സ്വർണ വില പവന് ഇടിഞ്ഞത് 20,000 രൂപയോളം; ഇനി മഞ്ഞലോഹത്തിന് എന്ത് സംഭവിക്കും?സാധ്യതകൾ ഇങ്ങനെ
ഈ വർഷം ആദ്യം പവന് 1.33 ലക്ഷമെത്തിയ സ്വർണ വില ഫെബ്രുവരിയിൽ ഇറാൻ - യു എസ് സംഘർഷത്തിന് പിന്നാലെയാണ് ഇടിഞ്ഞ് തുടങ്ങിയത്. ആ വിലയിൽ നിന്നും ഏകദേശം 20,000ത്തോളം രൂപയുടെ ഇടിവ് സ്വർണത്തിന് സംഭവിച്ചു. എന്നാൽ ഈ വിലയിടവിൽ പ്രതീക്ഷ വേണ്ടെന്ന് ആവർത്തിക്കുകയാണ് ഗോൾഡ്മാൻ സാച്ചസിലെ സാമ്പത്തിക വിദഗ്ധനായ ആൻ്റണി കിം. ദീർഘകാലത്തിൽ സ്വർണം കുതിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വിലയിടിവ് താത്കാലികം മാത്രമാണ്. വില ഏഴ് മാസത്തോളം കുറഞ്ഞ് നിൽക്കാൻ പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് യു.എസ് ഫെഡ് ചെയർമാനായുള്ള കെവിൻ വാർഷിൻ്റെ നിയമനമാണ്. അദ്ദേഹത്തിൻ്റെ ഇടപെടലും നിർദേശങ്ങളും നയങ്ങളപമെല്ലാം വിപണി മനസിലാക്കി വരുന്നേ ഉള്ളൂ. മറ്റൊന്ന് ഇറാൻ സംഘർഷമാണ്. എണ്ണ വിലയിലെ തകർച്ചയ്ക്കിടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതുമെല്ലാം സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

ഇനി പ്രധാനമായും ഉറ്റുനോക്കേണ്ടത് ഓഗസ്റ്റിലെ ഉപഭോക്തൃ വിപണി സൂചികയാണ്. അത് പുറത്തുവന്നാൽ പണപ്പെരുപ്പെരുപ്പം സംബന്ധിച്ച സൂചന ലഭിക്കും.സപ്റ്റംബറിലെ പണ നയ യോഗത്തിൽ യു.എസ് ഫെഡ് പലിശ നിരക്ക് കൂട്ടുമോ അതോ കുറയ്ക്കുമോ എന്ന കാര്യത്തിലും ഇതോടെ വ്യക്തത വരും', കിം വിശദീകരിച്ചു.
ഇനി സ്വർണം ഔണ്‍സിന് 4000 ഡോളറിലേക്ക് താഴ്ന്നാൽ കേന്ദ്രബാങ്കുകളും നിക്ഷേപകരും ഈ നിലയിൽ നിന്ന് കൂടുതലായി സ്വർണം വാങ്ങും. ഇതൊരു ശക്തമായ അടിത്തറയായി തന്നെയാണ് ഞങ്ങൾ കാണുന്നത്. 4000 ഡോളറാകുമ്പോൾ സ്വർണം വാങ്ങുന്നത് നിക്ഷേപകരെ സംംബന്ധിച്ചും ലാഭകരമായിരിക്കും. നഷ്ടസാധ്യത ഒഴിവാക്കാൻ നിക്ഷേപകർ ഗോൾഡ് ഫ്യൂച്ചറുകൾ വാങ്ങുന്നത് സ്വർണ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കിയേക്കും.
സ്വർണം ഈ വർഷം 6000 ഡോളർ വരെ തൊടുമെന്ന പ്രവചനങ്ങൾ നേരത്തേ ഗോൾഡ് മാൻ സാച്ചസ് നടത്തിയിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പ്രവചനം തിരുത്തി. ഈ വർഷം അവസാനത്തോടെ വില 4900 ഡോളറാകും എന്നാണ് സാച്ചസിൻ്റെ പുതിയ പ്രവചനം. കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകളാണ് വിലയെ കാര്യമായി മുന്നോട്ട് നയിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി.
ഡി-ഡോളറൈസേഷൻ്റെ ഭാഗമായി കേന്ദ്രബാങ്കുകൾ വലിയ അളവിൽ സ്വർണം വാങ്ങുന്നുണ്ട്. ചൈന, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ് സ്വർണ വാങ്ങുലകളിൽ മുന്നിൽ നിൽക്കുന്നത്. ഈ വർഷം പ്രതിമാസം 50 ടണ്‍ വരെ കേന്ദ്രബാങ്കുകൾ വാങ്ങുമെന്നാണ് ഗോൾഡ് മാൻ സാച്ചസ് വിലയിരുത്തുന്നത്. അതായത് 2022ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 17 ടണ്‍ അധികമാണത്. ഇക്കഴിഞ്ഞ ജൂണിൽ മാത്രം 100 ടണ്‍ സ്വർണം കേന്ദ്രബാങ്കുകൾ വാങ്ങിയിട്ടുണ്ട്. തൊട്ട് മുന്നത്തെ മാസത്തെ അപേക്ഷിച്ച് 66 ടണ്‍ അധികമാണിത്. ചൈനയാണ് സ്വർണം ഏറ്റവും കൂടുതൽ സ്വന്തമാക്കിയത്.
അതേസമയം പലിശ നിരക്ക് സംബന്ധിച്ച വിലയിരുത്തലുകൾ സ്വർണ വിലയൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗോൾഡ്മാൻ വിശദീകരിക്കുന്നു. ഫെഡ് റിസർവ്വ് പലിശ നിരക്ക് കൂട്ടുമെന്ന ചിന്തകൾ സ്വർണത്തിലേക്ക് വീണ്ടും നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്.
അതിനിടെ 4900 ഡോളർ എന്ന പ്രവചനത്തിൽ നിന്നും സ്വർണ വില ഉയരാനുള്ള മറ്റ് ചില സാധ്യതകളും ഗോൾഡ്മാൻ സാച്ചസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. നിലവിൽ സ്വകാര്യ വ്യക്തികളുടെ പോർട്ട്ഫോളിയോകളിൽ സ്വർണത്തിൻ്റെ അളവ് കുറവാണ്. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ സ്വർണത്തിൻ്റെ കേന്ദ്രബാങ്കുകളേയും സ്വകാര്യ നിക്ഷേപകരേയുമെല്ലാം സമ്പത്ത് വൈവിധ്യവത്കരിക്കുന്നതിന് നിർബന്ധിതരാക്കിയിട്ടുണ്ട്.
അനിശ്ചിതത്വങ്ങൾക്കിടെ സർക്കാർ നയങ്ങളിൽ വലിയ മാറ്റത്തിനുള്ള സാധ്യതകൾ പ്രവചിക്കപ്പെടുന്നുണ്ട്. ഇതോടെ ഭാവിയിൽ വില കൂടുമെന്ന് പ്രതീക്ഷിച്ച് ഇപ്പോൾ സ്വർണം വാങ്ങുന്നവർ കുറവല്ല. ഇത് വില പെട്ടെന്ന് കൂടാനും കുറയാനും കാരണമായേക്കുമെന്നും വിദഗ്ധർ ചുണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications
