Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം

കേരളത്തിൽ ഇന്ന് ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണ വില. 1.02 ലക്ഷം രൂപയ്ക്കാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ്റെ വ്യാപാരം നടന്നത്. ഇനിയും സ്വർണം താഴേക്ക് തന്നെ പതിക്കുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർഡ്. സീ ന്യൂസ് മലയാളത്തോട് അവർ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'റഷ്യ-യുക്രെയ്ൻ യുദ്ധം നടന്നുകൊണ്ടിരുന്ന സമയത്ത് സ്വർണത്തിന്റെ വില വളരെ വേഗത്തിൽ കുതിച്ചുയർന്നിരുന്നു. അതായത് ഏകദേശം 20,000 രൂപ നിരക്കിൽ നിന്നിരുന്ന വില 50,000 രൂപയിലേക്ക് വരെ ഉയർന്നിരുന്നു. എന്നാൽ അന്നത്തെ കാലത്ത് യുഎസ് ഡോളർ ഇത്ര ശക്തമായിരുന്നില്ല. ഇപ്പോൾ യുഎസ് ഡോളർ ശക്തമാകുന്ന സാഹചര്യമാണ് കാണുന്നത്. അതാണ് സ്വർണവില താഴേക്ക് പോകാനുള്ള പ്രധാന കാരണം.

gold-1

സാധാരണയായി ധനികരും സ്ഥാപനങ്ങളും നിക്ഷേപം സൂക്ഷിക്കുന്ന മൂന്ന് പ്രധാന മേഖലകളുണ്ട്: ഒന്ന് സ്വർണം, രണ്ട് അമേരിക്കൻ ഡോളർ, മൂന്ന് ഓഹരി വിപണി. യുദ്ധസാഹചര്യങ്ങളിൽ ഓഹരി വിപണി സാധാരണയായി ഇടിവ് നേരിടും. അതേസമയം ഡോളർ മൂല്യം ഉയരുകയും താഴുകയും ചെയ്യും. അത്തരം സമയങ്ങളിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് സുരക്ഷിത മാർഗമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ധനകാര്യ സ്ഥാപനങ്ങളും കോർപ്പറേറ്റുകളും അവരുടെ അധിക നിധി സ്വർണത്തിൽ നിക്ഷേപിക്കുന്നത്.

എന്നാൽ ഇത്തവണ സാഹചര്യത്തിൽ വ്യത്യാസമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജിഡിപിയുള്ള രാജ്യമായ അമേരിക്കയുടെ സാമ്പത്തിക ശക്തിയാണ് ഇവിടെ നിർണായക ഘടകം. ഏകദേശം 32 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ജിഡിപി. രണ്ടാമതുള്ള ചൈനയ്ക്ക് ഏകദേശം 18 ട്രില്യൺ ഡോളറാണ്. കൂടാതെ, ചൈനയുടെ ജനസംഖ്യ 140 കോടിയിലധികമാണെങ്കിൽ, അമേരിക്കയുടെ ജനസംഖ്യ ഏകദേശം 33 കോടി മാത്രമാണ്. അതിനാൽ അവരുടെ പ്രതിവ്യക്തി വരുമാനവും വളരെ ഉയർന്നതാണ്.

അമേരിക്കൻ ഡോളർ ലോകത്തിലെ പ്രധാന കറൻസിയായി നിലകൊള്ളുന്നു. പെട്രോളിയം ഉൽപന്നങ്ങളും പാചകവാതകവും ഉൾപ്പെടെയുള്ള പ്രധാന വ്യാപാരങ്ങൾ ഡോളറിൽ തന്നെയാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾക്കും സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച്, ഊർജവ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആഗോള രാഷ്ട്രീയത്തെയും സ്വാധീനിക്കുന്നു.

പെട്രോളിയം ഉൽപന്നങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യവും വ്യാപാരവുമുള്ള വസ്തുക്കളിൽ ഒന്നാണ്. ഇന്ധനം ഇല്ലാതെ ലോകത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകാൻ കഴിയില്ല. അതിനാൽ ഇന്ധന വ്യാപാരത്തിൽ ഏത് കറൻസി ഉപയോഗിക്കുന്നു എന്നത് വലിയ സാമ്പത്തിക-രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും തർക്കങ്ങളും രൂപപ്പെടാറുണ്ട്. ചില രാജ്യങ്ങൾ വ്യത്യസ്ത കറൻസികളിൽ വ്യാപാരം നടത്താൻ ശ്രമിക്കുമ്പോൾ, അതിന് രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടാകാറുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളും വിവിധ രാജ്യങ്ങളിൽ നിന്ന് ഊർജവസ്തുക്കൾ വാങ്ങുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ നേരിട്ടിട്ടുണ്ട്.

ആകെക്കൂടി നോക്കുമ്പോൾ, അമേരിക്കൻ ഡോളറിന്റെ ശക്തി വർധിക്കുന്ന സാഹചര്യത്തിൽ സ്വർണവിലയ്ക്ക് സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും സ്വർണം ദീർഘകാല നിക്ഷേപമായി ഇപ്പോഴും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. സാധാരണക്കാർ 60,000 രൂപ നിരക്കിലേക്ക് സ്വർണവില തിരിച്ചുവരണമെന്ന് ആഗ്രഹിക്കാം. എന്നാൽ അത്ര വലിയ ഇടിവ് പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യമല്ല. എന്നിരുന്നാലും, ഒരു ലക്ഷം രൂപയുടെ താഴെയായിരിക്കും വില തുടരാൻ സാധ്യതയുള്ളത്.70,000 വരെ വില ഇടിയാനുള്ള സാധ്യത തള്ളാനാകില്ല', അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+