Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം പവന് വില 51,000 ത്തിലേക്ക് എത്തും? രണ്ട് മാസം കൊണ്ട് വില കൂപ്പുകുത്തും..സംഭവിക്കുക

ആഗോള വിപണിയിൽ സ്വർണ വില ഉയരുന്നതിന് അനുസൃതമായാണ് കേരളത്തിലും സ്വർണ വില കുതിക്കുന്നത്. നിലവിലെ ഭൗര രാഷ്ട്രീയ പ്രതിസന്ധികൾ സ്വർണവിലയെ തീപിടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3400 ഡോളറിന് തൊട്ട് മുകളിലാണ്. കേരളത്തിലാകട്ടെ പവന് വില ഉയർന്ന് 73,880 രൂപയിലെത്തി. വില ഉയർന്നതോടെ നെഞ്ചത്ത് കൈവെച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. ഈ പോക്ക് തുടർന്നാൽ സ്വർണം വാങ്ങുന്നത് സാധാരണക്കാർ ആലോചിക്കുകയേ വേണ്ടേ എന്നാണ് പലരുടേയും ചോദ്യം.

എന്നാൽ വൈകാതെ ഈ ആശങ്കക്ക് അറുതിയുണ്ടാകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ. വരും നാളുകളിൽ സ്വർണ വില കൂപ്പുകുത്തുമെന്നാണ് പ്രവചനം. രണ്ട് മാസത്തിനുള്ളിൽ വിലയിൽ 10 ശതമാനത്തിന്റെ ഇടിവ് സംഭവിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ 30 ശതമാനം വരെ വില ഇടിയുമെന്നുമാണ് വിദഗ്ധരുടെ പ്രവചനം. വിശദമായി അറിയാം

goldratefall2-17
Photo Credit: എഐ ജനറേറ്റഡ് ഇമേജ്

അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 3500 ഡോളറിൽ നിന്നും 3300 ഡോളറിലേക്ക് താഴുമെന്നാണ് സിറ്റി ബാങ്ക് പ്രവചനം. ആറ് മുതൽ 12 മാസത്തിനുള്ളിൽ ഇത് 3000 ഡോളറാകുമെന്നും വീണ്ടും കുറഞ്ഞ് 2800 ഡോളർ വരെ എത്തുമെന്നും പ്രവചിക്കുന്നു.

'കഴിഞ്ഞ 10-20 വർഷത്തിനിടയിൽ മിഡിൽ ഈസ്റ്റിലും ബ്ലാക്ക് സീയിലും ഒരേസമയം യുദ്ധങ്ങൾ നടക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നിലവിൽ ഇറാൻ-ഇസ്രായേൽ ഉൾപ്പെടെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. സംഘർഷം ഉടലെടുത്ത ആദ്യ ദിവസങ്ങളിൽ സ്വർണ വില കത്തിക്കയറി. എന്നാൽ അതിനുശേഷം, പിരിമുറുക്കങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും സ്വർണ വിലയിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. അതിനർത്ഥം ഇത്തരം ഘടകങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നത് കുറഞ്ഞുവെന്നാണ് കാണിക്കുന്നത്', കേഡിയ അഡ്വൈസറിയിലെ അജയ് കേഡിയ പറഞ്ഞു.

എന്നിരുന്നാലും, മുൻകാലങ്ങളിൽ, ഇത്തരം സാഹചര്യങ്ങളിൽ സ്വർണ വില ആദ്യം കുറയുകയും പിന്നീട് കുതിക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ അത്തരത്തിൽ വലിയ കുതിപ്പ് ഉണ്ടാകണമെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില 3,500 ഡോളറിനു മുകളിൽ ഉയരേണ്ടതുണ്ടെന്നും അജയ് കേഡിയ കൂട്ടിച്ചേർത്തു. രാജ്യാന്തര വിപണിയിൽ നിലവിൽ ഔൺസിന് 3371.15 ഡോളറാണ് നിലവിലെ വില.

യുദ്ധങ്ങൾ, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്, ഗോൾഡ് ഇടിഎഫ് ആവശ്യം ഉയരുന്നത്, ഡോളറിൽ നിന്ന് രാജ്യങ്ങൾ മാറുന്നത് പോലുള്ള ഘടകങ്ങളെല്ലാം തന്നെ ഇതിനകം സ്വർണവിലയിൽ പ്രതിഫലിച്ചിട്ടുണ്ട്, അതിനാൽ അടുത്ത രണ്ട് മാസം കൊണ്ട് സ്വർണവിലയിൽ 8-10 ശതമാനത്തിന്റെ കുറവുണ്ടായേക്കും. അടുത്ത വർഷത്തിനുള്ളിൽ ഔൺസിന് 2700 ഡോളർ വരെ വില കുറയാനുള്ള സാധ്യതയും ഉണ്ട്. ആഗോള പ്രതിസന്ധി അയഞ്ഞാൽ വില 2400 ഡോളറിന് താഴേക്ക് വരെ പോയേക്കുമെന്നും കേഡിയ പറഞ്ഞു.
2400 ഡോളറിന് താഴേക്ക് വില കുറയുമെന്നാൽ 30 ശതമാനത്തിലും താഴെയായിരിക്കും അത്.

സ്വർണ വിലയിലെ വർധനവ് ചെറുകിട വ്യാപാരത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്ന് കാശി ജ്വല്ലേർസ് ശ്രേയാൻസ് കപൂർ പറഞ്ഞു. വില ഉയരുമ്പോൾ ആളുകൾ പഴയ സ്വർണം വിറ്റ് ലാഭം കൊയ്യുകയാണ്, വിവാഹ ബജറ്റുകളും തെറ്റാൻ ഇത് കാരണമാകുന്നുണ്ട്. ആളുകൾ കൂടുതലായി പഴയ സ്വർണം വിൽക്കുന്ന പതിവ് മുൻപ് ഉണ്ടായിട്ടില്ല. 7 ശതമാനം ആളുകൾ മാത്രമാണ് ഇത്തരത്തിൽ വിറ്റിരുന്നത്. എന്നാൽ ഇപ്പോൾ അത് 25 ശതമാനമായി. പഴയ സ്വർണം മാറ്റി വാങ്ങുന്നവരും സ്വർണം വിൽക്കുന്നവരും ഇതിൽ ഉൾപ്പെടും', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+