സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷത്തിലേക്ക് ഇനി പോകില്ലേ?..ഇന്നത്തെ നിരക്ക് അറിയാം
ആഭരണപ്രേമികൾക്ക് അൽപം ആശ്വസിക്കാം, സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ആഗോള തലത്തിൽ ഔണ്‍സിന് 4,330 ഡോളർ മുതൽ 4,348 ഡോളർ വരെയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡിസംബർ 27ന് 1,04,440 രൂപയായിരുന്ന പവൻ വില പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ തുടർന്നുള്ള ദിവസങ്ങളിലും വലിയ ഇടിവ് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ജനവരി ഒന്ന് മുതൽ സ്വർണ വില വർധിക്കുകയായിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.. സംസ്ഥാനത്തെ ഇന്നത്തെ വില നോക്കാം
ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 99,600ൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് 840 രൂപയായിരുന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു ഇന്നലത്ത വില.

റഷ്യ-യുക്രെയ്ൻ സംഘർഷം, പശ്ചിമേഷ്യയിലെ വിഷയങ്ങൾ, വെനസ്വേലയിലെ യുഎസ് ഇടപെടലുകൾ പോലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയെല്ലാമാണ് സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത് . യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണത്തിൻ്റെ പെരുമ ഉയർത്തുന്നുണ്ട്. ദുർബലമായ യുഎസ് ഡോളർ, കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലുകൾ, ഇടിഎഫുകളിലേക്കും റീട്ടെയിൽ മേഖലയിലേക്കുമുള്ള നിക്ഷേപക ഒഴുക്ക് എന്നിവയും സ്വർണ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നുണ്ട്.
വാങ്ങണോ അതോ വിൽക്കണോ?
ആഭരണം വാങ്ങുകയെന്നത് മണ്ടൻ തീരുമാനമായിരിക്കുമെന്ന് ആവർത്തിക്കുകയാണ് വിപണി വിദഗ്ധർ. കാരണം ഇപ്പോൾ ഒരു പവന് കുറഞ്ഞത് 1.10 ലക്ഷമെങ്കിലും കൊടുക്കേണ്ടി വരും. 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേർത്താണ് ഈ തുക. മാത്രമല്ല ആഭരണങ്ങളുടെ ഡിസൈനിന് അനുസരിച്ച് ചിലപ്പോൾ കൂടുതൾ പണിക്കൂലി നൽകേണ്ടി വരും. നിക്ഷേപ താത്പര്യം ഉണ്ടെങ്കിൽ സ്വർണം നാണയത്തിൻ്റെ രൂപത്തിലോ സ്വർണക്കട്ടിയായോ വാങ്ങാം. ഇവയ്ക്ക് പണിക്കൂലി നൽകേണ്ടതില്ല. അതേസമയം വിൽക്കുന്നവരെ സംബന്ധിച്ച് ഇപ്പോൾ മികച്ച സമയമാണ്. നിലവിലെ വിലയിൽ നിന്നും നേരിയ കുറവ് മാത്രമേ വിൽക്കുമ്പോൾ നഷ്ടമാകുകയുള്ളൂ. അതായത് 10 പവൻ ആഭരണം വിറ്റാൽ കുറഞ്ഞത് 10 ലക്ഷത്തിന് അടുത്ത് തുക ലഭികും. (പഴയ ആഭരണങ്ങൾ വിൽക്കുമ്പോൾ ചില ജ്വല്ലറികൾ പണിക്കൂലി കുറക്കും, മറ്റ് കിഴിവുകളും കഴിച്ചുള്ള തുകയാകും ലഭിക്കുക).
സ്വർണ വില ഇനിയും ഉയരുമോ?
ജെപി മോർഗൻ, ഗോൾഡ്മാൻ സാച്ച്‌സ്, വേൾഡ് ഗോൾഡ് കൗൺസിൽ പോലുള്ള വിശകലന സ്ഥാപനങ്ങൾ 2026 ലും സ്വർണ വിലയുടെ വലിയ വർധനവിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അടുത്ത വർഷം വില 4900-5000 ഡോളർ വരെ എത്തിയേക്കാമെന്നാണ് പ്രവചനങ്ങൾ. എന്നാൽ, ഹ്രസ്വകാല ലാഭമെടുപ്പ് കാരണം ചെറിയ ചാഞ്ചാട്ടങ്ങളും ഉണ്ടാകാം. എന്നിരുന്നാലും വിലയിൽ വലിയൊരു ഇടിവ് സമീപകാലത്തൊന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല. കേരളത്തെ സംബന്ധിച്ചെടുത്തോളം വില ഒരിക്കലും 80000ത്തിൽ താഴേക്ക് ഇനി പോകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇനി വില താഴുകയാണെങ്കിൽ പരമാവധി 85000 വരെ ഇടിയുകയേ ഉള്ളൂവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വില ഉയരുന്നത് തുടർന്നാൽ ഒരുപക്ഷെ പവൻ വില ഈ വർഷം 1.16 ലക്ഷം വരെ ഉയർന്നേക്കാെന്നും ഇവർ പറയുന്നു.
-
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications