സ്വർണവില ഇന്ന് കുറഞ്ഞു! പക്ഷെ ആഭരണപ്രേമികൾക്ക് നിരാശ ,വിൽക്കാനിരിക്കുന്നവർക്ക് ലോട്ടറിയോ?

കഴിഞ്ഞ ആഴ്ച സ്വർണത്തിന് വലിയ ചാഞ്ചാട്ടാണ് പ്രകടമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് തൊട്ടടുത്ത ദിവസം സ്വർണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ വില വീണ്ടും ഉയർന്ന് തുടങ്ങി. ആഗോള വിപണിയിൽ വില ഉയർന്നതോടെയാണ് കേരളത്തിലും കുതിപ്പുണ്ടായത്. വെള്ളി, ശനി ദിവസങ്ങളിൽ 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

സ്വർണവിലയിൽ തീകുതിപ്പിന് വഴിയൊരുങ്ങുന്നു, ഗ്രാം വില 17000ത്തിലേക്ക്, പവൻ വില 1.37 ലക്ഷത്തിലേക്ക്?

എന്നാൽ കേരളത്തിൽ ഇന്ന് വില കുറഞ്ഞു. നേരിയ ഇടിവാണ് രേഖപ്പെടുത്തിയ്ത. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നത്തെ വില ഇങ്ങനെ

goldn2-4

22 കാരറ്റ് ഗ്രാം - 14,270, പവൻ - 1,14,160

18 കാരറ്റ് ഗ്രാം - 11,725, പവൻ - 93,800

വെള്ളി ഗ്രാം - 250, 10 ഗ്രാം - 2,500

ഞായറാഴ്ചത്തെ വില

22 കാരറ്റ് ഗ്രാം - 14,285, പവൻ - 1,14,280

18 കാരറ്റ് ഗ്രാം - 11,735, പവൻ - 93,880

14 കാരറ്റ് ഗ്രാം - 9,140, പവൻ - 73,120

9 കാരറ്റ് ഗ്രാം - 5,895, പവൻ - 47,160

വെള്ളി ഗ്രാം - 255, 10 ഗ്രാം - 2,550

പശ്ചിമേഷ്യയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 16 ഡോളർ താഴ്ന്ന് 4371 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വിലയും ഇന്ന് താഴ്ന്നു. കഴിഞ്ഞാഴ്ച ബാരലിന് 109 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 2.12% താഴ്ന്ന് 101.7 ഡോളറായി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം അയയുന്നുവെന്ന സൂചനയാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനുമായി താൻ കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതാണ് ക്രൂഡ് വിപണിയിൽ ആശ്വാസം പകർന്നത്. മാത്രമല്ല ഹോർമുസ് വഴി കൂടുതൽ കപ്പലുകൾ കടന്നുപോയെന്ന വാർത്തകളും ക്രൂഡ് വിലയുടെ ഇടിവിന് വഴിവെച്ചു.

ഇനിയും സ്വർണം ഉയരും?

പ്രതിസന്ധി അവസാനിക്കുന്നുവെന്ന സൂചനകൾ സ്വാഭാവികമായും സ്വർണത്തിന് അനുകൂലമാകും. വില വീണ്ടും കുതിച്ചുയരാൻ വഴിയൊരുങ്ങു. ഔണ്‍സ് വില 4500 ഡോളറിന് മുകളിലായാൽ കേരളത്തിൽ ഒരു പവൻ വില 1.20 ലക്ഷത്തിലേക്ക് അടുക്കും. ഈ വർഷം തന്നെ വില 4900 ഡോളറിലേക്ക് അടുക്കുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവൻ വില 1.25 ലക്ഷത്തിന് മുകളിലേക്ക് ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma