സ്വർണവില ബെംഗളൂരിൽ കൂപ്പുകുത്തി,ചെന്നൈയിലും ഇന്ന് ആശ്വാസം.. ഇനിയും താഴേക്ക്? ആഭരണപ്രേമികൾക്ക് പ്രതീക്ഷ

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് സ്വർണവിലയിൽ വൻ ഇടിവ്. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1370 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിൽ വില ഇടിഞ്ഞതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും ഇന്ന് സ്വർണ വില വലിയ തോതിൽ കുറഞ്ഞു.

ബെംഗളൂരിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1250യാണ് ഇടിഞ്ഞത്. ഇതോടെ 10 ഗ്രാമിന് 1,36,400 രൂപയാണ് ഇന്ന് വില. അതേസമയം 24 കാരറ്റിന് 1370 രൂപ കുറഞ്ഞ് 1,48,800 രൂപയായി. അതേസമയം 18 കാരറ്റിന് 1030 രൂപ കുറഞ്ഞ് 1,11,600 രൂപയാണ് ഇന്ന് വില. ഹൈദരാബാദിലും ചെന്നൈയിലും ഇന്ന് ഇതേ നിരക്കാണ്.

goldratennn-1

രാജ്യാന്തര വിപണിയിൽ വില ഇടിയുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സ് സ്വർണത്തിന് 4100 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വിലയിൽ 4 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കടുത്തത് ഡോളർ വില ഉയർത്തിയതാണ് ഇന്ന് വിലയിൽ പ്രതിഫലിച്ചത്. സംഘർഷം കടുക്കുന്നത് ക്രൂഡ് ഓയിൽ വില ഉയർത്തും.ബാരലിന് നിലവിൽ 107 ഡോളറിന് മുകളിലാണ് എണ്ണ വില. എണ്ണവില ഉയരുന്നത് ഡോളറിൻ്റെ മൂല്യം ഉയർത്തും. സ്വാഭാവികമായും ഇത് സ്വർണത്തിന് തിരിച്ചടിയാകും.
യുഎസ് ട്രഷറി യീൽഡും ഉയർന്ന നിലയിൽ എത്തിയത് സ്വർണത്തിന് ക്ഷീണം തീർക്കുന്നുണ്ട്.

എണ്ണ വില ഉയരുന്നത് ആഗോള തലത്തിൽ പണപ്പെരുപ്പം, പലിശഭാരം എന്നിവ സംബന്ധിച്ച പേടി ഉയത്തുകയാണ്. ഇതാണ് ബോണ്ട് യീൽഡിനും ഡോളറിനും കരുത്ത് പകരുന്നത്. അതേസമയം പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് ഈ മാസം പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം യുഎസ് ഫെഡ് പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് ഉയർത്തിയിരുന്നു. ഒക്ടോബറിൽ വീണ്ടും നിരക്ക് ഉയർത്തിയാൽ അത് സ്വർണവിലയിലെ കൂപ്പുതകുത്തലിന് വഴിവെച്ചേക്കും.

പലിശ നിരക്ക് വീണ്ടും കൂട്ടിയാൽ ആഗോള വില 4100 ഡോളറിന് താഴേക്ക് പോയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. രാജ്യാന്തരവില 4100ന് താഴെ എത്തിയാൽ ആ ഇടിവ് 3940 ഡോളറിന് താഴേക്ക് വരെ നീണ്ടുപോയേക്കും. 3400 വരെ ഔണ്‍സ് വില ഇടിയാനുള്ള സാധ്യത ഉണ്ടെന്നാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 4000 ഡോളറിന് താഴേക്ക് സ്വർണം വീണാൽ സ്വാഭാവികമായും കേരളത്തിൽ പവൻ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തും. നിലവിൽ 1.09 ലക്ഷമാണ് പവൻ വില. വില ഔണ്‍സിന് 4000ത്തോളം ഇടിഞ്ഞാൽ കേരളത്തിൽ പവൻ വില 1.05 ലക്ഷത്തിന് താഴേക്ക് പോയേക്കും. അതേസമയം 3400 ഡോളരെ വരെയൊക്കെയായാൽ 80000ത്തിലേക്ക് വില താഴ്ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma