സ്വര്‍ണവില കുറഞ്ഞു; വന്‍ മുന്നേറ്റത്തിന് ശേഷം ചാഞ്ചാടി വിപണി, ഇനിയും വില മാറും, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞു. വ്യാഴാഴ്ച 2280 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. വില കൂടുന്ന വേളയില്‍ വലിയ മുന്നേറ്റവും ഇടിയുന്ന വേളയില്‍ നാമമാത്രമായ സംഖ്യയുമാണ് മാറുന്നത്. സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നതാണ് ഇന്നത്തെ നേരിയ ഇടിവിന് കാരണം.
വ്യാഴാഴ്ച രണ്ട് നേരമായി വിലയില്‍ വലിയ മുന്നേറ്റമുണ്ടായി. ബുധനാഴ്ചത്തെ പവന്‍ വില 92040 രൂപയായിരുന്നു. വ്യാഴാഴ്ച രാവിലെ ഇത് 93720 രൂപയായി ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്ന് 94320 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു വ്യാഴാഴ്ചത്തേത്. അവിടെ നിന്നാണ് ഇന്ന് 560 രൂപ കുറഞ്ഞത്.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 93760 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4205 ഡോളര്‍ ആയിട്ടുണ്ട്. ഒരുവേള 4170ലേക്ക് ഇടിഞ്ഞ ശേഷം കയറുകയായിരുന്നു. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിലയിലെ ഇടിവ് തുടരാന്‍ സാധ്യത കുറവാണ്. അതേസമയം, വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നാല്‍ സ്വര്‍ണവില കുറയും.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11720 രൂപയാണ് വില. 18 കാരറ്റ് ഗ്രാമിന് 9640 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7510 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4845 രൂപയുമായി. 22 കാരറ്റ് സ്വര്‍ണം പവന് 93760 രൂപ. 18 കാരറ്റ് പവന് 77120 രൂപ. 14 കാരറ്റ് പവന് 60080 രൂപയായി. 9 കാരറ്റ് പവന് 38760 രൂപയിലെത്തി. വെള്ളിയുടെ കേരളത്തിലെ ഗ്രാം വില 172 രൂപയാണ്.
സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ എത്ര രൂപയാകും
കേരളത്തില്‍ കൂടുതല്‍ പ്രചാരണത്തിലുള്ളത് 22 കാരറ്റാണ്. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ചെലവ് വരും. കാര്യമായ ഡിസൈന്‍ ഇല്ലാത്ത ആഭരണങ്ങള്‍ക്കാണ് ഈ വില. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് വില ഇനിയും ഉയരും. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി എന്നിവയാണ് ഉപഭോക്താവിന് പ്രധാനമായും ചെലവ് വരിക. ഹാള്‍മാര്‍ക്കിങ് ഇനത്തില്‍ ചെറിയ സംഖ്യയും വേണ്ടി വരും.
അതേസമയം, അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് അടുത്ത മാസം കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇതും സ്വര്‍ണവില കൂടാനുള്ള കാരണമാകും. എന്നാല്‍ അമേരിക്കയുടെ സാമ്പത്തിക രംഗം അത്ര ഭദ്രമല്ല. അടച്ചിടല്‍ അവസാനിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ കടമെടുക്കല്‍ വേണ്ടി വന്നേക്കും.
ഡോളര്‍ കൂടുതല്‍ ദുര്‍ബലമാകുന്നുണ്ട്. 99.17 എന്ന നിരക്കിലേക്ക് ഡോളര്‍ വീണു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.71 ആയി. ഡോളറും രൂപയും കരുത്ത് കൂട്ടിയാല്‍ മാത്രമാകും ഇനി സ്വര്‍ണവില കുറയുക. വില കൂടാനും കുറയാനുമുള്ള സാഹചര്യങ്ങള്‍ വിപണിയില്‍ ഉള്ളതിനാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. എങ്കിലും ക്രമേണയുടെ വില മുന്നേറ്റം തന്നെയാകും ഫലം.












Click it and Unblock the Notifications