സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഉച്ചയ്ക്ക് ശേഷം വിലക്കുറവ്, ആഭരണം വാങ്ങാന്‍ എത്ര രൂപ വേണം?

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം ആയിരം രൂപയോളം വീണ്ടും കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊരു അവസരമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് അടുക്കുകയാണ് സ്വര്‍ണം. എന്നാല്‍ ഭാവി മാറ്റങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിപണി.

രൂപയുടെ മൂല്യം ഉയര്‍ന്നത് സ്വര്‍ണവില കുറയാന്‍ കാരണമാണ്. അതേസമയം, ഡോളര്‍ കരുത്തു കൂടിയത് സ്വര്‍ണം താഴാന്‍ ഇടയാക്കി. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നു എന്ന ആശങ്കയുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില താഴുന്നു എന്നതാണ് പുതിയ മാറ്റം. ഇതിന്റെ ഫലമാണ് കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില താഴ്ന്നത്.

gold price kerala today afternoon changed

22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപയാണ് ഉച്ചയ്ക്ക് ശേഷം കുറഞ്ഞത്. രാവിലെ 320 രൂപ കുറഞ്ഞ പിന്നാലെയാണിത്. ഗ്രാമിന് 120 രൂപയും കുറഞ്ഞു. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 109760 രൂപയാണ്. അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന് 13720 രൂപയായി കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4170 ഡോളറിലേക്ക് എത്തിയതാണ് കേരളത്തിലും വില കുറയാന്‍ ഇടയാക്കിയത്.

കേരളത്തില്‍ മറ്റു കാരറ്റ് സ്വര്‍ണങ്ങളുടെ വിലയിലും ഇടിവ് വന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11270 രൂപയാണ് പുതിയ നിരക്ക്. പവന് 90160 രൂപ നല്‍കണം. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8780 രൂപയും പവന് 70240 രൂപയുമാണ് നല്‍കേണ്ടത്. അതേസമയ,ം 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5665 രൂപയും പവന് 45320 രൂപയുമാണ് നല്‍കേണ്ടത്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് ഉചിതം.

ക്രൂഡ് ഓയില്‍ വില കൂടുന്നത് കാരണം ഡോളര്‍ സൂചിക ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 105 ഡോളറായി ഉയര്‍ന്നു. ഡോളര്‍ സൂചിക 102.33 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.65 ആയി മെച്ചപ്പെട്ടു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 109280 രൂപയാണ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ ഈ നിരക്കിലേക്ക് സ്വര്‍ണവില എത്തും.

മേല്‍പ്പറഞ്ഞതെല്ലാം സ്വര്‍ണവിലയാണ്. ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേര്‍ക്കേണ്ടി വരും. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 9000 രൂപയോളം അധികമായി നല്‍കേണ്ടി വരും. വില കുറഞ്ഞ സ്വര്‍ണം താല്‍പ്പര്യമുള്ളവര്‍ക്ക് 18, 14, 9 കാരറ്റുകളിലെ സ്വര്‍ണം വാങ്ങാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma