന്നത് കണ്ട് എന്തായാലും ആശങ്കപ്പെട്ട് ജ്വല്ലറികളിലേക്ക് ഓടേണ്ട കാര്യമില്ലെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്യാവശ്യമില്ലെങ്കിൽ അൽപം കാത്തിരുന്നാൽ സ്വർണ വില കുതിക്കാൻ തന്നെയാണ് സാധ്യത. അതായത് ഒരു വർഷം മുൻപ് വെറും 50,000ത്തിന് വാങ്ങിയ ഒരു പവൻ വിറ്റ് 2 ലക്ഷം വരെ കൊയ്യാമെന്ന് അർത്ഥം.
-
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
'സ്വർണം വാങ്ങിയാൽ ഒരു വെടിക്ക് രണ്ട് പക്ഷി, സ്ഥലം വാങ്ങുന്നത് പോലെയല്ല', സ്വർണ വില ഇനിയും കുറയുമോ? -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
അക്ഷയ തൃതീയ വരുന്നു... കിതപ്പ് മാറ്റാന്‍ സ്വര്‍ണം, ഇനിയങ്ങോട്ട് വില കുതിക്കും? ഇപ്പോള്‍ വാങ്ങണോ -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
ബെംഗളൂരുവില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം ബാങ്ക് ലോക്കറില്‍നിന്ന് കാണാതായി; പരാതിയുമായി ഡോക്ടര്‍: സംഭവം ഇങ്ങനെ -
സ്വർണ വില ഇനിയും താഴേക്ക് തന്നെ, പക്ഷെ ആ സാഹചര്യം മാറിയാൽ വില കുതിച്ച് കയറും..1.5 ലക്ഷത്തിലേക്ക് ? -
വിവാഹ സീസൺ കഴിഞ്ഞതോടെ സ്വർണവില കൂപ്പുകുത്തുമോ? ഏപ്രിലിൽ പവന് വിലയെത്രയാകും? വിദഗ്ധർ പ്രവചിക്കുന്നത്.. -
സ്വര്‍ണവും ഡോളറുമായി ഒരു ബന്ധവുമില്ല..! ഡോളര്‍ നോക്കി സ്വര്‍ണം വില്‍ക്കേണ്ടെന്ന് വിദഗ്ധര്‍











Click it and Unblock the Notifications