സ്വർണ വിലയിൽ വൻ തകർച്ച; 1 പവൻ 80,000 രൂപയ്ക്ക് വാങ്ങാനാകുമോ?ആഭരണപ്രേമികൾക്ക് കോളടിക്കും

രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ താഴേക്ക്. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ വില. ഔണ്‍സിന് 4290 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും പലിശപ്പേടിയുമാണ് സ്വർണ വിലയെ പിന്നോട്ടടിക്കുന്നത്. ഇനിയും വില താഴേക്ക് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഇപ്പോൾ സ്വർണത്തിന് തിരിച്ചടി നൽകുന്നത്. ഒന്ന് പശ്ചിമേഷ്യൻ സംഘർഷമാണ്. ഹോർമുസിൽ സംഘർഷം കൂടുതൽ കനക്കുകയാണ്. ഇതോടെ എണ്ണ വിതരണം തുടർച്ചായി തടസപ്പെട്ടു. കൂടാതെ സൌദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണവും എണ്ണ വ്യാപാരത്തെ ബാധിച്ചു. സൌദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിന് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. ഇതോടെ ഇവിടുത്തെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

goldrateforecast-

എപ്പോൾ പ്രവർത്തനം തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ സൌദി പ്രതികരിച്ചിട്ടില്ല. ഇതെല്ലാം ക്രൂഡ് ഓയിൽ വിലയെ മുകളിലേക്ക് നയിക്കുകയാണ്. നിലവിൽ ബ്രെൻ്റ് ക്രൂഡ് ബാരലിന് 103 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട് തന്നെ വില ഉയരുമ്പോൾ ഡോളറിൻ്റെ മൂല്യവും ഉയരും. ഇത് സ്വർണത്തെ പ്രതികൂലമായി ബാധിക്കും.

സ്വർണ വിലയെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകം പലിശപ്പേടിയാണ്. ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ പണപ്പെരുപ്പവും ഉയർന്നു. പണപ്പെരുപ്പം പിടിച്ചുകെട്ടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായി. നേരത്തേ ഇത് 50 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോൾ നിരക്ക് ഉയർത്താനുള്ള സാധ്യത 90 ശതമാനമാണ്.

പലിശ നിരക്ക് കൂട്ടിയാൽ നിക്ഷേപകർ ഡോളറിലേക്കും സർക്കാർ ബോണ്ടുകളിലേക്കും തിരിയും. ഇപ്പോൾ തന്നെ 10 വർഷത്തെ യു.എസ് ട്രഷറി ബോണ്ട് 5 ശതമാനം ഉയർന്ന് നിൽക്കുകയാണ്. നിക്ഷേപകർ ധാരാളമായി ഡോളറിലേക്ക് തിരിയുന്നതോടെ സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയും. വില ഇടിയാൻ കാരണമാകും. അതേസമയം നാളെയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ പണനയ യോഗം നടക്കുന്നത്. യോഗത്തിൽ നിർണായക പ്രഖ്യാപനം ഉണ്ടായേക്കും. ഫെഡ് നിലപാട് കൂടി അനുസരിച്ചാകും ഇനി സ്വർണത്തിൻ്റെ മുന്നോട്ടുള്ള പോക്ക്.

വില എത്ര കുറയും?

ഓഗസ്റ്റിൽ ഔണ്‍സിന് 4600 ഡോളറിലെത്തിയ സ്വർണം നിലവിൽ 4200 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്. പലിശ നിരക്ക് കൂടിയാൽ സ്വർണ വില 4000 ഡോളറിന് താഴേക്ക് പതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞാൽ കേരളത്തിലും വിലയിൽ വമ്പൻ തകർച്ച രേഖപ്പെടുത്തും.

കേരളത്തിൽ ഇപ്പോൾ പവൻ വില 1.12 ലക്ഷമാണ്. ഔണ്‍സിന് വില 4000 ഡോളറിലേക്ക് പോയാൽ കേരളത്തിൽ ഒരു പവൻ വില 1.05 ലക്ഷമാകും. 4000 ഡോളറിലേക്ക് വില താഴ്ന്നാൽ 3200 ഡോളറിലേക്ക് വരെ വില വീഴാൻ സാധ്യതയുണ്ടെന്നുള്ള പ്രവചനങ്ങൾ ഉണ്ട്. അത്തരമൊരു വലിയ ഇടിവ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായാൽ കേരളത്തിൽ പവൻ വില 80,000ത്തിലേക്ക് പോയേക്കും.

അതേസമയം സ്വർണത്തിൻ്റെ വിലയിടിവ് താത്കാലികമായിരിക്കുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങൽ സ്വർണ വിലയെ മുകളിലേക്ക് തന്നെ നയിക്കുമെന്ന് ഇവർ പറയുന്നു. മാത്രമല്ല വില കുറയുമ്പോൾ നിക്ഷേപകർ 'ഡിപ് ബൈയ്യിങ്' നടത്താനുള്ള സാധ്യതയും ഉണ്ട്. ഇത് സ്വർണ വിലയെ ഉയർത്തും. ഈ വർഷം തന്നെ സ്വർണം 4900 ഡോളർ വരെ ഉയരുമെന്നും ഇവർ പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+