Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കയറിയ പോലെ ഇടിയുന്നു; ഇന്ന് വന്‍ വിലക്കുറവ്, വെള്ളി ഉയര്‍ന്നുതന്നെ, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം കുത്തനെ വര്‍ധിച്ചതാണ് കണ്ടതെങ്കില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇടിയുകയാണ്. ഇന്നലെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണം വൈകീട്ട് താഴ്ന്നു. ഇന്ന് രാവിലെ പുതിയ നിരക്ക് പ്രഖ്യാപിച്ചപ്പോഴും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണം വാങ്ങണം എന്നുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം.

രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടത് സ്വര്‍ണവില കുറയാന്‍ കാരണമായി. ലാഭമെടുക്കാന്‍ വിറ്റഴിക്കല്‍ തുടരുന്നതും വില കുറയാന്‍ കാരണമാണ്. അതേസമയം, ഗ്രീന്‍ലാന്റ് വിഷയത്തില്‍ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അധിക ചുങ്കം ചുമത്താനുള്ള നീക്കത്തില്‍ നിന്ന് ട്രംപ് പിന്നാക്കം പോയതും സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.

gold price kerala january 22 2016-

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 113160 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 1680 രൂപയാണ് ഇന്ന് കുറഞ്ഞത്. അതേസമയം, ഗ്രാമിന് 210 രൂപ കുറഞ്ഞ് 14145 രൂപയായി. രാജ്യാന്തര വിപണിയില്‍ 4800 ഡോളര്‍ കടന്ന് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 4790 ഡോളറിലേക്ക് വീണു. ഇനിയും നേരിയ കുറവ് കൂടി പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11625 രൂപയാണ് വില. എട്ട് ഗ്രാമിന് 93000 രൂപയും. 14 കാരറ്റ് ഗ്രാമിന് 9050 രൂപ നല്‍കണം. 8 ഗ്രാമിന് 72400 രൂപയാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5835 രൂപയും എട്ട് ഗ്രാമിന് 46680 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തോടൊപ്പം വലിയ കുതിപ്പാണ് വെള്ളി നടത്തിയിരുന്നത്.

ഒരു പവന്‍ പഴയ സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും

ഡോളര്‍ കരുത്ത് കൂട്ടാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ നിക്ഷേപകര്‍ ഡോളര്‍ വിട്ട് സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് ഡോളറിന്റെ കരുത്ത് ചോര്‍ത്തിക്കളഞ്ഞു. 98.75 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപയുടെ മൂല്യം ഇന്ന് അല്‍പ്പം മെച്ചപ്പെട്ടു. 91.56 എന്ന നിരക്കിലേക്ക് രൂപ ഉയര്‍ന്നു. അമേരിക്കയും ഇന്ത്യയും വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍ രൂപ നില മെച്ചപ്പെടുത്തിയേക്കും.

അതേസമയം, ക്രൂഡ് ഓയില്‍ വില പതിയെ ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോറളായി. ക്രൂഡ് ഓയില്‍ വില കൂടിയാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയും. ഇത് സ്വര്‍ണവില കൂടാന്‍ കാരണമാകും. സ്വര്‍ണം മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും വില ഉയരാന്‍ ഇത് കാരണമാകും.

സ്വര്‍ണത്തിന് ബുധനാഴ്ച 5480 രൂപയാണ് മൂന്ന് തവണയായി ഉയര്‍ന്നത്. വൈകീട്ട് 480 രൂപ കുറഞ്ഞു. ഇന്ന് 1680 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. ഈ വേളയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.22 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.12 ലക്ഷം രൂപ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം വില നിശ്ചയിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+