സ്വർണവില ദേ കിടക്കുന്നു താഴെ; പവന് 5000 രൂപ കൂടി കുറയും? അവിടെ നിന്നും വീണാൽ കോളടിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 2620 രൂപയുടെ ഇടിവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13765 രൂപയും പവന്‍ വില 110120 രൂപയുമായിരുന്നു. എന്നാൽ വൈകീട്ടോടെ ഗ്രാം വില 13665, പവന്‍ വില 109320 രൂപയുമായി. രാജ്യാന്തര വിണിയിൽ സ്വർണം ഇടിയുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പുമാണ് സ്വർണത്തിന് തിരിച്ചടി തീർക്കുന്നത്.

രാജ്യാന്തര വിപണിയിൽ വരും ദിവസങ്ങളിൽ വില കുറയുമോ അതോ കുതിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. വരും ദിവസങ്ങളിൽ വില കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആറ് മാസത്തിനുള്ളിൽ സ്വർണം കുതിക്കുമെന്നാണ് സ്ട്രേറ്റ് സ്ട്രീറ്റ് ഇൻവെസ്റ്റ്മെൻ്റ് മാനേജ്മെൻ്റ് അനലിസ്റ്റ് ആയ ആകാശ് ദോഷി പ്രവചിക്കുന്നത്.

goldrateh-97

സ്വർണം താഴേക്ക്

ഇറാൻ-യു.എസ് യുദ്ധവും എണ്ണവിലയിലെ കുതിപ്പും തന്നെയാണ് ഇപ്പോഴത്തെ പ്രധാന ആശങ്കയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ആശങ്ക ശക്തമാക്കുന്നുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ ഒക്ടോബറിലും വർധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകൾ വിപണിയിൽ നിലനിൽക്കുന്നുണ്ട്. ഇതോടെ യു.എസ് ട്രഷറി യീൽഡ് ഉയരുകയാണ്. 10 വർഷത്തെ ട്രഷറി യീൽഡ് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് തുടരുന്നത്. ഡോളർ മൂല്യം ഉയരുന്നത് നിക്ഷേപകരെ സ്വർണത്തെ കൈവിട്ട് ഡോളറിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ സ്വർണ വില കുത്തനെ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ 4200 ഡോളറിന് താഴെയാണ് സ്വർണവില .

ഇനി അടുത്ത പ്രതിരോധ ഘട്ടമായി വിലയിരുത്തുന്നത് 4100 ഡോളറാണ്. വൈകാതെ തന്നെ സ്വർണം ഈ നിലയിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ .അത്തരത്തിൽ സ്വർണം താഴേക്ക് പതിച്ചാൽ 4000 ഡോളറായിരിക്കും അടുത്ത പ്രതിരോധ ഘട്ടം. അതും ഭേദിച്ചാൽ സ്വർണം 3500 ഡോളറിനും താഴേക്ക് പോയേക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

സ്വർണവില എത്രയാകും?

ഈ വർഷത്തിൻ്റെ തുടക്കത്തെ അപേക്ഷിച്ച് പവൻ വിലയിൽ ഇതുവരെ 20 ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും കേരളത്തിൽ ഒരു പവൻ്റെ വില 1 ലക്ഷത്തിന് മുകളിൽ തന്നെ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണം 4000 ഡോളറിലേക്ക് വീണാൽ കേരളത്തിൽ ഒരു പവൻ വില 1.05 ലക്ഷമാകും. ഇനി അതിലും താഴേക്ക് പോയാൽ പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത ഏറെയാണ്.

5000 ഡോളർ ആകുമോ?

സ്വർണം ഇപ്പോൾ എത്രയൊക്കെ ഇടിഞ്ഞാലും വൈകാതെ തന്നെ വില കുതിക്കുമെന്ന പ്രവചനങ്ങൾ ഉണ്ട്. ആറ് മാസത്തിനുള്ളിൽ സ്വർണ വില വീണ്ടും ഉയരുമെന്നാണ് സ്ട്രേറ്റ് സ്ട്രീറ്റ് ഇൻവെസ്റ്റ്മെൻ്റ് മാനേജ്മെൻ്റ് അനലിസ്റ്റ് ആകാശ് ദോഷി ആവർത്തിക്കുന്നത്. അതായത് വില വീണ്ടും 5000 ഡോളറിന് മുകളിലേക്ക് പോകാം എന്നാണ് പ്രവചനം. ഔണ്‍സിന് 5500 ഡോളറാണ് സ്വർണത്തിൻ്റെ ഇതുവരെയുള്ള റെക്കോഡ്. കേരളത്തിൽ 1.33 ലക്ഷവും.

ഈ വർഷം തുടക്കത്തിൽ സ്വർണവില ഉയർന്നപ്പോൾ 2025 അവസാനത്തോടെ സ്വർണം 6000 ഡോളർ കടക്കുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അടുത്ത വർഷത്തിൻ്റെ രണ്ടാം പാദത്തിൽ പോലും സ്വർണം സർവ്വകാല റെക്കോഡ് ഭേദിക്കാനുള്ള സാധ്യത ഇല്ലെന്നുള്ള പ്രവചങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായ കാര്യം. അതേസമയം വില 5000 ഡോളർ കടന്നാൽ കേരളത്തിൽ പവൻ വില 1.25 ലക്ഷത്തിന് അടുത്തായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma