സ്വർണ വില ഇന്ന് താഴേക്ക്; ഓണത്തിന് മുൻപ് ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം..ഇനിയും താഴേക്കോ?

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകി സ്വർണ വില ഇന്ന് താഴേക്ക്. ഗ്രാം വിലയിൽ 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ സ്വർണ വില മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 4696 ഡോളറിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണിത്. മാത്രമല്ല 1999 ന് ശേഷം ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണ വ്യാപാരം നടത്തുന്നത്. ഇതുവരെ വിലയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്.

goldchain-

യുഎസിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ സ്വർണത്തിന് അനുകൂലമാകുന്നത്. ഡോളറിൻ്റെ മൂല്യം കുത്തനെ ഇടിയുകയാണ്. ഡോളർ താഴേക്ക് പതിക്കുന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് ലാഭകരമാക്കും.

കേരളത്തിൽ ഇന്ന്

ഈ മാസം തുടക്കം മുതൽ കേരളത്തിൽ സ്വർണം മുകളിലേക്ക് കുതിക്കുകയാണ്. ഈ മാസം ആദ്യം 1.05 ലക്ഷമായിരുന്നു പവൻ വില. അതാണിപ്പോൾ ഏകദേശം 15000 ത്തോളം രൂപ ഉയർന്ന് 1.20 ലക്ഷത്തിലെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 7000ത്തോളം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം പവന് 640 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്ന് നേരിയ ആശ്വാസം നൽകി ഗ്രാം വില 15010 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 15030 രൂപയായിരുന്നു വില. പവൻ വില 1,20,240 രൂപയും. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. നിലവിൽ 22 കാരറ്റഅ ഒരു ഗ്രാമിന് 1,20,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 12335 രൂപയാണ് വില. അതായത് ഒരു പവന് 98,680 രൂപ.

ഇനി സ്വർണം എങ്ങോട്ട്?

പശ്ചിമേഷ്യൻ സംഘർഷമായിരിക്കും വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധീനിക്കുക. ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികൾ യുഎസ് ആരംഭിച്ച് കഴിഞ്ഞു. 'ഓപറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിലാണ് ഇറാനെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുന്നത്. ഇറാനെ ഏതെങ്കിലും രാജ്യം സാമ്പത്തികമായി സഹായിച്ചാൽ ഡോളർ സംവിധാനത്തിൽ നിന്ന് തന്നെ ആ രാജ്യത്തെ പുറത്താക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി.

അതേസമയം യുഎസിൻ്റെ ഭീഷണിക്കെതിരെ ഇറാനും തിരിച്ചടിച്ച് കഴിഞ്ഞു. സാമ്പത്തികമായി ഉപരോധിക്കാനാണ് നീക്കമെങ്കിൽ ഒരു തുള്ളി എണ്ണപോലും പശ്ചിമേഷ്യയിൽ നിന്നും പുറത്തുപോകില്ലെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ അനുമതിയില്ലാതെ ഒരു കപ്പൽ പോലും ഹോർമുസ് കടക്കില്ലെന്നും ഇറാൻ വ്യക്തമാക്കി കഴിഞ്ഞു.

സംഘർഷം കടുത്താൽ സ്വാഭാവികമായും ക്രൂഡ് ഓയിൽ വില കത്തിക്കയറും. ക്രൂഡ് ഓയിൽ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ശക്തമാക്കും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഇതോടെ ഉയരും. പലിശ നിരക്ക് ഉയരുന്നത് സ്വർണത്തിന് വലിയ തിരിച്ചടിയായിരിക്കും. പലിശ ലഭിക്കുന്ന സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും നിക്ഷേപകർ തിരിഞ്ഞാൽ സ്വർണം കുത്തനെ താഴെക്ക് പതിക്കും. 4200 ഡോളറിന് താഴെ വരെ ഔണ്‍സ് വില താഴാനുള്ള സാധ്യത ഉയരും.

സ്വർണം സുരക്ഷിത നിക്ഷേപം

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണം സുരക്ഷിത നിക്ഷേപമാണ്. അതുകൊണ്ട് തന്നെ ദീർഘകാലത്ത് സ്വർണത്തിന് അനുകൂലമാണ് സാഹചര്യം എന്നാണ് വിദഗ്ധർ പറയുന്നത്. ഈ വർഷം തന്നെ വില ഔണ്‍സിന് 5000 ഡോളർ വരെ ഉയരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ ഒരു പവൻ വില 1.35 ലക്ഷത്തോളം ആകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+