Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി രേഖപ്പെടുത്തുന്നത്. 5240 രൂപയുടെ കുറവാണ് പവൻ വിലയിൽ ഉണ്ടായത്. സാധാരണ നിലയിൽ യുദ്ധ സാഹചര്യങ്ങൾ സ്വർണത്തിൻ്റെ വില ഉയർത്താറുണ്ടെങ്കിലും ഇപ്പോൾ വിപരീത ട്രെൻഡാണ് നടക്കുന്നത്. ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി സ്വർണ വിലയിൽ ഇന്നും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് കേരളത്തിലും വിലക്കുറവിന് വഴിവെച്ചത്.

സ്വർണ വില കുറയാൻ കാരണം ഇതാണ്

യുഎസ് ഡോളർ ശക്തിപ്പെട്ടതും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ (പ്രത്യേകിച്ച് യുഎസ്-ഇസ്രായേൽ ഇറാൻ നീക്കങ്ങൾ) മൂലം ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ഇന്ന് ആഗോള വിപണിയിൽ സ്വർണ വില ഇടിയാൻ കാരണമായത്. സ്വർണം ഡോളറിലാണ് വിലയിടുന്നത്. അതിനാൽ, ഡോളർ കരുത്താർജിക്കുമ്പോൾ, മറ്റ് കറൻസിക്കാർക്ക് സ്വർണം വാങ്ങാൻ കൂടുതൽ ചെലവേറിയതാകും. ഇത് ആവശ്യം കുറയ്ക്കുകയും വില താഴാൻ കാരണമാകുകയും ചെയ്യും.

goldrate12-1

യുദ്ധങ്ങളും സംഘർഷങ്ങളും സാധാരണയായി സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപ പെരുമ ഉയർത്താറുണ്ട്.. എന്നാൽ നിലവിലെ സംഘർഷം എണ്ണയുടെയും ഊർജ്ജത്തിന്‍റെയും വില കുത്തനെ കൂട്ടി. ഇത് പണപ്പെരുപ്പം ഉയർന്നുനിൽക്കാൻ ഇടയാക്കും. ഉയർന്ന പണപ്പെരുപ്പം അമേരിക്കയുടെ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കും. സ്വർണത്തിന് പലിശ ലഭിക്കാത്തതിനാൽ, ഉയർന്ന നിരക്കുകൾ ബോണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപങ്ങളെ ആകർഷിക്കുകയും നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിക്കാൻ കാരണമാകുകയും ചെയ്യും.

ഇതിനെല്ലാം പുറമെ സ്വർണ വില റെക്കോഡ് നിലവാരത്തിൽ എത്തിയതോടെ നിക്ഷേപകർ ലാഭമെടുപ്പും ശക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, ശക്തമായ ഡോളർ, ഊർജ്ജ വില വർദ്ധനവിൽ നിന്നുള്ള പണപ്പെരുപ്പ ഭയം, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞത്, വലിയ നേട്ടങ്ങൾക്കു ശേഷം ലാഭമെടുത്തതും എന്നിവയെല്ലാം ചേർന്ന്, സ്വർണത്തിന്‍റെ പതിവ് സുരക്ഷിത നിക്ഷേപ പെരുമയ്ക്ക് ഇടിവ് വരുത്തി.

കേരളത്തിൽ ഇന്ന് പവൻ വില അറിയാം

22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 14860 രൂപയാണ്. അതായത് ഇന്നലത്തെ അപേക്ഷിച്ച് 70 രൂപയുടെ കുറവ്. ഇന്ന് ഒരു പവന് വില 1,18,880 രൂപയാണ്.ഇന്നലെ വൈകീട്ട് 1,19,440 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണത്തിനും ഇന്ന് വിലയിടിഞ്ഞു. 12270 രൂപയാണ് ഗ്രാമിന് രേഖപ്പെടുത്തിയത്.

സ്വർണം ഇനിയും താഴേക്കോ?

സ്വർണ വിലയിലെ ഈ അപ്രതീക്ഷിത ഇടിവ് ആഭരണപ്രേമികളുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഒറ്റയടിക്ക് വില കുറഞ്ഞത് വലിയ ഇടിവിനുള്ള സൂചനയായിരിക്കുമെന്നാണ് ആളുകൾ കരുതുന്നത്. 80,000 രൂപയിലേക്കെങ്കിലും ഇടിയാതെ സ്വർണം വാങ്ങുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നാണ് സാധാരണക്കാരിൽ ഭൂരിഭാഗവും പറയുന്നത്. അതുകൊണ്ട് തന്നെ ഇനിയും വില കുറയും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് പലരും. എന്നാൽ അത്തരമൊരു ഇടിവിനുള്ള സാധ്യത വളരെ കുറവാണെന്ന് പറയുകയാണ് സാമ്പത്തക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുദ്ധം കൂടുതൽ രൂക്ഷമായാൽ സ്വർണത്തിന് വില ഉയരുക തന്നെ ചെയ്യുെമന്ന് ഇവർ ആവർത്തിക്കുന്നു. മാത്രമല്ല ദീർഘകാലത്തേക്ക് നോക്കുകയാണെങ്കിൽ സ്വർണത്തിന് അനുകൂല സാഹചര്യമാണെന്നും പവൻ വില ഒന്നര ലക്ഷം ഈ വർഷം തന്നെ കവിയുമെന്നും ഇവർ പറയുന്നു. പവൻ വില രണ്ട് ലക്ഷം കടന്നാൽ പോലും അത്ഭുതപ്പെടാനില്ലെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നത്. ആഗോള വിലയിൽ ഔണ്‍സിന് 8000 ഡോളർ വരെ ഉയർന്നേക്കുമെന്ന പ്രവചനങ്ങളും ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+