റെക്കോര്‍ഡ് നിരക്കില്‍ നിന്ന് സ്വര്‍ണം താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം, പുതിയ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഉച്ചയ്ക്ക് ശേഷം പവന്‍ വിലയില്‍ അല്‍പ്പം കുറവ് വന്നു. വന്‍തോതില്‍ വില കുതിച്ചുവരുന്നതിനിടെയാണ് ഉച്ചയ്ക്ക് ശേഷം വിപണിയില്‍ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നേരത്തെ വലിയ അളവില്‍ സ്വര്‍ണം വാങ്ങിയവരെല്ലാം കുറഞ്ഞ അളവിലേക്ക് മാറിയിട്ടുണ്ട്.
ഡോളര്‍ സൂചിക 97.12 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 91.61 ആയിട്ടുണ്ട്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 5090 ഡോളര്‍ ആയി. ഡോളര്‍-രൂപ മൂല്യം, ആഗോള വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. ഇന്നത്തെ സ്വര്‍ണവിലയും മാറ്റവും അറിയാം...

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം പവന്‍ വില 119320 രൂപ
18 കാരറ്റ് സ്വര്‍ണം പവന്‍ വില 98040 രൂപ
14 കാരറ്റ് സ്വര്‍ണം പവന്‍ വില 76320 രൂപ
9 കാരറ്റ് സ്വര്‍ണം പവന്‍ വില 49200 രൂപ
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം പവന്‍ വില 118760 രൂപ
18 കാരറ്റ് സ്വര്‍ണം പവന്‍ വില 97560 രൂപ
14 കാരറ്റ് സ്വര്‍ണം പവന്‍ വില 75960 രൂപ
9 കാരറ്റ് സ്വര്‍ണം പവന്‍ വില 49000 രൂപ
രാവിലെ രേഖപ്പെടുത്തിയ വിലയേക്കാള്‍ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഉച്ചയ്ക്ക് കുറഞ്ഞിരിക്കുന്നത്. ഈ ആശ്വാസം താല്‍ക്കാലികമാണ് എന്നാണ് വിലയിരുത്തല്‍. ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 128000 രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കണം.


Click it and Unblock the Notifications