Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു, ഒരു പവൻ 43,680 രൂപയ്ക്കും കിട്ടും..വേഗം ജ്വല്ലറിയിലേക്ക് വിട്ടോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം ഇന്ന് വീണ്ടും ഇടിഞ്ഞു. ഇറാൻ-യുസ് ആക്രമണ പ്രത്യാക്രമണം കടുത്തതും തുടർന്ന് എണ്ണ വില ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.യുഎസ് ക്രൂഡ് വില 92 ഡോളറിലുമെത്തി.

സ്വര്‍ണവില ഈ വര്‍ഷം ഇനി പുതിയ റെക്കോഡിടില്ല... ഡിസംബര്‍ വരെ വില കൂടില്ലെന്ന് വിദഗ്ധര്‍
സ്വര്‍ണവില ഈ വര്‍ഷം ഇനി പുതിയ റെക്കോഡിടില്ല... ഡിസംബര്‍ വരെ വില കൂടില്ലെന്ന് വിദഗ്ധര്‍

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔണ്‍സിന് 4042 ഡോളറാണ്. ഇതോടെ കേരളത്തിൽ ഇന്ന് ഗ്രാമിന് വിലയാണ് ഇടിഞ്ഞത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം ഉയർന്നതോടെ കേരളത്തിലും വില ഉയർന്നിരുന്നു .ഗ്രാമിന് 70 രൂപയായിരുന്നു ഉയർന്നത്. എന്നാൽ ഉത്തയോടെ ഒറ്റയടിക്ക് 100 രൂപ താഴ്ന്നു. ഇതോടെ ഗ്രാം വില 13400 രൂപയും പവൻ വില 800 രൂപ കുറഞ്ഞ് 1,07,200 രൂപയിലും എത്തിയിരുന്നു.

goldj-45241784866614 jpg -Properties

ഇന്ന് സ്വർണം വീണ്ടും ഇടിഞ്ഞ് ഗ്രാമിന് 13230 രൂപയിലാണ് വ്യാപാരം പുരോഗിക്കുന്നത്. പവന് 1,05,840 രൂപ. അതായത് ഇന്നലത്തെ അപേക്ഷിച്ച് പവന് 1360 രൂപയുടെ ഇടിവ്. പവന് 1,05,840 രൂപ. അതായത് ഇന്നലത്തെ അപേക്ഷിച്ച് പവന് 1360 രൂപയുടെ ഇടിവ്. 18 കാരറ്റിന് ഗ്രാമിന് 10,870 രൂപയാണ്. 140 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.പവന് 86,960 രൂപയാണ് വില. 14 കാരറ്റിന് ഗ്രാമിന് 8470 രൂപയും പവന് 67,760 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റിന് 5460 രൂപയും ഗ്രാമിന് 43,680 രൂപയും നൽകണം.

ഇനി സ്വര്‍ണവില കൂടണമെങ്കില്‍ ഇക്കാര്യം സംഭവിച്ചാല്‍ മതി; കുറയാനുള്ള സാധ്യത ഇങ്ങനെ
ഇനി സ്വര്‍ണവില കൂടണമെങ്കില്‍ ഇക്കാര്യം സംഭവിച്ചാല്‍ മതി; കുറയാനുള്ള സാധ്യത ഇങ്ങനെ

3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം അടിസ്ഥാന പണിക്കൂലിയും ചേർത്ത് ഇന്ന് 22 കാരറ്റ് ഒരു പവൻ വാങ്ങാൻ 1.15 ലക്ഷമെങ്കിലും ഇന്ന് നൽകേണ്ടി വരും. അതേസമയം വലിയ ഡിസൈനിലുളള ആഭരണങ്ങൾ വാങ്ങണമെങ്കിൽ 30 ശതമാനം വരെ പണിക്കൂലി നൽകേണ്ടി വരും.

സ്വർണം ഇനിയും വീഴും

ഇറാനുമായി വെടിനിർത്തലിന് ഇറാഖ് മുഖേന യുഎസ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നിർദേശം ഇറാൻ പാടെ തള്ളി. ഇതോടെ കലി മൂത്ത ട്രംപ് ഇറാനെതിര ആക്രമണം കടുപ്പിക്കുമെന്ന ഭീഷണി ഉയർത്തിയിട്ടുണ്ട്. മാത്രമല്ല ഹൂതികൾ ചെങ്കലിൽ നടത്തുന്ന ആക്രമണങ്ങൾക്കും ഇറാൻ വലിയ വില നൽകേണ്ട വരുമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. ആക്രമണം കടുപ്പിച്ചാൽ ക്രൂഡ് ഓയിൽ വില ഇനിയും കുതിച്ചുയർന്നേക്കും.

ബ്രൻ്റ് ക്രൂഡിന് 7ശതമാനം വില ഉയർന്ന് ബാരലിന് 100 ഡോളറിന് മുകളിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഇത്ര വലിയ വർധനവ് രേഖപ്പെടുത്തുന്നത്. എണ്ണ വില ഉയരുന്നത് വീണ്ടും പരപ്പെരുപ്പ പേടി ശക്തമാക്കിയിട്ടുണ്ട്. ഇതോടെ യു.എസ് സർക്കാരിൻ്റെ ട്രഷറി യീൽർ് ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.

പണപ്പെരുപ്പം ഉയർന്നാൽ സാഹചര്യം നേരിടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഏറെയാണ്. പലിശ നിരക്ക് കൂട്ടുന്നത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിയ്ക്കും. വില കുത്തനെ കുറയാൻ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+