സ്വർണ വില കുറഞ്ഞു; ഗ്രാം വില ഇന്ന് 15,000ത്തിന് താഴേക്ക്.. ഇനിയും താഴേക്കോ?ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണ വില ഇന്ന് താഴേക്ക്. ഓണത്തിന് കുതിച്ചുയർന്ന വിലയാണ് ആഘോഷ ദിവസങ്ങൾക്ക് പിന്നാലെ താഴേക്ക് പതിച്ചത്. ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത് ഇതോടെ ഗ്രാം വില വീണ്ടും 15000ത്തിന് താഴെയെത്തി. പവൻ വിലയും 1.20 ലക്ഷത്തിന് താഴേക്ക് പോയി.
ഓഗസ്റ്റ് ഒന്ന് മുതൽ കുതിച്ചുയർന്ന സ്വർണ വില 25 ഓടെയാണ് വീണ്ടും കുറഞ്ഞ് തുടങ്ങിയത്. 22 കാരറ്റ് ഗ്രാം വില 15030 രൂപയിൽ നിന്നും 15010 രൂപയിലേക്കാണ് ആദ്യം ഇടിഞ്ഞത്. ഓണത്തിന് മാറ്റമില്ലാത തുടർന്ന വില ഇന്ന് 14940 രൂപയിലെത്തി. ഇതോടെ പവൻ വിലയിൽ 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവിൽ 1,19,520 രൂപയിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേരുമ്പോൾ ഇന്നും ഒരു പവന് 1.30 ലക്ഷത്തിന് മുകളിൽ വരും. അതേസമയം 18 കാരറ്റ് ഒരു ഗ്രാമിന് ഇന്ന് 12275 രൂപയാണ് രേഖപ്പെടുത്തിയത്. പവൻ വില 98,200 രൂപയാണ്.
,സ്വർണം ഇനി മുകളിലേക്കോ?
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണം കുതിച്ചു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് സ്വർണ വിലയെ സ്വാധീനിച്ചത്. ഇറാനും ഒമാനും തമ്മിൽ ഹോർമുസ് സംബന്ധിച്ച് കരാറിലെത്തിയതാണ് ക്രൂഡ് വില താഴ്ത്തിയത്. യുഎസിൻ്റെ താക്കീതുകൾക്കിടെയാണ് കരാർ സാധ്യമായ കാര്യം ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ അറിയിച്ചത്. കഴിഞ്ഞ ഒരു മാസത്തോളം ഇരു രാജ്യങ്ങളും തമ്മിൽ ഹോർമുസ് സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയായിരുന്നു. എന്നാൽ കരാർ ഉണ്ടാക്കിയാൽ ഒമാനെയും ആക്രമിക്കുമെന്ന് യു.എസ് ഭീഷണി മുടക്കി. ഇതെല്ലാം തള്ളി കളഞ്ഞാണ് ഇപ്പോൾ ഇറാനും ഒമാനും തമ്മിലുള്ള കരാർ സാധ്യമാക്കിയത്. ഹോർമുസിലൂടെ കൂടുതൽ കപ്പലുകൾ പോകുമെന്നത് ക്രൂഡ് വില കുത്തനെ താഴേക്ക് പോകാൻ കാരണമായി. ബ്രെന്റ് ക്രൂഡ് വില 87.27 ഡോളറിലാണ് ഉള്ളത്. ഡബ്ല്യുടിഐ ക്രൂഡ് വില 81.62 ഡോളറിലേക്കും വീണു.
ക്രൂഡ് വില കുറയുന്നത് ഡോളറിനയും തളർത്തും. സ്വാഭാവികമായും നിക്ഷപകർ സ്വർണത്തിലേക്ക് തിരിയും . നിലവിൽ ഔണ്‍സിന് 4623 ഡോളറിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം യുഎസ് ഫെഡ് ഗവർണർ കെവിൻ വാർഷിൻ്റെ ഈ ആഴ്ചത്തെ പ്രഭാഷണമായിരിക്കും. യുഎസിൽ പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഉയർത്തും. പലിശ നിരക്ക് ഉയർത്തുന്നത് പലിശ നൽകാത്ത സ്വർണത്തിന് തിരിച്ചടിയാകും. ഇതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ട് സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടിലക്കും തിരിയാൻ കാരണമാകും. ഇത് സ്വർണ വിലയെ താഴേക്ക് നയിക്കും.
വില കുറഞ്ഞാൽ തന്നെ ഇനി എത്ര കുറയുമെന്നതാണ് പ്രധാന ചോദ്യം. 4300 വരെ വില ഇടിഞ്ഞാൽ 4000 ഡോളറിന് താഴക്ക് ഔണ്‍സ് വില പോകുമെന്നുള്ള പ്രവചനങ്ങൾ ഉണ്ട്. അത്രയും വില കുറഞ്ഞാൽ കേരളത്തിൽ ഒരു പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോകും.


Click it and Unblock the Notifications