സ്വര്‍ണവില താഴ്ന്നു; ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യത, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില താഴ്ന്നു. 22 കാരറ്റ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും മാത്രമാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഇതേ നിരക്ക് ഉയര്‍ന്നിരുന്നു. സ്വര്‍ണവിലയില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് തന്നെയാണ് സാധ്യത എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല.
ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം തുടങ്ങുമെന്ന സൂചനകള്‍ വന്നു കഴിഞ്ഞു. ഇത് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. യുദ്ധം അവസാനിച്ചാല്‍ മാത്രമാണ് പുതിയ നിക്ഷേപ സാധ്യത തെളിയുക. അല്ലെങ്കില്‍ നിക്ഷേപകരും കേന്ദ്ര ബാങ്കുകളും വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും വില കുതിക്കുകയും ചെയ്യും. ഡിസംബര്‍ ആകുമ്പോഴേക്കും വിലയില്‍ വലിയ മാറ്റം സാമ്പത്തിക നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണം ഔണ്‍സിന് 4286 ഡോളറാണ് വില. ക്രൂഡ് ഓയില്‍ ബാരല്‍ വില 104 ഡോളറിലാണുള്ളത്. ഡോളര്‍ സൂചിക 101 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 95.82 എന്ന നിരക്കിലെത്തി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 115080 രൂപയാണ്. ഏറ്റവും കുറവ് 111480 രൂപയും. ഇനി ഇന്നത്തെ വില അറിയാം...
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 13995, പവന്‍ വില 111960
18 കാരറ്റ് ഗ്രാം വില 11500, പവന്‍ വില 92000
14 കാരറ്റ് ഗ്രാം വില 8955, പവന്‍ വില 71640
9 കാരറ്റ് ഗ്രാം വില 5775, പവന്‍ വില 46200
വെള്ളി ഗ്രാം വില 245.
ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.21 ലക്ഷം രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം രൂപ വരെ കിട്ടിയേക്കും. പഴയ സ്വര്‍ണാഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുന്നതാണ് നല്ലത്. ബില്ല് കൈവശമുണ്ടെങ്കില്‍ നടപടികള്‍ എളുപ്പമാകും. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണവും തിരിച്ചെടുക്കുമെന്ന് പ്രമുഖ ബ്രാന്‍ഡഡ് ജ്വല്ലറികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications
