സ്വർണവില ഇടിഞ്ഞുവീഴുന്നു; പവൻ വില 90,000ത്തിന് അടുത്തേക്കോ? 15,000 രൂപ വരെ കുറഞ്ഞേക്കുമെന്ന്

ഈ വർഷം അവസാനം വരേയും സ്വർണത്തിൽ വലിയ തിരുത്തലുകൾ ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ. ക്രൂഡ് ഓയിൽ വിലയിലെ വർധവ്, പണപ്പെരുപ്പം, യു.എസ് ഫെഡിൻ്റെ ഫയർന്ന പലിശ നിരക്ക് ഇതെല്ലാം സ്വർണത്തിന് തിരിച്ചടി നൽകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഗതിയായിരിക്കും സ്വർണവിലയുടെ മുന്നോട്ട് പോക്കിനെ സ്വാധീനിക്കുകയെന്ന് സാമ്പത്തിക സ്ഥാപനമായ നതിക്സ് ചൂണ്ടിക്കാട്ടി.

മൂന്ന് സാധ്യതകളാണ് ഇവർ ഉയർത്തുന്നത്. സ്വർണം ഔണ്‍സിന് 3500 ഡോളറിന് താഴേക്ക് കൂപ്പുകുത്താനും അതേസമയം വില ഉയർന്നാൽ 5250 ഡോളർ വരെ പോയേക്കാമെന്നും ഇവർ പ്രവചിക്കുന്നു. ഈ വർഷം അവസാനത്തോടെ സ്വർണം ഡോളറിന് 5000 ഡോളർ കടക്കുമെന്ന പ്രവചനങ്ങളും സ്ഥാപനം തിരുത്തുന്നുണ്ട്. യുഎസ് പൊതുകടവും ബോണ്ട് വിപണിയിലെ അസ്ഥിരതയുമായിരുന്നു മുൻ പ്രവചനങ്ങൾക്ക് പിന്നിൽ.

gold6-

എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ തന്നെ സാമ്പത്തിക സാഹചര്യങ്ങളിൽ വലിയ മാറ്റം രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വില ഉയർന്നത് സ്വർണത്തിന് തിരിച്ചടി. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീതിയും കൂട്ടി. പണപ്പെരുപ്പം പിടിച്ചുകെട്ടാൻ പലിശ നിരക്ക് ഉയർത്താൻ ഫെഡറൽ റിസർവിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. പലിശ നിരക്ക് ഉയർത്തുന്നത് സ്വർണത്തിന് തിരിച്ചടിയാണ്.

യു.എസ് ഫെഡ് ഒക്ടോബറിൽ പലിശ നിരക്ക് ഉയർത്തുമോ എന്നതാണ് വിപണി നിരീക്ഷിക്കുന്നത്. ആശങ്ക ഉയർന്നതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ഡോളറിലേക്കും ട്രഷറി നിക്ഷേപങ്ങളിലേക്കും തിരിയുന്നുണ്ട്. ഇതിനോടകം 10 വർഷത്തെ യു.എസ് ട്രെഷറി യീൽഡ് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തി. ഡോളർ മൂല്യവും കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒക്ടോബറിൽ വീണ്ടും നിരക്ക് ഉയർത്തുന്നത് സ്വർണത്തിന് കനത്ത ആഘാതം നൽകിയേക്കും.

അതേസമയം ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയ്ക്കിടയിലും സ്വർണത്തെ നിക്ഷേപകർ പൂർണമായി കൈവിട്ടിട്ടില്ലെന്നും നാറ്റിക്സിസ് ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞിട്ടും സ്വർണ ഇടിഎഫുകൾ ആളുകൾ വിൽക്കുന്നില്ലെന്ന് മാത്രമല്ല ഡിമാൻ്റ് കുറയുന്നുമില്ലെന്നും ഇവർ പറഞ്ഞു. ഡിപ് ബൈയ്യിംഗും വർധിച്ചിട്ടുണ്ട്.കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലും വിലയെ സ്വാധീനിച്ചേക്കാം.

കേന്ദ്രബാങ്കുകൾ ഇപ്പോഴും സ്വർണം വാങ്ങുന്നുണ്ട്. എന്നിരുന്നാലും പണപ്പെരുപ്പം ഉയരുമ്പോൾ അവരുടെ പ്രധാന പരിഗണന പണപ്പെരുപ്പത്തെ എങ്ങനെ നേരിടണമെന്നതായിരിക്കും. ഈ സാഹചര്യത്തിൽ സ്വർണത്തിന് പകരം കറൻസിയെ പിന്തുണയ്ക്കാനാകും ബാങ്കുകൾ ശ്രമിക്കുക.

നിലവിലെ സാഹചര്യത്തിൽ ഇനിയുള്ള മൂന്ന് മാസങ്ങളിലും സ്വർണം കടുത്ത സമ്മർദ്ദത്തിലായിരിക്കുമെന്ന് നാറ്റിക്സിസ് ആവർത്തിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ വില 4100 ഡോളറിലേക്ക് താഴാനുള്ള സാധ്യത ഏറെയാണ്. അതേസമയം ഫെഡ് റിസർവ് 2027ൽ പലിശ നിരക്ക് അതേപടി നിലനിർത്തിയാൽ സ്വർണവില വീണ്ടും 4750 ഡോളർ വരെ ഉയർന്നേക്കുമെന്നും ഇവർ പ്രവചിക്കുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിൽ ഉണ്ടാകാനിടയുള്ള പ്രതിന്ധികളും സ്വർണത്തിനെ വീണ്ടും സമ്മർദ്ദത്തിലാക്കേയേക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതിന് പകരം കൂട്ടത്തോടെ വിൽക്കുന്ന സാഹചര്യം ഉണ്ടായാൽ സ്വർണത്തിൻ്റെ വില കുത്തനെ താഴേക്ക് പോയേക്കും. അത്തരമൊരു ഘട്ടത്തിൽ വില ഔണ്‍സിന് 3500 ഡോളർ വരെ താഴ്ന്നേക്കുമെന്നും ഇവർ പ്രവചിക്കുന്നു.

കേരളത്തിൽ വില എന്താകും?

രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിൽ ഒരു പവൻ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയേക്കും. നിലവിൽ 1.09 ലക്ഷമാണ് പവൻ വില. 4000 ഡോളറിന് താഴെ എത്തിയാൽ വില 1.05 ലക്ഷമാകും. അതേസമയം 3500 ഡോളറായാൽ പവൻ വില 90,000ത്തിന് അടുത്തായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma