Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വീണ്ടും താഴേക്ക്; ഇന്ന് കുറഞ്ഞത് ഇത്ര..പവൻ , ഗ്രാം നിരക്കുകൾ അറിയാം

ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണ വിലയിൽ ഇന്ന് ഇടിവ്. യുഎസ്-ഇറാൻ സമാധാന ചർച്ചാശ്രമങ്ങൾ പാക്കിസ്ഥാനിൽ വീണ്ടും പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ആഗോള വിപണിയിൽ ആശ്വാസം പകർന്ന്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണം വീണു.

അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾക്ക് പുതിയ പ്രതീക്ഷകളുയർന്നതോടെ വെള്ളിയാഴ്ച രാവിലെ ക്രൂഡ് ഓയിൽ വില കുറഞ്ഞിരുന്നു. ഇത് പശ്ചിമേഷ്യയിലെ എണ്ണ വിതരണ ആശങ്കകൾ ലഘൂകരിച്ചു. ഇരുപക്ഷത്തെയും ചർച്ചയ്ക്ക് കൊണ്ടുവരുന്നതിൽ പാകിസ്ഥാൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തെക്കുറിച്ചുള്ള വിപണികളുടെ ആശങ്ക ഈ വാർത്ത ശാന്തമാക്കി. ഇതോടെ യുഎസ് ക്രൂഡ് 1.49% കുറഞ്ഞ് 93.28 ഡോളറിലും ആഗോള മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 1.10% ഇടിഞ്ഞ് 98.30 ഡോളറിലും എത്തി.

gold1-

അതേസമയം സ്വർണ വില ഏകദേശം 10 ഡോളർ കുറഞ്ഞ് ഒരു ഔൺസിന് 4,790 ഡോളറിലെത്തി. കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 14135 രൂപയാണ് വില. ഇതോടെ പവൻ വില 1,13,080 രൂപയായി. അതായത് ഇന്നലത്തെ അപേക്ഷിച്ച് 1000 രൂപയുടെ കുറവ്. എന്നാൽ സ്വർണത്തിലെ ഇപ്പോഴത്തെ ശാന്തത അധികകാലം നിലനിൽക്കില്ലെന്നാണ് വിദഗ്ധർ ചാണ്ടിക്കാട്ടുന്നത്. യുഎസ്-ഇറാൻ ചർച്ചകൾക്കപ്പുറം ഇന്ന് എണ്ണവില കുറയാൻ മറ്റ് ചില ഘടകങ്ങളും കാരണമായി. പാകിസ്ഥാനിലെ പുതിയ ചർച്ചകൾ വെടിനിർത്തലിലേക്കോ ഹോർമുസ് കടലിടുക്കിലെ ഉപരോധം ലഘൂകരിക്കുന്നതിലേക്കോ നയിച്ചേക്കാമെന്ന പ്രതീക്ഷയുണ്ട്. വിതരണം കുറവാണെങ്കിലും, കാര്യങ്ങൾ ഉടൻ മെച്ചപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാമതായി ഉയർന്ന എണ്ണവില പല രാജ്യങ്ങളിലും ആവശ്യകത കുറച്ചു. ഇൻ്റർനാഷണൽ എനർജി ഏജൻസി പ്രകാരം, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ബിസിനസുകളും കുടുംബങ്ങളും ഉയർന്ന ചെലവ് കാരണം ഇന്ധന ഉപയോഗം കുറയ്ക്കുകയാണ്. മൂന്നാമതായി, സംഘർഷം കാരണം കഴിഞ്ഞ ദിവസങ്ങളിൽ എണ്ണവില കുത്തനെ ഉയർന്നപ്പോൾ ചില വ്യാപാരികൾ ലാഭമെടുത്തു. സമാധാന ചർച്ച പോലുള്ള നല്ല വാർത്ത വരുമ്പോൾ, ലാഭം ഉറപ്പിക്കാൻ ഓഹരികൾ വിൽക്കുന്നത് രാവിലെ വില കുറയാൻ കാരണമായി. മൊത്തത്തിൽ, വിപണിയുടെ മനോഭാവം ഇപ്പോൾ ശാന്തമാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു വേഗത്തിലുള്ള കരാറിനെക്കുറിച്ച് ശുഭകരമായി സംസാരിച്ചതും നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകി.

എങ്കിലും സാഹചര്യം സങ്കീർണ്ണമാണ്. ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നിട്ടില്ല. ചർച്ചകളിലെ കാലതാമസമോ പരാജയമോ വില വീണ്ടും എണ്ണവിലെ കുത്തനെ ഉയർത്താം. നയതന്ത്ര പുരോഗതി, കുറഞ്ഞ ആവശ്യകതാ സൂചനകൾ, ലാഭമെടുപ്പ് എന്നിവയെല്ലാം നിലവിൽ എണ്ണവിലയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള അപ്‌ഡേറ്റുകൾ വ്യാപാരികൾ നിരീക്ഷിക്കും. ചർച്ചകൾ സുഗമമായാൽ എണ്ണവിലയിൽ വലിയ ഇടിവ് കണ്ടേക്കാം. ലോകം കൂടുതൽ സുരക്ഷിതമാണെങ്കിൽ സ്വർണം പുതിയ ഉയരങ്ങൾ കീഴടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+